News Section: മാവൂര്‍

നിർമാണ തൊഴിലാളി പെൻഷൻ 3000 രൂപയായി വർധിപ്പിക്കണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു കുന്ദമംഗലം ഏരിയാ സമ്മേളനം

June 17th, 2019

കുന്ദമംഗലം: നിർമാണ തൊഴിലാളി പെൻഷൻ 3000 രൂപയായി വർധിപ്പിക്കണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു കുന്ദമംഗലം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. നിർമാണ മേഖലയിലെ മുഴുവൻ തൊഴിലാളികളെയും ഇ എസ് ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്നും ഗ്രാറ്റിവിറ്റി പുന:സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  സമ്മേളനം അരയങ്കോട് മാവൂർ എ എൽ പി സ്കൂളിൽ ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് കെ ശ്രീധരൻ അധ്യക്ഷനായി. എ മണിവർണൻ രക്തസാക്ഷി പ്രമേയവും എം സി രാജേന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു...

Read More »

ചെറുപ്പയിലെ തട്ടിപ്പറി: സി.സി.ടി.വി ദൃശ്യങ്ങൾ അവ്യക്തം

April 20th, 2019

മാവൂർ: ബൈക്ക് യാത്രക്കാരായ ദമ്പതിമാരിൽനിന്ന് പണവും രേഖകളും അടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിൽ ആറ് സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ഈ ദൃശ്യങ്ങളിലൊന്നും ബൈക്കിൽ സഞ്ചരിച്ചവരുടെ രൂപം വ്യക്തമല്ല.സംഭവം നടന്ന സ്ഥലം മുതൽ പെരുവയൽ അങ്ങാടിയിലെ ഒരു ബേക്കറി വരെയുള്ള സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് മാവൂർ പോലീസ് പരിശോധിച്ചത്. രാത്രിയായതിനാൽ ദൃശ്യങ്ങൾ അവ്യക്തമാണെന്നാണ് പോലീസ് പറയുന്നത്.ദമ്പതിമാരുടെ നഷ്ടപ്പെട്ട പ്രധാന രേഖകളുടെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനാവശ്യമായ സഹായം പോലീസ് ചെയ്യാമെന്ന് അറിയിച്ചു.വ്യാഴാഴ്...

Read More »

യുവജനറാലി നടത്തി 

April 18th, 2019

മാവൂർ: യു.‍ഡി.എഫ്. സ്ഥാനാർഥി എം.കെ. രാഘവന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം യു.ഡി.വൈ.എഫ്. പ്രവർത്തകർ റാലി നടത്തി. തെങ്ങിലക്കടവിൽനിന്ന് ചെറൂപ്പയിലേക്കായിരുന്നു യുവജനറാലി. യു.എ ഗഫൂർ, പി.ടി അസീസ്,നിധീഷ് നങ്ങാലത്ത്,ഒ.എം നൗഷാദ്,സജി കെ മാവൂർ,എൻ.കെ നൗഷാദ്,മുർതാസ്,പി.കെ ശ്രീജിത്ത്,ഹബീബ് ചെറൂപ്പ എന്നിവർ നേതൃത്വം നൽകി.പൊതുസമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിധീഷ് ലാൽ ഉദ്ഘടനം ചെയ്തു.അസ്‌കർ ഫറോക് മുഖ്യപ്രഭാഷണം നടത്തി. വളപ്പിൽ റസാഖ്,വി.എസ് രഞ്ജിത്ത്, വി.കെ റസാഖ് എന്നിവർ സംസാരിച്ചു.

Read More »

കോൺഗ്രസ്സുകാർ ഫാസിസ്റുകാർക്ക് ഒത്താശ ചെയ്തവർ: മന്ത്രി ചന്ദ്രശേഖരൻ

April 18th, 2019

മാവൂർ: ജനാധിപത്യത്തിന്റെ ശ്രീകോവിലായിരുന്ന ബാബരി പള്ളി തകർത്ത ഫാസിസ്റ്റുകൾക്ക് ഒത്താശ ചെയ്തുകൊടുത്തവരാണ് കോൺഗ്രസുകാരെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. തെങ്ങിലക്കടവിൽ എൽഡിഎഫ് നടത്തിയ തിരഞ്ഞെടുപ് റാലി ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയും കോൺഗ്രസ്സും ഒരു നാണയത്തിന്റെ രണ്ടു പുറങ്ങളാണ്.കേന്ദ്രത്തിൽ വർഗീയ ഫാസിസ്റ്റു സർക്കാരിനെ താഴെയിറക്കി മതേതര ജനാധിപത്യ സർക്കാർ രൂപവത്ക്കരിക്കാൻ ഇടതു സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. സിപിഎം ഇൽ ചേർന്ന സി. നാരായണൻ, ശിവൻ പാ...

Read More »

കള്ളോടിചോലയിൽ തെങ്ങ് വീണ്‌ വൈദുതിത്തൂണുകൾ തകർന്നു

April 17th, 2019

മാവൂർ: പെരുവയൽ - കള്ളാടിച്ചോല വൈദ്യുതിലൈനിലേക്ക് തെങ്ങ് പൊട്ടിവീണു എട്ട് വൈദ്യുതത്തൂണുകൾ തകർന്നു. തിങ്കളാഴ്ച പുലർച്ചെയാണ് എൽ.ടി.ലൈനിലേക്ക് തെങ്ങ് വീണത്. വൈദുതിത്തൂണുകൾ കൂട്ടത്തോടെ നിലംപൊത്തിയതിനാൽ തിങ്കൾ രാത്രി മുതൽ ചൊവ്വ രാത്രി വരെ കള്ളോടി ചോല കോളനി ഭാഗത്തെ നൂറോളം വീടുകളിൽ വൈദ്യതബന്ധം തകരാറിലായി. ചൊവ്വാഴ്ച രാത്രി യോടെയാണ് വൈദ്യതബന്ധം പുനഃസ്ഥാപിച്ചത്.

Read More »

കായലം ലിഫ്റ്റ് ഇറിഗേഷന് 75 ലക്ഷത്തിന്റെ ഭരണാനുമതി

March 6th, 2019

മാവൂര്‍: കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മഴക്കാലത്ത് വെള്ളക്കെട്ടും വേനല്‍ക്കാലത്ത് കടുത്ത വരള്‍ച്ചയും അനുഭവപ്പെടുന്ന പ്രദേശത്തുകാരുടെ പ്രശ്നം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് 75 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചത്. പ്രോജക്ട് മെയിന്റനന്‍സിന്റെ ഭാഗമായി കനാല്‍ എക്സ്റ്റന്‍ഷന്‍ ഉള്‍പ്പെടെയുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വരും വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ മാവൂര്‍ ഗ്രാ...

Read More »

റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു

December 7th, 2018

മാവൂർ: പഞ്ചായത്ത് അറിയപറമ്പത് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത് ടീച്ചർ നിർവഹിച്ചു. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം നടത്തിയത്. വൈസ് പ്രസിഡന്റ് വളപ്പിൽ റസാഖ് അദ്ധ്യക്ഷദ വഹിച്ചു, വാസന്തി വിജയൻ കെ ഉസ്മാൻ മൈമൂന കടുകഞ്ചേരി സജിദ പാലിശ്ശേരി. ജയശ്രീ ദിവ്യ പ്രകാശ്. സുബൈദ കണ്ണാറ.എൻ പി അഹമ്മദ്, ഹൈദർ അലി. ഗീതമാണി, ബഷീർ കെ എം എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Read More »

മഞ്ഞപ്പിത്തം: മാവൂരിൽ കർശനപരിശോധന

December 5th, 2018

മാവൂർ: മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ മാവൂരിൽ ആരോഗ്യ വിഭാഗം പരിശോധന കർശനമാക്കി. സ്കൂൾ പരിസരങ്ങളിലെയും അങ്ങാടികളിലെയും കടകളിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും പിടിച്ചെടുത്തു. ഉപ്പിലിട്ട പഴങ്ങൾക്കും പച്ചക്കറികൾക്കും മാവൂർ പഞ്ചായത്തിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളും പരിശോധിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയാറാക്കുന്നവർക്ക് നോട്ടിസ് നൽകും. മാവൂർ ജിഎംയുപി സ്കൂളിലെ 5 വിദ്യാർഥികൾക്കും ഗവഹയർസെക്കൻഡറി സ്കൂളിലെ ഒരു വിദ്യാർഥിക്കും നിലവിൽ മഞ്ഞപ്പിത്ത ബാ...

Read More »

അബദുൽ സലാം നിര്യാതനായി

December 1st, 2018

മാവൂർ: പരേതരായ അലവിയുടെയും കുഞ്ഞീമയുടെയും മകൻ കുറ്റിക്കടവ് പുതുകോട്ട് പറമ്പത്ത് അബദുൽ സലാം (47) നിര്യാതനായി. ഭാര്യ : റജുല, മക്കൾ: മുഹമ്മദ് യാസീൻ, ഹിബ ഫാത്വിമ, സുഹൈൽ [ വിദ്യാർത്ഥികൾ ] സഹോദരങ്ങൾ: മുഹമ്മദ്, കുഞ്ഞിമൊയ്തീൻ കുട്ടി, ഇബ്രാഹീം.അബദുറഹിമാൻ, ഫാതിമ, നഫീസ, മറിയ, മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി പത്ത് മണിക്ക് കുറ്റിക്കടവ് ജുമഅത്ത് പള്ളിയിൽ

Read More »

യുവജന യാത്ര പ്രചരണം മടവൂർ മേഖല ഗ്രാമയാത്ര

December 1st, 2018

മടവൂർ : യുവജന യാത്ര പ്രചരണാർത്ഥം മടവൂർ, രാംപൊയിൽ,മടവൂർ മുക്ക് യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി മടവൂർ മേഖല ഗ്രാമയാത്ര നടത്തി.മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി. മുഹമ്മദൻസ് ജാഥാ ക്യാപ്റ്റൻ മുനീർ പുതുക്കുടി ക്ക് പതാക കൈമാറി ഉത്ഘാടനം ചെയ്തു. പറയങ്ങോട്ട് താഴത്തു നിന്നും ആരംഭിച്ച യാത്രക്ക്‌ ശറഫുദ്ധീൻ അരീക്കൽ, ജിർഷാദ് എടന്നിലാവിൽ, അനീസ് മടവൂർ, അബ്ദുറഹിമാൻ മടവൂർ മുക്ക്, അഷ്‌റഫ്‌ ടി.കെ, ഷാഹുൽ കുഞ്ചു, എം.സി.അൻവർ, ഹാരിസ് പി.ടി, മുനീർ എൻ.കെ, കെ.പി.റസാഖ് തുടങ്ങിയവർ നേതൃത്വം നൽകി. രാംപൊയിൽ നടന്ന സമാപന യോഗം മുസ്ലിം ലീ...

Read More »