News Section: കുന്ദമംഗലം

പടനിലത്ത് പണം വെച്ച് ചീട്ടുകളിച്ച 11 പേര്‍ പിടിയില്‍

January 13th, 2018

കുന്ദമംഗലം: കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ പടനിലത്തിനടുത്തുള്ള ഹോട്ടലില്‍ മുറിയെടുത്ത് നിയമവിരുദ്ധമായി പണം പന്തയം വെച്ച് ചീട്ടുകളിച്ച 11 പേരെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന്  2,68,300 രൂപ പിടിച്ചെടുത്തു. കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ  അടിസ്ഥാനത്തിൽ കുന്ദമംഗലം പോലീസും ജില്ലാ പോലീസ് മേധാവിയുടെ ആന്‍റി ഗുണ്ടാ സ്‌ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കുന്ദമംഗലം  സ്വദേശികളായ  അനീഷ്കുമാർ, മുരളീധരൻ, മുട്ടാഞ്ചേരി സ്വദേശി  ‌ഷുക്കൂർ,പതിമംഗലം സ്വദേശി അസീസ്, ച...

Read More »

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

January 13th, 2018

കുന്ദമംഗലം: ജവഹർ ബാലജനവേദി റിപ്പബ്ളിക് ദിന റാലിയുടെ കുന്ദമംഗലം മണ്ഡലം സ്വാഗതസംഘം ഓഫീസ് മുതിർന്ന കോൺഗ്രസ് നേതാവ് വി.അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡണ്ട് എം.പി. കേളുക്കുട്ടി , ബാബു നെല്ലുളി, ടി.കെ. ഹിതേഷ് കുമാർ, എ.ഹരിദാസൻ,  പി.ഷമീർ, തസ്ലീന  സി.സി.ഷിജിൽ, കെ.സി.എ.സലാം എന്നിവര്‍  പ്രസംഗിച്ചു.

Read More »

വിദേശ നിര്‍മ്മിത തോക്കുമായി കുന്ദമംഗലം സ്വദേശി അറസ്റ്റില്‍

January 13th, 2018

കുന്ദമംഗലം: വിദേശ നിര്‍മ്മിത തോക്കുമായി കുന്ദമംഗലം പന്തീര്‍പാടം സ്വദേശി പൂളോറ ഇസ്മായിലിനെ മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് മേപ്പാടി ചുളുക്ക അഞ്ച് റോഡില്‍ വെച്ച് ഇയാളെ  പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച നിസാന്‍ സണ്ണി കാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കാറില്‍ നിന്ന്‍ കേഴമാനിന്‍റെ ജഡവും, തോക്കില്‍ ഉപയോഗിക്കുന്ന തിരകള്‍, കത്തി എന്നിവയും പിടികൂടി. റെയിഞ്ച്  ഫോറസ്റ്റ്   ഓഫീസര്‍  കൃഷ്ണദാസന്‍, ഡപ്യൂട്ടി   റെയിഞ്ച്  ഫോറസ്റ്റ്   ഓഫീസര്‍മാരായ ബി. ബെന്ന...

Read More »

തുവ്വക്കുന്നത്ത് ഗുരു ധർമ്മ ദൈവകാവിൽ പ്രതിഷ്ഠാദിനമഹോത്സവം സമാപിച്ചു

January 11th, 2018

കുന്ദമംഗലം: ജനവരി 10,11തിയ്യതികളിലായി നടന്ന വെളൂർ തുവ്വക്കുന്നത്ത് ഗുരു ധർമ്മ ദൈവകാവിൽ പ്രതിഷ്ഠാദിനമഹോത്സവം സമാപിച്ചു. വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് താളിക്കുണ്ട് കടവിൽനിന്ന് ആരംഭിച്ച താലപ്പൊലി എഴുന്നെള്ളത്ത് ആറ് മണിയോടെ കാവിൽ പ്രവേശിച്ചു. തൃക്കടമണ്ണ മേൽശാന്തി താമരക്കുളം നാരായണൻനമ്പൂതിരിപ്പാടും മലങ്കാളി ക്ഷേത്രം കർമ്മാരി സുധാകരൻപെരുമണ്ണയുമാണ് പ്രതിഷ്ഠാദിനമഹോത്സവത്തിന് മുഖ്യകാർമ്മികത്വം വഹിച്ചത്.

Read More »

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ മണ്ണ് പൊതുമരാമത്ത് വകുപ്പ്  ലേലം ചെയ്തതായി പരാതി

January 11th, 2018

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ  അറിവോ സമ്മതമോ കൂടാതെ തങ്ങളുടെ അധീനതയിലുള്ള മണ്ണ് പൊതുമരാമത്ത് വകുപ്പ്  ലേലം ചെയ്തതായി പരാതി. ഈ ലേലം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് ജില്ലാ കലക്ടർക്ക് പരാതി നൽകി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിലും മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിലും പ്രവൃത്തി നടത്തിയപ്പോൾ ബാക്കി വന്ന കൂട്ടിയിട്ട മണ്ണാണ് ലേലംചെയ്തിരിക്കു ന്നത്. കുന്ദമംഗലത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കണമെന്ന് ആവശ്യമുയർ ന്നപ്പോൾ  ...

Read More »

പൂനൂർ പുഴയിൽ മാലിന്യം നിറയുന്നു

January 11th, 2018

കുന്ദമംഗലം: വയനാട് റോഡ് താഴെ പടനിലത്ത് പൂനൂർ പുഴയിൽ മാലിന്യം നിറയുന്നത് പുഴയോര വാസികൾക്ക് വിനയാകുന്നു. വേനൽ കടുക്കുമ്പോൾ കുളിക്കാനും കുടിക്കാനുമുള്ള ഏക ആശ്രയമായ പൂനൂർ പുഴയുടെ ഒഴുക്ക് നിലച്ചിരിക്കയാണ്. താഴെ പടനിലത്ത് നിന്ന് പുഴയോരം വരെ ഇപ്പോൾ വാഹനങ്ങൾക്ക് വരാന്‍ സാധിക്കും . പുറത്ത് നിന്ന് വരുന്നവരാണ് രാത്രികാലങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും പുഴയിൽ തള്ളുന്നത്. അറവ് മാലിന്യങ്ങളും സ്ഥിരമായി പുഴയിൽ തള്ളുന്നതിനാൽ തൊട്ടടുത്ത കിണറുകളും മലീമസമായിരിക്കയാണ്. കടുത്ത വേനൽ വരാനിരിക്കെ പുഴയിൽ മാലിന്യം തള്ളുന്നവർ...

Read More »

തിരുവന്തപുരത്ത് ബസ്സ്‌ ബൈക്കിലിടിച്ച് മുട്ടാഞ്ചേരി സ്വദേശി മരിച്ചു

January 11th, 2018

  കുന്ദമംഗലം: തിരുവനന്തപുരം വെള്ളയമ്പലം ജങ്ക്ഷനില്‍ ബൈക്ക് ബസ്സിലിടിച്ച് മടവൂര്‍ മുട്ടാഞ്ചേരി സ്വദേശി മരിച്ചു. മുട്ടാഞ്ചേരി കുന്ദനംകുഴിയില്‍ മുഹസിന്‍റെ  മകന്‍ അജ്മല്‍ (28) ആണ് മരിച്ചത്. സ്വകാര്യ ബസ്സ്‌ കമ്പനിയുടെ മാനേജിംങ് പാര്‍ട്ണറാണ്. ഇന്നലെ രാത്രി പത്തരക്കാണ് അപകടം. ഇയാള്‍ ഓടിച്ച ബൈക്ക് ട്രാഫിക് ഐലന്റില്‍ നിര്‍ത്തിയിട്ട ബസ്സില്‍  ഇടിക്കുകയായിരുന്നു.  ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.ഭാര്യ ഡോക്ടര്‍ റജീന (കരുവാരകുണ്ട്). മാതാവ്‌  ജമീല (ഹസനിയ എ യു പി സ്കൂള്‍ മുട്ടാഞ്ച...

Read More »

കുന്ദമംഗലം ബ്ലോക്ക് ഭരണം എൽ ഡി എഫിനൊ ?

January 10th, 2018

കുന്ദമംഗലം: യുഡിഎഫ് ഭരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന്‍റെ  കൈയിലേക്കെന്ന് സൂചന.എം പി വിരേന്ദ്രകുമാറിന്‍റെ  നേതൃത്വത്തിലുള്ള ജെ ഡി യു (എസ്) ഇടതു പക്ഷ ജനാധിപത്യ മുന്നണിയിലെത്തുന്നതോടെയാണ് ബ്ലോക്ക് പഞ്ചായത്തിൽ ഭരണമാറ്റത്തിന് സാധ്യത തെളിയുന്നത്.   19 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ 10 അംഗങ്ങളുള്ള യു ഡി എഫ് ഒരംഗത്തിന്‍റെ  ഭൂരിപക്ഷത്തിലാണ് ഭരണം നടത്തുന്നത് .യുഡി എഫിൽ കോൺഗ്രസിന് ആറും മുസ്ലിം ലീഗിന് മൂന്നും അംഗങ്ങളാണള്ളത് 'ജെഡിയു (എസ്) ലേതാണ് ഒരംഗം' ഈ അംഗം എൽ ഡി എഫിലെത്തു...

Read More »

സര്‍ക്കാര്‍ വിദ്യാലയമായ പടനിലം എല്‍.പി. സ്‌കൂളിന്‌  പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സാധ്യത തെളിയുന്നു

January 8th, 2018

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ പടനിലം എല്‍.പി. സ്‌കൂളിന്‌  പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സാധ്യത തെളിയുന്നു. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയ പടനിലം ഗവ.എല്‍.പി. സ്‌കൂളിന്‌ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്‍റെയും  നാട്ടുകാരുടേയും കൂട്ടായ്മയില്‍  12 സെന്റ്‌ സ്ഥലം സ്വന്തമായതോടെയാണ്‌ കെട്ടിടം നിര്‍മ്മിക്കാന്‍ സാധ്യത തെളിയുന്നത് . ദേശീയപാതയോരത്ത്‌ മൂന്ന്‌ സെന്റ്‌ സ്ഥലത്ത്‌ അസൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച സ്‌കൂള്‍ ആധുനികരീതിയില്‍ വിശാലമായ സ്ഥലത്തേക്ക്‌ മാറ്റുകയെന്ന നാട്ടുകാരുടെ ലക്ഷ്യമാണ്‌ ഫലം ...

Read More »

എറ്റവും വലിയ വെല്ലുവിളികള്‍ സാമ്രാജ്യത്വവും വര്‍ഗീയതയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

January 8th, 2018

കുന്ദമംഗലം: ദേശീയോദ്ഗ്രഥനം നേരിടുന്ന എറ്റവും വലിയ വെല്ലുവിളികള്‍ സാമ്രാജ്യത്വവും വര്‍ഗീയതയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  മര്‍കസിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയത്  സംസാരിക്കുകയാരുന്നു അദ്ധേഹം. വര്‍ഗീയവും വിഭാഗീയവും തീവ്രവാദപരവുമായ ചിന്താഗതികള്‍ക്കെതിരെ മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ ഉള്‍ചേര്‍ത്ത് മതം പഠിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് വലിയ കാര്യമാണെന്നും മര്‍കസ് അക്കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. അനേകം വൈവിധ്യങ്ങളുള്‍കൊ...

Read More »