News Section: കുന്ദമംഗലം

കുന്ദമംഗലം-എന്‍ഐടി-അഗസ്ത്യന്‍മുഴി റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

July 13th, 2019

കുന്ദമംഗലം:  കേന്ദ്ര റോഡ് ഫണ്ട് നേടിയെടുക്കുന്നതില്‍ ശക്തമായ മുന്നേറ്റമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കുന്ദമംഗലം- എന്‍.ഐ.ടി-അഗസ്ത്യന്‍മുഴി റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര റോഡ് ഫണ്ട്,  സംസ്ഥാനത്തെ ദേശീയപാതയില്‍ നിന്ന് ലഭിക്കുന്ന നികുതിയുടെ ഒരു വിഹിതമാണിത്. പലപ്പോഴും അര്‍ഹമായ വിഹിതം നല്‍കാറില്ല. വിഹിതം വര്‍ധിപ്പിക്കാന്‍ ധാരാളം ചര്‍ച്ചകളും പ്രക്ഷോഭങ്ങളും രാജ്യത്ത് നടന്നിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം മൂന്ന്...

Read More »

കാരന്തൂരില്‍ ഭാര്യ ഗ്രഹത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു; മരിച്ചത് പുല്‍പ്പള്ളി പൈനാട്ട് ഖാദറിന്‍റെ മകന്‍ പി.കെ ജംഷീര്‍

July 13th, 2019

കുന്ദമംഗലം: ഭാര്യ ഗ്രഹത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. കാരന്തൂര്‍ ഒവുങ്ങര കുഴിമയില്‍ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിലാണ് സംഭവം. പുല്‍പ്പള്ളി പൈനാട്ട് ഖാദറിന്‍റെ മകന്‍ പി.കെ ജംഷീര്‍ (25) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാളുടെ ഭാര്യ വയനാട് കാട്ടിക്കുളം സ്വദേശിയായ ഷര്‍മിനയും ഉമ്മയും താമസിക്കുന്ന ഫ്ലാറ്റിലെത്തിയ യുവാവ് ഭാര്യ പുറത്ത് പോയ സമയത്ത് ബെഡ് റൂമില്‍ തൂങ്ങുകയായിരുന്നു. 2018 ജനുവരി 28 ന് നിക്കാഹ് കഴിഞ്ഞ ഇവര്‍ രണ്ടു വീടുകളില്‍ തന്നെയായിരുന്നു താമസം.പട്ടാളത്തില്‍ ജോലി ചെയ്തിരുന്ന ജംഷീറിന് ആറുമാസം...

Read More »

പ്രശസ്ത നാടക നടനും സാമൂഹിക സാംസ്‌കാരിക നായകനുമായ എസ്.ആര്‍ ചന്ദ്രൻ അന്തരിച്ചു, ശവസംസ്കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മാവൂര്‍ റോഡ്‌ ശ്മശാനത്തില്‍

July 12th, 2019

കുന്ദമംഗലം:  പ്രശസ്ത നാടക നടനും സാമൂഹിക സാംസ്‌കാരിക നായകനുമായ കാരന്തൂര്‍ കല്ലറ കോളനിയിൽ താമസിക്കുന്ന എസ്.ആര്‍ ചന്ദ്രൻ (88) അന്തരിച്ചു. ഭാര്യ :ജാനകി. മക്കൾ :ഉമാനാഥൻ, ഉഷാ റാണി, ഷീന, രാജേഷ്. മരുമക്കൾ പരേതയായ രാധ, കൃഷ്ണൻ ,സന്തോഷ. ശവസംസ്കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മാവൂര്‍ റോഡ്‌ ശ്മശാനത്തില്‍.   65 വർഷക്കാലം നാടകരംഗത്ത് സജീവമായി പ്രവര്‍ത്തിച്ച എസ്ആര്‍ കെടിയുടെ സൃഷ്ടികളായ സ്ഥിതി, സംഹാരം, സാക്ഷാൽക്കാരം,സമന്വയം, സനാതനം, സന്നാഹം, സംഗമം തീയേർറ്റേഴ്സിന്‍റെ  നാൽക്കവല, കൈനാട്ടികൾ, അസ്ഥിവാരം, മേഘസന്ദേശം, അപരിചിത...

Read More »

ജനാധിപത്യത്തിന്റെ ബാല പാഠങ്ങൾആസ്വദിച്ച് കോണോട്ട് സ്കൂൾ വിദ്യാർത്ഥികൾ

July 12th, 2019

കുന്ദമംഗലം:  കോണോട്ട് എല്‍.പി സ്‌കൂളില്‍ നടന്ന കുട്ടികളുടെ‍ തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് ശ്രദ്ദേയമായി. സ്‌കൂള്‍ ലീഡര്‍, ഉപലീഡര്‍ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. പത്രികാ സമര്‍പ്പണം, സൂക്ഷ്മ പരിശോധന, പത്രിക തള്ളല്‍, പിന്‍വലിക്കല്‍ തുടങ്ങിയ നടപടിക്രമങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ പാലിച്ചിരുന്നു. പ്രചാരണത്തിന് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കരുതെന്നും വോട്ടെടുപ്പിന്റെ  ദിവസം പ്രചാരണം പാടില്ലെന്നുമുള്ള നിര്‍ദേശങ്ങള്‍ സ്ഥാനാര്‍ഥികള്‍ക്ക് നേരത്തെ നല്‍കുകയും ചെയ്തിരുന്നു. വിദ്യ...

Read More »

കുന്ദമംഗലത്തെ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റിനെതിരെയുള്ള പരാതി തള്ളി

July 9th, 2019

കുന്ദമംഗലം:  കുന്ദമംഗലത്തെ കേരള സ്‌റ്റേറ്റ്  ബിവറേജസ് കോര്‍പറേഷന്‍ എഫ്എല്‍ ഐ ഔട്ട്‌ലെറ്റിനെതിരെ നല്‍കിയ പരാതി കോഴിക്കോട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തള്ളി. ഇവിടെ വില്‍പന നടത്തിയ മദ്യത്തിന് അധികവില ഈടാക്കിയെന്നാരോപിച്ച് ഒരു ഉപഭോക്താവ് നല്കിയ പരാതിയാണ് തള്ളിയത്. പരമാവധി വില്പനവിലയെക്കാള്‍ (എംആര്‍പി) കൂടുതല്‍ രൂപ ഈടാക്കിയെന്നായിരുന്നു പരാതി. വാങ്ങുന്ന വില (purchase price) എക്‌സൈസ്ഡ്യൂട്ടി, വെയര്‍ഹൗസിങ്- ഓപറേഷണല്‍ ചെലവ്, സെയില്‍സ് ടാക്‌സ്, സെസ്സ് എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ബിവറേജസ് കോര്‍പറേഷന്‍ വഴി വില്ക...

Read More »

മൂന്ന് വ്യാഴവട്ടക്കാലത്തോളം തിളങ്ങി നിന്ന് വിരമിച്ച പോലീസ് സബ്ബ് ഇൻസ്പെക്ടർ സി.യൂസുഫിനെ ജന്മനാട് ആദരിക്കുന്നു

July 9th, 2019

കുന്ദമംഗലം: സംസ്ഥാന പോലീസ് വോളിബോൾ ടീമിൽ കളിക്കാരനും പരിശീലകനുമായി മൂന്ന് വ്യാഴവട്ടക്കാലത്തോളം തിളങ്ങി നിന്ന് വിരമിച്ച  പോലീസ് സബ്ബ് ഇൻസ്പെക്ടർ സി.യൂസുഫിനെ ജന്മനാട് ആദരിക്കുന്നു. ജൂലായ്‌ 13 ന് പാറ്റേണ്‍ വോളിബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം കമ്മറ്റി ചെയര്‍മാന്‍ പി.എന്‍ ശശിധരന്‍, സെക്രട്ടറി പി ഹസ്സന്‍ ഹാജി, ട്രഷറര്‍ കണിയാറക്കല്‍ മൊയ്തീന്‍ കോയ, പി നജീബ്, ഡോക്ടര്‍ ശ്രീനു എന്നിവര്‍ പങ്ക...

Read More »

കുറ്റിക്കാട്ടൂർ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഡെപ്പ്യൂട്ടി പ്രധാനധ്യാപിക അജിത അഴകത്തില്ലത്ത് രചിച്ച സ്കൂട്ടോയിഡ് ലളിത ഗാനങ്ങൾ പ്രകാശനം ചെയ്തു

July 8th, 2019

കുന്ദമംഗലം:  കുറ്റിക്കാട്ടൂർ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഡെപ്പ്യൂട്ടി പ്രധാനധ്യാപിക അജിത അഴകത്തില്ലത്ത് രചിച്ച സ്കൂട്ടോയിഡ്  ലളിത ഗാനങ്ങൾ എന്ന പുസ്തകം, മണാശ്ശേരി എം.എ.എം.ഒ കോളേജ് റിട്ടേ. പ്രൊഫസര്‍ മണി പുല്‍പറമ്പിൽ കോഴിക്കോട് ഡി.ഇ.ഒ എന്‍. മുരളി മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മുക്കം മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.    പഞ്ചായത്തംഗം ഷമീന വെള്ളകാട്ട് അധ്യക്ഷത വഹിച്ചു ഗുരുവായൂർ ശ്രീകൃഷ്ണ കോളേ...

Read More »

കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനം സെപ്റ്റംബർ 20 മുതല്‍ 23 വരെ കുന്ദമംഗലത്ത്

July 6th, 2019

കുന്ദമംഗലം: നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക മുസ്‌ലിം യൂത്ത് ലീഗ് മെമ്പർഷിപ് പ്രവർത്തനത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ്  സമ്മേളനം സെപ്റ്റംബർ 20 മുതൽ ഇരുപത്തി മൂന്നു വരെ കുന്ദമംഗലത്ത്  വെച്ച് നടക്കും. സമ്മേളന പ്രഖ്യാപനവും സ്വാഗത സംഘ രൂപീകരണ യോഗവും മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ എം ബാബുമോൻ അധ്യക്ഷത  വഹിച്ചു..വൈറ്റ് ഗാർഡ് സംഗമം, യൂത്ത് മീറ്റ്, കായിക മേള, വൈറ്റ് ഗാർഡ് പരേഡ്, യുവജന റാലി തുടങ്ങി ...

Read More »

വീടിനു മുകളിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

July 6th, 2019

കുന്ദമംഗലം: ജോലിക്കിടെ നിർമ്മാണത്തിലിരിക്കുന്ന വീടിനു മുകളിൽ നിന്ന് വീണു സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു; കുന്ദമംഗലം താഴെ കണ്ണഞ്ചേരി സുബ്രഹ്മണ്യൻ (52) ആണ് മരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച ചെറുവറ്റയിൽവെച്ചാണ് അപകടമുണ്ടായത്. കോൺക്രീറ്റ് ജോലിയിലേർപ്പെട്ടിരിക്കെ ഒന്നാം നിലയുടെ സൺഷേഡിൽ നിന്ന് താഴെ വീഴുകയായിരുന്നു, ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഭാര്യ സതി. മക്കൾ ജിതിൻ രാജ്, ജിതീഷ്. മരുമകൾ:- വാണ...

Read More »

പൂനൂര്‍ പുഴയില്‍ വെള്ളം പൊങ്ങിയാലും ഇനി കരണ്ട് പോവില്ല; പുഴയരികില്‍ നിന്ന് ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിച്ചു

June 29th, 2019

കുന്ദമംഗലം: പുഴയരികില്‍ നിന്ന് മാറ്റി സ്ഥാപിച്ച സി.ഡബ്ലിയു.ആര്‍.ഡി.എം പമ്പ് ഹൗസ് ട്രാന്‍സ്ഫോര്‍മര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. അസി. എക്സിക്യുട്ടീവ്‌ എന്‍ജിനീയര്‍ കെ സന്തോഷ്‌ അധ്യക്ഷത വഹിച്ചു. അസി. എന്‍ജിനീയര്‍ ടി അജിത്ത് സ്വാഗതം പറഞ്ഞു.   പൂനൂർ പുഴക്കരയിൽ സ്ഥിതി ചെയ്യുന്ന  സി.ഡബ്ലിയു.ആര്‍.ഡി.എം പമ്പ് ഹൗസ്   ട്രാൻസ്ഫോർമർ വെള്ളം കയറാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക എന്നത് ഒരു പതിറ്റാണ്ടിലേറയായി പ്രദേശവാസികളുടെയും സെക്ഷനിലെ ജീവനക്കാരുടെയും ആവശ്യമായിരുന്നു. 2007 ലെ വെള്ളപ്പൊക്കം മുതൽ ...

Read More »