News Section: കുരുവട്ടൂര്‍

പറമ്പിൽ എ.എം.എൽ.പി സ്കൂളില്‍ വായന ദിനം ആചരിച്ചു

June 19th, 2018

കുരുവട്ടൂര്‍:  പറമ്പിൽ എ എം.എൽ പി സ്കൂളില്‍ വായന ദിനം പ്രശസ്ത എഴുത്തുകാരൻ കെ.ജി രഘുനാഥ് ഉദ്ഘാടനം ചെയ്തു. ക്ലാസ്സ് ലൈബ്രറികളിലേക്കുള്ള പുസ്തകവിതരണവും അദ്ദേഹം നിർവ്വഹിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നാടൻപാട്ട് കലാകാരൻ യു.ടി.ശ്രീധരൻ നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ സി.കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് വി.അബ്ദുൾ റസാഖ്, അഷ്റഫ് ,സൗമ്യ കെ എന്നിവർ സംസാരിച്ചു.

Read More »

ആറ്റുനോറ്റ് കിട്ടിയ അംഗനവാടി തുറന്നപ്പോള്‍ ചുറ്റിലും വെള്ളം, നിരാശയോടെ കുട്ടികള്‍ മടങ്ങി, ഈ ദുരവസ്ഥ പുറ്റുമണ്ണില്‍താഴം അംഗനവാടില്‍

June 13th, 2018

കുരുവട്ടൂര്‍: പുറ്റുമണ്ണില്‍താഴം അംഗനവാടിയിക്ക് ചുറ്റും വെള്ളം നിറഞ്ഞതോടെ അംഗവാടി പ്രവര്‍ത്തനം അവതാളത്തില്‍. കുരുവട്ടൂര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ പുറ്റുമണ്ണില്‍താഴത്ത് നിര്‍മ്മിച്ച മാണിയേടത്ത് രാരുകുട്ടി നായര്‍ സ്മാരക പനാത്ത്താഴം അംഗവാടിക്ക് ചുറ്റുമാണ്  വെള്ളം നിറഞ്ഞത് ഈ വര്‍ഷം ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്ത അംഗനവാടിയില്‍ പന്ത്രണ്ട് കുട്ടികളാണ് ഉണ്ടായിരുന്നത്. അംഗനവാടിക്ക് ചുറ്റും വഴിയിലും വെള്ളം നിറഞ്ഞതോടെ ഇന്നലെ ആരംഭിക്കേണ്ട അംഗനവാടിയില്‍ കുട്ടികള്‍ എത്തിയില്ല. കുട്ടികളുമായി എത്തിയ രക്ഷിതാക്കള്‍ അംഗനവ...

Read More »

ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി വീട്ടുമുറ്റത്തൊരു നൻമ മരം പദ്ധതിയുമായി എ.ഐ.വൈ.എഫ് എലത്തൂർ മണ്ഡലം കമ്മിറ്റി

June 5th, 2018

കുരുവട്ടൂര്‍: ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് എലത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തുന്ന ഭാവിക്ക് കരുതലായ് വീട്ടുമുറ്റത്തൊരു നൻമ മരം പദ്ധതി  പറമ്പില്‍ ബസാറില്‍  പ്രശസ്ത നാടക പ്രവർത്തകൻ എ. ശാന്തകുമാറിന്റെ  വീട്ടുമുറ്റത്ത്  എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് കുരുവട്ടൂർ  പ്രശസ്ത നാടക പ്രവർത്തകൻ എ. ശാന്തകുമാര്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.കുരുവട്ടൂർ ലോക്കൽ സെക്രട്ടറി പി.ടി സുരേഷ്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ഐ.എം ശ്രീജിത്ത്, എ.ഐ.വൈ.എഫ്കുരുവട്ടൂർ പ...

Read More »

പറമ്പില്‍ ബസാറില്‍ കച്ചവട സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന, 9800 രൂപ പിഴ ഈടാക്കി

June 2nd, 2018

കുരുവട്ടൂര്‍: പറമ്പില്‍ ബസാറില്‍ കച്ചവട സ്ഥാപനങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തും ആരോഗ്യ വകുപ്പിന്‍റെ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 9800 രൂപ പിഴ ഈടാക്കി. അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ മാലിന്യം സമീപ പ്രദേശങ്ങളിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തി. ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ അന്യ സംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കാന്‍ കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കി രണ്ടായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു. നാ...

Read More »

ഓൾ കേരള അണ്ടര്‍ 12 ഫുട്ബോൾ ടൂർണമെന്‍റ്, സെവന്‍ സ്പോർട്സ് എഫ്.സി ജേതാക്കളായി

May 17th, 2018

കുരുവട്ടൂര്‍: പയമ്പ്രയിൽ വെച്ച് നടന്ന അണ്ടര്‍ 12 ഓൾ കേരള ഫുട്ബോൾ ടൂർണമെന്റിൽ സെവന്‍  സ്പോർട്സ് എഫ്.സി  കുന്ദമംഗലം ജേതാക്കളായി. 2 ദിവസങ്ങളിലായി നടന്ന ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ഫൈനലിൽപി.എഫ്.ടി.സി  കോഴിക്കോടിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സെവന്‍  സ്പോർട്സ് എഫ്.സി ജേതാക്കളായത്. ടൂർണമെന്റിലെ മികച്ച താരമായി അഭിരാമിനെ തെരഞ്ഞെടുത്തു..കോച്ച് സന്തോഷിന്റെ അധ്യക്ഷണത്തിൽ വാർഡ് മെമ്പർ സരിത, പയിമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ  പ്രസിഡന്റ്‌ പ്രേംരാജ്, എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

Read More »

ജവഹർ ആർട്സ് & സ്പോർട്സ് കബ്ല് കുമ്മങ്ങോട്ട് താഴം കുടുംബ സംഗമം സംഘടിപ്പിച്ചു

May 16th, 2018

കുരുവട്ടൂര്‍:  ജവഹർ ആർട്സ് & സ്പോർട്സ് കബ്ല് കുമ്മങ്ങോട്ട് താഴം  കുടുംബ സംഗമം സംഘടിപ്പിച്ചു ബിജു കാവിൽ ഉദ്ഘാടനം ചെയ്തു. ടി.സി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ മാസ്റ്റർ, കെ.കെ പ്രമോദ് കുമാർ, പ്രിയ മനോജ് എന്നിവർ സംസാരിച്ചു  എം.കെ ശിവദാസൻ നായർ സ്വാഗതവും പി.കെ ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

Read More »

വോളി ഫ്രണ്ട്സ് പയമ്പ്രക്ക് ഒരു പൊന്‍തൂവല്‍ കൂടി, ബാങ്കോക്കില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വി. നന്ദനയും

May 10th, 2018

കുരുവട്ടൂര്‍: ഏറ്റവും നല്ല വോളിബോള്‍ കോച്ചിംഗ് ക്യാമ്പിനുള്ള മലയാള മനോരമ അവാര്‍ഡ് നേടിയതിന് പിന്നാലെ വോളി ഫ്രണ്ട്സ് പയമ്പ്രക്ക് ഒരു പൊന്‍തൂവല്‍ കൂടി തായ്ലന്റ് ബാങ്കോക്ക്‌ വെച്ച് നടക്കുന്ന അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ വോളി ഫ്രണ്ട്സ് പയമ്പ്രയുടെ വി. നന്ദനയും ഇടം നേടി.  പയമ്പ്ര വളപ്പില്‍ ഗിരീഷ്‌, രഞ്ജിനി ദമ്പതികളുടെ മകളാണ് നന്ദന. 2013 ല്‍ വോളി ഫ്രണ്ട്സ് കോച്ച് ദിനേഷന്‍റെ പരിശീലനം തുടങ്ങിയ നന്ദന 2014 ല്‍ കോഴിക്കോട് മിനി ജില്ലാ ടീം സെറ്റര്‍, 2015 ല്‍ മിനി കേരള ടീം അംഗം, 2016 ല്‍ ദേശീയ സ്കൂള...

Read More »

ഏറ്റവും നല്ല സ്പോര്‍ട്സ് ക്ലബ്ബിനുള്ള അവാര്‍ഡ് നേടിയ വോളി ഫ്രണ്ട്സ് പയമ്പ്ര ജില്ലാ വോളിബോള്‍ അസോസിയേഷന്‍റെ ഉപഹാരം ഏറ്റുവാങ്ങി

May 8th, 2018

കുരുവട്ടൂര്‍:  മലയാള മനോരമയുടെ ഏറ്റവും നല്ല വോളിബോള്‍ പരിശീലന കേന്ദ്രത്തിനുള്ള അവാര്‍ഡ് നേടിയ വോളി ഫ്രണ്ട്സ് പയമ്പ്രക്ക്  ജില്ലാ വോളിബോള്‍ അസോസിയേഷന്‍ നല്‍കിയ ഉപഹാരം  ജില്ലാ കളക്ടര്‍ യു.വി ജോസിന്‍റെ കൈയില്‍  നിന്ന് ക്ലബ് ജോയന്‍റ് സെക്രട്ടറി അനില്‍കുമാര്‍ എക്സിക്യുട്ടീവ്‌ അംഗം മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. സി. സത്യന്‍. മൊയ്തീന്‍കോയ, ദിനേശ്കുമാര്‍, പി.കെ ബാപ്പുഹാജി, പി യൂസുഫ്, സൂര്യ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.  ചടങ്ങില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച മിനി, സബ് ജൂനിയര്‍, യൂത്ത് താരങ്ങള്‍ക്കുള...

Read More »

രാജ്യത്തിന്‍റെ പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് ഒഴിച്ച് കൂടാനാവാത്തത്; മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ്

May 4th, 2018

കുരുവട്ടൂര്‍: രാജ്യത്തിന്‍റെ  പുരോഗതിയിൽ സ്ത്രീകളുടെ പങ്ക് ഒഴിച്ച് കൂടാനാവാത്തതാണെന്ന്  മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ് പറഞ്ഞു .ന്യൂനപക്ഷ ദളിത് സ്ത്രീകളുടെ പുരോഗതിക്ക് നേതൃത്വം നൽകിയത് മുസ്ലിം ലീഗാണ് .പെൺകുട്ടികളെ സ്‌കൂളിലേക്ക് ആകർഷിക്കുന്നതിനായി സ്‌കോളർഷിപ്പ് ഉൾപ്പെടെയുള്ള നിരവധി മാർഗ്ഗങ്ങളാണ് മഹാനായ മുൻ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ നടന്നത്. അതിന്‍റെ  ഫലം ഇന്ന് വിവിധ മേഖലകളിൽ കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്...

Read More »

മടവൂർ ഗ്രാമപഞ്ചായത്ത് പുന്നടിച്ചാൽ വെള്ളയാമ്പറ്റ കോളനി രാംപൊയിൽ റോഡ് നാടിന് സമർപ്പിച്ചു

April 1st, 2018

  കുരുവട്ടൂര്‍: മടവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പുന്നടിച്ചാൽ വെള്ളയാമ്പറ്റ കോളനി രാംപൊയിൽ റോഡ്  നാടിന് സമർപ്പിച്ചു.    20 വർഷമായി മുടങ്ങിക്കിടന്ന റോഡാണ് നാട്ടുകാരുടെയും വാർഡ് മെമ്പർ എ.പി നസ്തറിന്‍റെയും  പരിശ്രമത്തിന്‍റെ  ഫലമായി രാംപൊയിൽ വെള്ളയാമ്പറ്റ റോഡുമായി ബന്ധിപ്പിച്ചത്.    ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിസി.ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . വാര്‍ഡ്‌ മെമ്പര്‍  നസ്തർ അദ്ധ്യക്ഷത വഹിച്ചു.   മുൻപഞ്ചായത്ത് പ്രസിഡണ്ട് പി.കോരപ്പൻ മാസ്റ്റർ, പി സി ബാലകൃഷ്ണൻ നായർ, ഗംഗാധരമേനോൻ, കുഞ്ഞിമൊയ്തീൻ മാസ്റ്റർ,...

Read More »