News Section: കുന്ദമംഗലം
യൂത്ത് ലീഗ് ദിനാചരണം; വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു
കുന്ദമംഗലം : ജൂലായ് 30 യൂത്ത് ലീഗ് ദിനത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു. കുന്ദമംഗലം മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എം.ബാബുമോൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ ഹസീന കരീം ,ഹെൽത്ത് ഇൻസ്പെക്ടർ സി.പി സുരേഷ് ബാബു, കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഒ.ഹുസൈൻ, ജനറൽ സെക്രട്ടറി അരിയിൽ അലവി, വാർഡ് മെമ്പർ ടി.കെ സീനത്ത്, കെ.ജാഫർ സാദിഖ്, ഹക്കീം മാസ്റ്റർ, കുഞ്ഞിമരക്കാർ മ...
Read More »മടവൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്; പൊതു ജന മധ്യത്തില്‍ സ്കൂള്‍ മാനേജര്‍ മാപ്പ് പറയണമെന്ന് ആവശ്യം
കുന്ദമംഗലം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സുലൈമാനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജറും മടവൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായ സുലൈമാനെതിരെയാണ് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ധനീഷ് ലാല്‍ രംഗത്ത് വന്നത്. ചക്കാലക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യവെയാണ് ധനീഷ് ലാല്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. കോണ്‍ഗ്രസ് ഭരണ കാലത്ത് സ്കൂളില്‍ ഡിവിഷന് കൂട്ടാനും സ്കൂള്‍ അപ്ഗ്രേഡ് ചെയ്യാനും പ്ലസ്ടു അനുവദിച്ചു കിട്ടാനും ടീച്ചര...
Read More »വീണ്ടും വൻ കഞ്ചാവ് വേട്ട: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയടക്കം രണ്ടുപേര്‍ കഞ്ചാവുമായി അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് വൻ കഞ്ചാവ് വേട്ട: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയടക്കം രണ്ടുപേര്‍ കഞ്ചാവുമായി അറസ്റ്റിൽ. നഗരത്തിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വില്പനയ്ക്കായ് കൊണ്ടുവന്ന 7.450 കിലോഗ്രാം കഞ്ചാവുമായി ബേപ്പൂർ സ്വദേശി ചെറുപുരയ്ക്കൽ അബ്ദുൾ ഗഫൂർ(46 ) ചെമ്മാട് സ്വദേശി നരിമടത്തിൽ സിറാജ് (38) എന്നിവരെയാണ് ഫറോക്ക് പോലീസും ഡിസ്ട്രിക്ക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് അറസ്റ്റ് ചെയ്തത്. 7.450 കി.ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തു. കഴിഞ്ഞ വർഷം 4 കി...
Read More »മര്‍ക്കസിന് മുമ്പില്‍ ഇനി പേടിയില്ലാതെ ബസ്സ് കാത്തു നില്ക്കാം; രണ്ടര ലക്ഷം രൂപ ചെലവഴിച്ചു മര്‍ക്കസ് നിർമിച്ച ബസ് കാത്തുനിൽപു കേന്ദ്രം ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: കാരന്തൂര്‍ മര്‍ക്കസിന് സമീപം രണ്ടര ലക്ഷം രൂപ ചെലവഴിച്ചു മര്‍ക്കസ് നിർമിച്ച ബസ് കാത്തുനിൽപു കേന്ദ്രം പി.ടി.എ.റഹീം. എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മര്‍ക്കസ് ഗെയിറ്റിനു മുമ്പില്‍ ലോറിയിടിച്ച് തകര്‍ന്ന ബസ്സ് കാത്തുനിൽപു കേന്ദ്രം ആധുനിക രീതിയിൽ മനോഹരമായാണ് പുനര്‍ നിർമിച്ചിരിക്കുന്നത്. ഇരുമ്പ് തൂണുകൾക്കു മുകളിൽ എ.സി.പി ഉപയോഗിച്ചാണ് മേൽക്കൂര തീർത്തത്. വിലകൂടിയഎ.സി.പി ദീർഘകാലം ഈടു നിൽക്കുന്നതാണ്. തൂണുകൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിലൂടെ ശേഖരിച്ച് ഓടയിലേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയിട്...
Read More »കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും ഉന്നത വിജയം നേടിയവരെ പി.ടി.എ റഹീം എം.എല്‍.എ അവാര്‍ഡും ഉപഹാരവും നല്കി ആദരിച്ചു
കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നിന്നും മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയവരെയും, എയിംസ്, ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ അഡ്മിഷന് ലഭിച്ചവരെയും, ഒരു വര്‍ഷത്തിനിടയില്‍ വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെയും വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചവരെയും പി.ടി.എ റഹീം എം.എല്‍.എ അവാര്‍ഡും ഉപഹാരവും നല്കി ആദരിച്ചു. ചാത്തമംഗലം ആര്.ഇ.സി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്...
Read More »കളന്തോട് കൂളിമാട് റോഡ്; പ്രവൃത്തി ത്വരിതപ്പെടുത്താന്‍ നടപടിയായി
കുന്ദമംഗലം: കളന്തോട് കൂളിമാട് റോഡ് പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന്, പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും കരാറുകാരുടേയും യോഗത്തില്‍ തീരുമാനമായി. റോഡ് പ്രവൃത്തി തുടരുന്നതിന് തടസമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് കരാറുകാരനെ ചുമതലപ്പെടുത്തി. തടസമുള്ള മരങ്ങള്‍ മാറ്റുന്ന മുറക്ക് കെ.എസ്.ഇ.ബിയുടെ ലൈനുകള്‍ മാറ്റാന്‍ കരാര്‍ നല്‍കിയതായും പൊതുമരാമത്ത് നിര്‍ദ്ദേശിക്കുന്ന ദിവസം പ്രവൃത്തി ആരംഭിക്കുന്നതിന് സന്നദ്ധമാണെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്‍.സി.പി.സി കുടിവ...
Read More »കുന്ദമംഗലത്ത് പിടിയിലായ കള്ളനോട്ട് സംഘത്തില്‍ ഇതരസംസ്ഥാനക്കാരും കണ്ണികളെന്ന് സൂചന; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും
കുന്ദമംഗലം: കുന്ദമംഗലത്ത് പിടിയിലായ കള്ളനോട്ട് സംഘത്തില്‍ ഇതരസംസ്ഥാനക്കാരും കണ്ണികളെന്ന് സംശയം. മുഖ്യപ്രതി ഷമീറിന് ബെംഗളൂരുവിലും ചെന്നൈയിലും ബന്ധങ്ങളുള്ളതായി കണ്ടതോടെ ഇവിടേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. കമ്മീഷന് വ്യവസ്ഥയില്‍ കള്ളനോട്ട് വിതരണം ചെയ്ത സംസ്ഥാനത്തെ കൂടുതല്‍ ഏജന്സികളേക്കുറിച്ചും അന്വേഷണം തുടങ്ങി. ആറ്റിങ്ങല്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെയാണ് 18 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടും നോട്ടടി യന്ത്രങ്ങളും പൊലീസ് കണ്ടെടുത്തത്. നോട്ടടിക്ക് നേതൃത്വം നല്‍കിയിരുന്ന കുന്ദ...
Read More »കുന്ദമംഗലത്ത് കള്ളനോട്ടടിക്കുന്ന യന്ത്രങ്ങളും 12 ലക്ഷംരൂപയുടെ കള്ളനോട്ടും പൊലീസ് പിടിച്ചെടുത്തു
കുന്ദമംഗലം: കുന്ദമംഗലം കളരിക്കണ്ടി സ്കൂളിന് സമീപത്തെ വീട്ടിൽ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രങ്ങളും 12 ലക്ഷത്തിലധികം വരുന്ന അച്ചടിച്ച കളളനോട്ടുകളും നിർമാണ സാമഗ്രികളും പൊലീസ് റെയ്ഡ് നടത്തി പിടിച്ചെടുത്തു. വര്യട്യാക്ക് നൊച്ചിപ്പൊയിൽ പുൽപ്പറമ്പിൽ ഷെമീർ വാടകക്ക് താമസിക്കുന്ന കളരിക്കണ്ടി ആലുംതോട്ടത്തിൽ വീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ കുന്ദമംഗലം എസ് ഐ ശ്രീജിത്തും സംഘവും പിടിച്ചെടുത്തത്. വ്യാഴാഴ്ച പകൽ പന്ത്രണ്ടോടെയായിരുന്നു റെയ്ഡ്. തിരുവനന്തപുരത്തെ ആററിങ്ങലിൽ ആറേമുക്കാൽ ലക്ഷത്തിൻ്റെ കളളനോട്ടുകൾ പൊലീസ് പിടികൂടിയിരു...
Read More »പുതിയ ഓഫറുകളുമായി മണി ചെയിന്‍ സംഘങ്ങള്‍ കുന്ദമംഗലത്തും പരിസരത്തും സജീവമാകുന്നു; ലാഭ വിഹിതം കിട്ടാതെയായതോടെ ഇടപാടുകാര്‍ അങ്കലാപ്പില്‍
കുന്ദമംഗലം: പുതിയ ഓഫറുകളുമായി മണി ചെയിന്‍ സംഘങ്ങള്‍ കുന്ദമംഗലത്തും പരിസരത്തും സജീവമാകുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയാനായി സര്‍ക്കാര്‍ നല്കിയ മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് മണി ചെയിന്‍ സംഘങ്ങള്‍ വീണ്ടും എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് സമ്പത്ത് നേടാമെന്നും മറ്റുള്ളവരെ ചേര്‍ക്കുന്നതിലൂടെ ലാഭം നേടാമെന്നും പറഞ്ഞ് നടത്തുന്ന ധന ഇടപാട് നിരോധിച്ചതായി 2015 ല്‍ നികുതി വകുപ്പിറക്കിയ മാര്‍ഗ്ഗരേഖയില്‍ പറയുന്നു. പുതിയ കമ്പനികള്‍ രജിസ്ട്രേഷന് ചെയ്തിരിക്കുന്നത് കോയമ്പത്തൂരിലും ചെന്നയിലുമൊക്കെയാണ്. ആറായ...
Read More »കാരന്തൂര്‍ മെഡിക്കല്‍കോളേജ് ജങ്ക്ഷനില്‍ രൂപപ്പെട്ട കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു; റോഡില്‍ ടൈല്‍സ് വിരിക്കണമെന്ന ആവശ്യം ശക്തം
കുന്ദമംഗലം: ദേശീയ പാത 766 ല്‍ കാരന്തൂര്‍ മെഡിക്കല്‍കോളേജ് ജങ്ക്ഷനില്‍ രൂപപ്പെട്ട കുഴി അപകട ഭീഷണി ഉയര്‍ത്തുന്നു. മഴ പെയ്താല്‍ കുഴി നിറയുന്നതോടെ ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണു. റോഡിലെ കുഴി മറികടക്കാന്‍ വാഹനങ്ങള്‍ എതിര് ദിശയിലൂടെ ഓടിക്കുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്. മെഡിക്കല്‍കോളേജ് റോഡില്‍ നിന്ന് വാഹനങ്ങള്‍ ചെറിയ ഇറക്കം ഇറങ്ങി വന്ന് റോഡിലെ കുഴിയില്‍ അകപ്പെടുന്നതോടെ ഗതാഗത തടസം ഉണ്ടാകാനും കാരണമാകുന്നു. മെഡിക്കല്‍കോളേജ് റോഡില്‍ അഴുക്കുചാല്‍ ഇല്ലാത്തത് കൊണ്ട് ഈ റോഡില്‍ നിന...
Read More »