News Section: localnews

മെഡിക്കൽ കോളേജിൽ വഴിമുടക്കി പഴയ ഉപകരണങ്ങൾ

January 11th, 2018

മെഡിക്കല്‍ കോളേജ്: ഉപയോഗശൂന്യമായ പഴയ ഉപകരണങ്ങൾ വരാന്തയിൽ കൂട്ടിയിടുന്നത് രോഗികൾക്ക് പ്രയാസമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പല്ല് രോഗ  വിഭാഗത്തിലേക്ക് പോകുന്ന കെട്ടിടത്തിലെ ഒന്നും രണ്ടും നിലകളിലെ വരാന്തകളിലാണ് പഴകി ദ്രവിച്ച ഉപകരണങ്ങൾ അലക്ഷ്യമായി കൊണ്ടിട്ടത്. ആശുപത്രിയും പരിസരം വൃത്തിയായി സൂക്ഷിക്കണമെന്ന് അധികൃതർ ഓർമ്മപ്പെടുത്തുന്നതിനിടയിലാണ് പൊടിപിടിച്ച് പഴകി ദ്രവിച്ച നിലയിൽ ഉപകരണങ്ങള്‍ അധികൃതര്‍ തന്നെ വരാന്തയില്‍ ഉപേക്ഷിച്ചിട്ടുള്ളത്. രോഗികൾ സദാസമയവും കടന്നു പോകുന്ന ഈ ഭാഗത്ത് ഉപകരണങ്ങളുടെ പല ഭാഗങ്ങളും പ...

Read More »

തിരുവന്തപുരത്ത് ബസ്സ്‌ ബൈക്കിലിടിച്ച് മുട്ടാഞ്ചേരി സ്വദേശി മരിച്ചു

January 11th, 2018

  കുന്ദമംഗലം: തിരുവനന്തപുരം വെള്ളയമ്പലം ജങ്ക്ഷനില്‍ ബൈക്ക് ബസ്സിലിടിച്ച് മടവൂര്‍ മുട്ടാഞ്ചേരി സ്വദേശി മരിച്ചു. മുട്ടാഞ്ചേരി കുന്ദനംകുഴിയില്‍ മുഹസിന്‍റെ  മകന്‍ അജ്മല്‍ (28) ആണ് മരിച്ചത്. സ്വകാര്യ ബസ്സ്‌ കമ്പനിയുടെ മാനേജിംങ് പാര്‍ട്ണറാണ്. ഇന്നലെ രാത്രി പത്തരക്കാണ് അപകടം. ഇയാള്‍ ഓടിച്ച ബൈക്ക് ട്രാഫിക് ഐലന്റില്‍ നിര്‍ത്തിയിട്ട ബസ്സില്‍  ഇടിക്കുകയായിരുന്നു.  ഉടനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.ഭാര്യ ഡോക്ടര്‍ റജീന (കരുവാരകുണ്ട്). മാതാവ്‌  ജമീല (ഹസനിയ എ യു പി സ്കൂള്‍ മുട്ടാഞ്ച...

Read More »

ചെറാത്ത്താഴം അംഗന്‍വാടി ഉദ്ഘാടനം ചെയ്തു

January 10th, 2018

    കുന്ദമംഗലം: കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ ചെറാത്ത്താഴം അംഗന്‍വാടിക്ക് വേണ്ടി നിര്‍മിച്ച പുതിയ കെട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ടാണ്ടിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.കൃഷ്ണദാസ്‌ അധ്യക്ഷന്‍ ആയിരുന്നു. ക്ഷേമകാര്യ ചെയര്‍പേര്‍സണ്‍ എം.കെ.ലിനി, ബ്ലോക്ക്‌ മെമ്പര്‍ സി.ടി.ബിനോയ്‌, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജ്യോതിലക്ഷ്മി, മുന്‍ വാര്‍ഡ്‌ മെമ്പര്‍ ടി.ഷീബ, ടി.ശശിധരന്‍, സി.ലക്ഷ്മി, സജിത്കുമാര്‍.കെ.എം, സുരേന്ദ്രന്‍ ഇരഞ്ഞിക്കോടി, മു...

Read More »

മാവൂരില്‍ കാല്‍പന്ത്‌ കളിയുടെ ആരവം

January 10th, 2018

  മാവൂര്‍: മാവൂരിന്‍റെ രാപകലുകള്‍ക്ക് ആവേശമുണര്‍ത്തി ജവഹര്‍ മാവൂര്‍ സംഘടിപ്പിക്കുന്ന ഒന്‍പതാമത് മൂലക്കടവത്ത് മുഹമ്മദാലി മെമ്മോറിയല്‍  അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ജനുവരി പതിനഞ്ചിന് തുടക്കമാവും. ഫിഫ മഞ്ചേരി,മെഡിഗാഡ് അരീക്കോട്,ടൌണ്‍ ടീം  അരീക്കോട്,ലിന്‍ഷ മണ്ണാര്‍ക്കാട്, എഫ്സി  തിരുവനന്തപുറം, ആലുക്കാസ് തൃശൂര്‍, അഭിലാഷ് കുപ്പൂത്ത്, ടോപ്മോസ്റ്റ് തലശ്ശേരി ,ഹണ്ടേഴ്സ് കൂത്തുപറമ്പ് ,എ വൈ സി  ഉച്ചാരക്കടവ്, ഫ്രണ്ട്സ് മമ്പാട്, എഫ്സി കോണ്ടോട്ടി, റോയല്‍ ട്രാവല്‍സ് കോഴിക്കോട്, അല്‍ശബാബ് തൃപ്പനച്...

Read More »

ജനവാസ മേഖലകളെ വ്യവസായ മേഖലയാക്കിയെതിരെ മുസ്‌ലിം ലീഗ് ധര്‍ണ്ണ

January 10th, 2018

  ഒളവണ്ണ: ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ കോഴിക്കോടൻകുന്ന്, പാറമ്മൽ, മൂർക്കനാട് തുടങ്ങിയ പ്രദേശങ്ങളെ കോഴിക്കോട് അർബൻ ഏരിയ 2035 മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി ഇൻഡസ്ട്രിയൽ പ്രൊമോഷൻ സോൺ ആയി പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരേയും, രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്നായി ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കാത്ത പഞ്ചായത്തിന്‍റെ കൃത്യവിലോപത്തിനെതിരേയും, അശാസ്ത്രീയമായ നികുതി പരിഷ്കാരത്തിനെതിരേയും ഒളവണ്ണ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ധർണ സംസ്ഥാന ദ...

Read More »

കുന്ദമംഗലം ബ്ലോക്ക് ഭരണം എൽ ഡി എഫിനൊ ?

January 10th, 2018

കുന്ദമംഗലം: യുഡിഎഫ് ഭരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന്‍റെ  കൈയിലേക്കെന്ന് സൂചന.എം പി വിരേന്ദ്രകുമാറിന്‍റെ  നേതൃത്വത്തിലുള്ള ജെ ഡി യു (എസ്) ഇടതു പക്ഷ ജനാധിപത്യ മുന്നണിയിലെത്തുന്നതോടെയാണ് ബ്ലോക്ക് പഞ്ചായത്തിൽ ഭരണമാറ്റത്തിന് സാധ്യത തെളിയുന്നത്.   19 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ 10 അംഗങ്ങളുള്ള യു ഡി എഫ് ഒരംഗത്തിന്‍റെ  ഭൂരിപക്ഷത്തിലാണ് ഭരണം നടത്തുന്നത് .യുഡി എഫിൽ കോൺഗ്രസിന് ആറും മുസ്ലിം ലീഗിന് മൂന്നും അംഗങ്ങളാണള്ളത് 'ജെഡിയു (എസ്) ലേതാണ് ഒരംഗം' ഈ അംഗം എൽ ഡി എഫിലെത്തു...

Read More »

സര്‍ക്കാര്‍ വിദ്യാലയമായ പടനിലം എല്‍.പി. സ്‌കൂളിന്‌  പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സാധ്യത തെളിയുന്നു

January 8th, 2018

കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമായ പടനിലം എല്‍.പി. സ്‌കൂളിന്‌  പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സാധ്യത തെളിയുന്നു. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിയ പടനിലം ഗവ.എല്‍.പി. സ്‌കൂളിന്‌ കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്‍റെയും  നാട്ടുകാരുടേയും കൂട്ടായ്മയില്‍  12 സെന്റ്‌ സ്ഥലം സ്വന്തമായതോടെയാണ്‌ കെട്ടിടം നിര്‍മ്മിക്കാന്‍ സാധ്യത തെളിയുന്നത് . ദേശീയപാതയോരത്ത്‌ മൂന്ന്‌ സെന്റ്‌ സ്ഥലത്ത്‌ അസൗകര്യങ്ങളോടെ പ്രവര്‍ത്തിച്ച സ്‌കൂള്‍ ആധുനികരീതിയില്‍ വിശാലമായ സ്ഥലത്തേക്ക്‌ മാറ്റുകയെന്ന നാട്ടുകാരുടെ ലക്ഷ്യമാണ്‌ ഫലം ...

Read More »

എറ്റവും വലിയ വെല്ലുവിളികള്‍ സാമ്രാജ്യത്വവും വര്‍ഗീയതയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

January 8th, 2018

കുന്ദമംഗലം: ദേശീയോദ്ഗ്രഥനം നേരിടുന്ന എറ്റവും വലിയ വെല്ലുവിളികള്‍ സാമ്രാജ്യത്വവും വര്‍ഗീയതയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  മര്‍കസിന്റെ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയത്  സംസാരിക്കുകയാരുന്നു അദ്ധേഹം. വര്‍ഗീയവും വിഭാഗീയവും തീവ്രവാദപരവുമായ ചിന്താഗതികള്‍ക്കെതിരെ മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ ഉള്‍ചേര്‍ത്ത് മതം പഠിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് വലിയ കാര്യമാണെന്നും മര്‍കസ് അക്കാര്യത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും അദ്ധേഹം പറഞ്ഞു. അനേകം വൈവിധ്യങ്ങളുള്‍കൊ...

Read More »

ഇടതുപക്ഷ സര്‍ക്കാര്‍ കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെടുന്നു-വി.വി രാജന്‍ വി.വി രാജന്‍

January 8th, 2018

  കുന്ദമംഗലം: കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിക്കുന്ന പല പദ്ധതികളും കേരളത്തില്‍ നടപ്പിലാക്കാതെ ഇടതുപക്ഷ സര്‍ക്കാര്‍ പേര് മാറ്റി നടപ്പിലാക്കുകയോ, അവ ജനങ്ങളില്‍ എത്തിക്കതിരിക്കുകയോ ചെയ്യുകയാണെന്ന് ബിജെപി ഉത്തര മേഖലാ പ്രസിഡണ്ട് വി.വി രാജന്‍ പറഞ്ഞു. ജി എസ് ടി ഉപഭോകൃത സദസ്സ് കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ സുഭദ്രന്‍ അധ്യക്ഷത വഹിച്ചു. ചേറ്റൂര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി.പി സുരേഷ്, കെ.സി വത്സരാജ്, കെ അനിത, സിദ്ധാര്‍ത്ഥന്‍ പി, കെ.സി രാജന്‍, എം സുരേഷ്, വി മുരളീധരന്‍, വി.പി വിമോദ്, സഹദേവന...

Read More »

മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പോലീസ് പിടികൂടിയ വാഹനങ്ങള്‍ നശിക്കുന്നു

January 8th, 2018

കുന്ദമംഗലം: പണി പൂര്‍ത്തിയാവുന്ന കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പോലീസ് പിടികൂടിയ വാഹനങ്ങള്‍ നശിക്കുന്നു. അനധികൃതമായി മണല്‍ കടത്തിയതിനെ തുടര്‍ന്ന് പോലീസ് പിടികൂടിയ ഏഴ് ലോറികളാണ് ഇവിടെ നശിക്കുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ തുറക്കുന്നതോടെ ഇത് ഇവിടെയെത്തുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കും. പെട്ടന്നുതന്നെ മാറ്റുകയാണെങ്കില്‍ ക്രെയിന്‍ ഉപയോഗിച്ച് ഈ വാഹനങ്ങള്‍ ഇവിടെ നിന്ന് മാറ്റാന്‍ സാധിക്കും. കുറച്ചുകാലം കൂടി ഈ വാഹനങ്ങള്‍ ഇവിടെ കിടന്നാല്‍ ക്രെയിന്‍ ഉപയോഗിച്ചുപോലും  ഇവിടെ നിന്ന് മാറ്റാന്‍ സാധിക്...

Read More »