News Section: കുരുവട്ടൂര്‍
‘ചലഞ്ച് ക്യാന്‍സര്‍’ സെമിനാര്‍ സംഘടിപ്പിച്ചു
ഓമശ്ശേരി: ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ഏഷ്യാനെറ്റും ശാന്തി ഹോസ്പിറ്റലും 'ചലഞ്ച് കാന്‍സര്‍' സെമിനാര്‍ സംഘടിപ്പിച്ചു, ഓമശ്ശേരി റൊയാഡ് ഫാം ഹൌസില്‍ വച്ച് നടന്ന പരിപാടിയില്‍ ആരോഗ്യ വിദക്തരും നൂറുകണക്കിന് പ്രൊഫസണല്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. കാന്‍സറിനെ എങ്ങിനെ ചെറുക്കാം എന്ന വിഷയത്തില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ കാന്‍സര്‍ വിഭാഗത്തിലെ പ്രഗല്ഭ ഡോക്ടര്‍ പി.ആര് ശശീന്ദ്രന്, ധന്യ കെ.എസ്, ശാന്തി ഹോസ്പിറ്റല്‍ എംഡി സംശീര്‍ പാലോറ, നിര്‍മല റോബര്‍ട്ട്, തുടങ്ങിയ ഡോക്ടേര്‍സ് വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു.
Read More »സിപിഐഎം പ്രവർത്തകരുടെ മേഖലായോഗം നടന്നു.
മുക്കം: വയനാട് മണ്ഡലം എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി സിപിഐഎം പ്രവർത്തകരുടെ മേഖലായോഗം മുക്കത്ത് നടന്നു. ഇഎംഎസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മുക്കം നഗര സഭയിലെയും കാരശേരി, കൊടിയത്തുർ പഞ്ചായത്തുകളിലേയും പാർട്ടി മെമ്പർമാർ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരിം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ഇ. രമേശ് ബാബു അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ട...
Read More »റോക്കറ്റ് വിക്ഷേപണവുമായി കുട്ടിശാസ്ത്രജ്ഞര്‍
കുരുവട്ടൂര്‍: ദേശിയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി പറമ്പില്‍ കടവ് എം എ എം യു പി സ്കൂളില്‍ കുട്ടികളുടെ ശാസ്ത്ര പ്രദര്‍ശനവും റോക്കറ്റ് വിക്ഷേപണവും നടന്നു. താരോത്സവം എന്ന പേരില്‍ നടന്ന പരിപാടിയില്‍ കുട്ടികള്‍ അവതരിപ്പിച്ച ശാസ്ത്ര പ്രദര്‍ശനം രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ കൗതുകമായി. പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്ക് ഒറിഗാമി പരിശീലനവും അമ്മമാര്‍ക്കുള്ള പഠനശില്പശാലയും സംഘടിപ്പിച്ചു' വൈകുന്നേരം സുരേന്ദ്രന് പുന്നശ്ശേരിയുടെ നേതൃത്വത്തില്‍ ആകാശവിസ്മയങ്ങള്‍ അറിയാന്‍ നക്ഷത്ര നിരീക്ഷണ ക്ലാസും നടന്നു. ...
Read More »മലബാറിന്റെ തനത് വിഭവങ്ങളുമായി കുടുംബശ്രീ
കോഴിക്കോട്: വിഭവങ്ങളുടെ പേര് കൊണ്ടും രുചി വൈവിധ്യങ്ങള്‍ കൊണ്ടും ശ്രദ്ധേയമാകാറുള്ള കുടുംബശ്രീയുടെ ഭക്ഷ്യമേള ഇത്തവണയും പതിവ് തെറ്റിച്ചില്ല. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഭക്ഷ്യമേളയില്‍ വേറിട്ട രുചികള്‍ അറിയാന്‍ ആദ്യദിനം തന്നെ ആളുകള്‍ ഒഴുകിയെത്തി. ചതിക്കാത്ത സുന്ദരികള്‍, സ്വര്‍ഗ കോഴി, ചിക്കന്‍ നുറുക്കി വറുത്തത്, അമ്മായി ചുട്ട കോഴി, വന റാണി ചിക്കന്‍, ചിക്കന്‍ പൊള്ളിച്ചത് തുടങ്ങി ഇറച്ചി വിഭവങ്ങളാണ് ഇത്തവണ മേളയ...
Read More »പണ്ടാരപ്പറമ്പ്-വടക്കയില്‍ അംഗന്‍വാടി റോഡ് ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: എം കെ രാഘവന് എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത പണ്ടാരപ്പറമ്പ് വടക്കയില്‍ അംഗന്‍വാടി റോഡിന്റെ ഉദ്ഘാടനം എം പി എം കെ രാഘവന് ഉദ്ഘാടനം ചെയ്തു. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ലീന അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെസി ഭാസ്കരന് മാസ്റ്റര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പി പി സാലിം നന്ദി പറഞ്ഞു. വിവിധ വാര്‍ഡ് മെമ്പര്‍മാരായ മായിന്‍ മാസ്റ്റര്‍, എ സി ശിഹാബുദ്ധീന്‍, എം ബാബുമോന്, കെസി ചന്ദ്രന്, എ സി മുഹമ്മദ്, സി മുഹമ്മദ്, സുരേന്ദ്രന് ഇ എന്നിവര്‍ ചടങ്ങിന് ആശം...
Read More »സാരിവാങ്ങലും ആഘോഷ ചിലവുകളും തനത് ഫണ്ടിൽ നിന്ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് ഫൈനൽ നോട്ടീസ്
കുന്ദമംഗലം : 'കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തനത് ഫണ്ട് വഴി മാറി ചിലവഴിച്ചെതിനെതിരെ പഞ്ചായത്ത് ഓഡിറ്റ് വിഭാഗം ഫൈനൽ നോട്ടീസ് നൽകി. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് ചിലവാക്കിയ സംഖ്യ തിരിച്ചടക്കാനാണ് നോട്ടീസ് നൽകിയത്. 2014, 2015 വർഷത്തിൽ തനത് ഫണ്ടിൽ നിന്നും പണമെടുത്തത് കുടുംബശ്രീ അംഗങ്ങൾക്ക് സാരി വാങ്ങാനും ( 12000), അതേപോലെ അന്നത്തെ ജൂനിയർ സൂപ്രണ്ടിന് യാത്രയഴപ്പ് നൽക്കാൻ 10475 രൂപ യും 'കല്യാണത്തിന് പോവാൻ വണ്ടി വാടക നൽകിയതും, ഇഫ്താർ വിരുന്ന് (22000) നടത്തിയതും, ഓണസന്ധ്യ (18000 ), ഇഫ്താർ പാർട്ടിയു...
Read More »കിറ്റ് വിതരണം 9ന്
കോഴിക്കോട്: കോഴിക്കോട് താലൂക്കിലെ ചാത്തമംഗലം, ചേളന്നൂര്‍, കക്കാട്ക്, കാക്കൂര്‍ , കൊടിയത്തൂര്‍, കുമാരനെല്ലൂര്‍, കുന്ദമംഗലം ,കുരുവട്ടൂര്‍, മാവൂര്‍ പന്തീരാങ്കാവ്, രാമനാട്ടുകര, താഴെക്കോട്, പൂളക്കോട്, പെരുമണ്ണ വില്ലേജുകളിലെ പ്രളയബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ് സി എസ് ടി ഭിന്നശേഷി ബി പി എല്‍ വിഭാഗങ്ങളിലുള്‍പ്പെട്ടവര്‍ക്ക് ഈ മാസം 9ന് രാവിലെ 10 മുതല്‍ കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ കിറ്റുകള്‍ വിതരണം ചെയ്യും. അര്‍ഹതയുള്ളവര്‍ വില്ലേജ് ഓഫീസില്‍ നിന്ന് കൂപ്പണ്‍ കൈപറ്റി റേഷന്‍ കാര്‍ഡ് സഹിതം വിതരണ കേന്ദ്രത്തി...
Read More »കുന്ദമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
കുന്ദമംഗലം: കുന്ദമംഗലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവർഡും മെമൊന്റോയും നൽകി അനുമോദിച്ചു. അഡ്വ.പി ടി എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എം.കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയർ പേഴ്സൺ ലീന വാസുദേവ്, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൺ ലിനി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.വി ബൈജു, എം.എം പവിത്രൻ, പി.പവിത്രൻ ബാങ്ക് ഡയറക്ടർ ജനാർദ്ദനൻ കളരിക്കണ്ടി എന്നിവർ സംസാരിച്ചു.ബാങ്ക്...
Read More »പ്രളയക്കെടുതി , കണ്ണീര് വറ്റാതെ വാഴ കർഷകർ, വാങ്ങാനാളും വിലയുമില്ലാതെ വാഴക്കുലകൾ ചീഞ്ഞ് നശിക്കുന്നു
കുന്ദമംഗലം: പ്രളയക്കെടുതി മൂലം ചാത്തമംഗലം, മാവൂർ, പെരുവയൽ, കുന്നമംഗലം, പെരുമണ്ണ പഞ്ചായത്തുകളിലായി നശിച്ചത് 15 ലക്ഷത്തിലധികം നേന്ത്രവാഴകൾ. നഷ്ടം 35 കോടിയിലധികം രൂപ. നട്ടെല്ലൊടിഞ്ഞ് വാഴകർഷകർ. വാങ്ങാനാളും വിലയുമില്ലാതെ ചീഞ്ഞു നശിച്ച് വാഴക്കുലകൾ. ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ ലോണെടുത്ത് കൃഷി ചെയ്ത കൃഷിക്കാരുടെ കണ്ണീരുണങ്ങുന്നില്ല . പ്രളയക്കെടുതിക്ക് ശേഷം ഒരു കിലോ പച്ച നേന്ത്ര വാഴക്കുലക്ക് കൃഷിക്കാരന് ലഭിക്കുന്നത് 15 രൂപയാണ്. ചില്ലറ വിൽപ്പനക്കാരൻ വിപണിയിൽ ഈടാക്കുന്നത് 45 മുതൽ 50 രൂപ വരെയും. മെയ് മാസം മുതൽ കേരളത...
Read More »പറമ്പില്‍ക്കടവ് മുഹമ്മദ് അബ്ദുറഹ്മാന് മെമ്മോറിയല്‍ എ.യു.പി സ്കൂളില്‍ ഭിന്ന ശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാന്‍ എത്തിയ അധ്യാപികയെ തിരിച്ചയച്ചതായി പരാതി
കുരുവട്ടൂര്‍: പറമ്പില്‍ക്കടവ് മുഹമ്മദ് അബ്ദുറഹ്മാന് മെമ്മോറിയല്‍ എ.യു.പി സ്കൂളില്‍ ഭിന്ന ശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കാന്‍ എത്തിയ അധ്യാപികയെ തിരിച്ചയച്ചതായി പരാതി. ഭിന്ന ശേഷിക്കാരായ അഞ്ച് കുട്ടികള്‍ പഠിക്കുന്ന പറമ്പില്‍ക്കടവ് മുഹമ്മദ് അബ്ദുറഹ്മാന് മെമ്മോറിയല്‍ എ.യു.പി സ്കൂളിലേക്ക് കുന്ദമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ നിന്നാണ് അധ്യാപികയെ അയച്ചത്. അഞ്ചോ അധിലധികമോ ഭിന്ന ശേഷി കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലേക്കാണ് സമഗ്ര ശിക്ഷ അഭിയാന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ നിന്ന് ഭിന്ന ശേഷിക്...
Read More »