News Section: localnews

ഒന്നേകാൽ കിലോ കഞ്ചാവുമായി കാരന്തൂര്‍ സ്വദേശി കുന്ദമംഗലം പോലീസിന്‍റെ പിടിയിൽ; പിടിയിലായത് കുഴിമ്പാട്ടിൽ രഞ്ജിത്ത് എന്ന ബാബു

July 21st, 2019

കുന്ദമംഗലം : കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് കച്ചവടം നടത്തുന്ന കാരന്തൂർ സ്വദേശി കുഴിമ്പാട്ടിൽ രഞ്ജിത്ത് എന്ന ബാബുവിനെ (35 യാണ് 1.280 ഗ്രാം കഞ്ചാവുമായി കുന്ദമംഗലം പോലീസും ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്ന് പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും  വിൽപ്പനയും വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ വി ജോർജ്ജ് ഐ പി എസ്സിന്റെ നിർദേശപ്രകാരം ആന്റി നാർകോട്ടിക്ക് അസി.കമ്മീഷണർ  ഹരിദാസിന്റെ...

Read More »

നീണ്ട കാത്തിരിപ്പിനൊടുവിൽ എം.എം സുധീഷ്‌ കുമാറിന്‍റെ നേതൃത്വത്തില്‍ കുരിക്കത്തൂർ കണ്ടംകുളം കുളം ഉപയോഗയോഗ്യമാകുന്നു

July 21st, 2019

കുന്ദമംഗലം: നീണ്ട കാത്തിരിപ്പിനൊടുവിൽ  കുരിക്കത്തൂർ കണ്ടംകുളം  കുളം ഉപയോഗയോഗ്യമാകുന്നു.  നൂറ്റാണ്ട് പഴക്കമുള്ള മുരിയൻകുളങ്ങര തറവാട്ട്കാരുടെ അധീനതയിലുണ്ടായിരുന്ന കുളം  നേരത്തെ പഞ്ചായത്ത് ആസ്തിയിൽ ഉൾകൊള്ളിച്ചിരുന്നു. പി.എം.എസ്.കെ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് കുളത്തിന്‍റെ  നാലു ഭാഗവും 15 മീറ്റര്‍ നീളത്തിലും 5 മീറ്റര്‍ ഉയരത്തിലും കല്ലുപയോഗിച്ച് കെട്ടി ഉയര്‍ത്തിയത്.    നീന്തൽക്കുളമായി മാറ്റി കുളം സംരക്ഷിക്കണമെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ...

Read More »

വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി കുന്ദമംഗലത്ത് വീണ്ടും ലഹരി മാഫിയ പിടി മുറുക്കുന്നു; പഴയ ബസ്സ്‌ സ്റ്റാന്‍ഡില്‍ പരസ്യമായ കഞ്ചാവ് വില്‍പ്പന

July 20th, 2019

കുന്ദമംഗലം:  സ്‌കൂള്‍ തുറന്നതോടെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി സ്‌കൂള്‍ പരിസരത്ത് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായി വില്‍പ്പന നടത്തുന്നതായി പരാതി. സ്‌കൂളിന് തൊട്ടടുത്ത നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുറിയിലും പഞ്ചായത്ത് ഓഫീസിന് പിറകിലുമാണ് ആള്‍ക്കാരുടെ കണ്ണ് വെട്ടിച്ചു കൊണ്ടാണ് ലഹരി മാഫിയകള്‍ വിലസുന്നത്. കുന്ദമംഗലം പോലീസിന്‍റെ പരിധിയിലുള്ള കുന്ദമംഗലം, മര്‍ക്കസ്, ചാത്തമംഗലം, ചക്കാലക്കല്‍, പെരിങ്ങളം തുടങ്ങിയ സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതായി പരാതി ഉയര്‍ന്നതിനെ ത...

Read More »

കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഓഫീസുകള്‍ക്ക് സ്ഥലം അനുവദിച്ചില്ല; കുന്ദമംഗലം വില്ലേജ് ഓഫീസ് നവീകരണം ആരംഭിച്ചു; സിവില്‍ സ്റ്റേഷന്‍ നോക്കുകുത്തിയാവുന്നു

July 20th, 2019

കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിന്‍റെ വികസന പാതയിലെ നാഴിക കല്ലാവുമെന്ന് പ്രതീക്ഷിച്ച കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പോലും സ്ഥലം അനുവദിച്ചില്ല. കഴിഞ്ഞ ദിവസം കുന്ദമംഗലം ബ്ലോക്ക് ഓഫീസില്‍ വെച്ച് അഡീഷണല്‍ ജില്ല മജിസ്ട്രേറ്റിന്‍റെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സബ് ട്രഷറിക്ക് മാത്രമാണ് സ്ഥലം അനുവദിക്കാന്‍ തീരുമാനമായത്.    ഒന്നാം ഘട്ടത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ത...

Read More »

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കുന്ദമംഗലം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലന്റ് പരീക്ഷ സംഘടിപ്പിച്ചു

July 20th, 2019

കുന്ദമംഗലം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കുന്ദമംഗലം  ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അലിഫ് അറബിക് ടാലന്റ് പരീക്ഷ സംഘടിപ്പിച്ചു.                കുന്ദമംഗലം എ.യു.പി. സ്കൂളിൽ നടന്ന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ ഉദ്ഘാടനം ചെയ്തു.കെ.എ.ടി.എഫ് ഉപജില്ല പ്രസിഡന്റ് ഇ.അബ്ദുൽ അസീസ് അധ്യക്ഷനായി.പ്രധാനധ്യാപിക എം.പി.ഉഷാകുമാരി, കെ.എ.ടി.എഫ് ജനറൽ സെക്രട്ടറി എൻ.ജാഫർ കിഴക്കോത്ത്, കെ.പി. ബീവി, എ.സി.അഷ്റഫ്, ഇ.ഫൈസൽ ' ഇ.കെ.അനീസ് റഹ്മാൻ എന്നിവർ സംസാരിച്ചു.അലിഫ് കോർഡിനേറ്റർ എം.കെ.അബ്ദുറസാഖ് സ്...

Read More »

കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പ്രവൃത്തി ആരംഭിച്ചു; കെട്ടിടം നിര്‍മ്മിക്കുന്നത് പി.ടി.എ റഹീം എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 130 ലക്ഷം രൂപ ഉപയോഗിച്ച്

July 20th, 2019

കുന്ദമംഗലം: കുന്ദമംഗലം  പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ പ്രവൃത്തി ആരംഭിച്ചു. പി.ടി.എ റഹീം എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 130 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍ക്കുന്നത്. പ്രബലിത കോണ്‍ക്രീറ്റ് ചട്ടക്കൂട്ടില്‍ രണ്ടു നിലകളില്‍ നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തില്‍ താഴെ നിലയില്‍ വിസിറ്റേഴ്സ് ലോബി, എസ്.എച്ച്.ഒ കാബിന്‍. എസ്.ഐ കാബിന്‍, അഡീഷണല്‍ എസ്.ഐ കാബിന്‍, ഫയല്‍ റൂം, കമ്പ്യൂട്ടര്‍ റൂം, ടോയ്ലെറ്റ്, തൊണ്ടി സ്റ്റോര്‍,  സ്റ്റേഷന്‍ ഓഫീസ്, ഡൈനിംഗ്, ലോക്കപ്പ്, ആംസ് ആന്‍റ് ...

Read More »

കുറ്റിക്കാട്ടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുടിവെള്ള പദ്ധതി യാഥാർഥ്യമായി; പദ്ധതി നടപ്പിലാക്കിയത് ജില്ല പഞ്ചായത്ത് 25 ലക്ഷം രൂപ വകയിരുത്തി

July 20th, 2019

കുന്ദമംഗലം:  കുറ്റിക്കാട്ടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ അധ്യക്ഷത  വഹിച്ചു. മുവായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ വര്‍ഷങ്ങളായി കുടിവെള്ള പ്രശ്നം നേരിടുകയായിരുന്നു. ഇതിനുള്ള പരിഹാരമായാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ വകയിരുത്തി കുടിവെള്ള പദ്ധതി നിർമ്മിച്ചത്. പെരുവയൽ പഞ്ചായത്ത് നല്‍കിയ  സ്ഥലത്താണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങില്‍ വെച്ച് സ്കൂളിലെ എഡ്യൂകെയർ പദ്ധതി യുടെ ഉ...

Read More »

കുന്ദമംഗലത്ത് മുസ്ലിം യൂത്ത് ലീഗ് പിണറായി വിജയന്റെ കോലം കത്തിച്ചു

July 18th, 2019

കുന്ദമംഗലം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേക്ക്   എം എസ് എഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിന് നേരെയുണ്ടായ പോലീസ് കിരാത നടപടിയിൽ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് എം എസ് എഫ് - യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഒ.സലിം ,നേതാക്കളായ എം.ബാബുമോൻ, എൻ എം യൂസഫ് , എം.വി. ബൈജു, ടി. കബീർ, അൽത്താഫ് , വി.കെ.അൻഫാസ്, ശിഹാബ് പാലക്കൽ നേതൃത്വം...

Read More »

എച്ച്.ഡി.ഡി മെത്തേഡില്‍ പൈപ്പ് ലൈന്‍ ഇടുന്നതിന് 74 ലക്ഷം രൂപയുടെ ഭരണാനുമതി; ജിക്ക പദ്ധതി പെട്ടെന്ന് പൂര്‍ത്തീകരിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിന് ഇപ്പോള്‍ ലഭിച്ച ഭരണാനുമതി സഹായകമാവും

July 16th, 2019

കുന്ദമംഗലം:  ജിക്ക പദ്ധതിയില്‍ തൊണ്ടയാടിനും രാമനാട്ടുകരയ്ക്കും ഇടയില്‍ ദേശീയപാതക്ക് കുറുകെ എച്ച്.ഡി.ഡി മെത്തേഡില്‍ പൈപ്പിടുന്നതിന് 74 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ദേശീയപാത  66 ബൈപ്പാസില്‍ റോഡ് കട്ടിംഗ് ഒഴിവാക്കി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍  ഇടുന്നതിന് ജാക്ക് ആന്‍റ് പുഷ് രീതിയാണ് ഉപയോഗിക്കുന്നത്. ഈ റോഡ് ആറ് വരിപാതയാക്കുവാന്‍ ദേശീയപാത അതോറിറ്റിക്ക് കൈമാറിക്കഴിഞ്ഞാല്‍ പൈപ്പ് ലൈന്‍ ഇടല്‍ പ്രവൃത്തിക്ക് അനുമതി നിഷേധിക്കപ്പെടുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ...

Read More »

സംസ്ഥാന പോലീസ് വോളിബോൾ ടീമിൽ കളിക്കാരനും പരിശീലകനുമായി മൂന്ന് വ്യാഴവട്ടക്കാലത്തോളം തിളങ്ങി നിന്ന് വിരമിച്ച പോലീസ് സബ്ബ് ഇൻസ്പെക്ടർ സി.യൂസുഫിനെ ജന്മനാട് ആദരിച്ചു

July 13th, 2019

കുന്ദമംഗലം: സംസ്ഥാന പോലീസ് വോളിബോൾ ടീമിൽ കളിക്കാരനും പരിശീലകനുമായി മൂന്ന് വ്യാഴവട്ടക്കാലത്തോളം തിളങ്ങി നിന്ന് വിരമിച്ച  പോലീസ് സബ്ബ് ഇൻസ്പെക്ടർ സി.യൂസുഫിനെ ജന്മനാട് ആദരിച്ചു. പാറ്റേണ്‍ വോളിബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന ചടങ്ങ് അഡ്വ. പിടിഎ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാദ്യ ഘോഷ അകമ്പടിയോടെ നാട്ടുകാരും പാറ്റേണ്‍ ക്ലബിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് യൂസുഫിനെ ഗ്രൌണ്ടിലേക്ക് ആനയിച്ചു.  സ്വാഗത സംഘം ചെയര്‍മാന്‍ പി.എന്‍ ശശിധരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഐജി ജോസ് ജോര്‍ജ്ജ്, മുന്‍ മേയര്‍ ഒ. രാജഗോപാല്‍, മുന്‍ സ്‌പോര്...

Read More »