News Section: മാവൂര്‍

എൽ ഇ ഡി മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം എം.എൽ.എ നിർവഹിച്ചു

November 24th, 2018

മാവൂർ: കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ. പി ടി എ റഹീം ന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കണ്ണിപറമ്പ് അങ്ങാടിയിലും , കൈത്തൂട്ടി മുക്കിലും സിൽക് വഴി സ്ഥാപിച്ച 8 മീറ്റർ എൽ ഇ ഡി മിനി മാസ്റ്റ് ലൈറ്റ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. മാവൂർ പഞ്ചായത്തിൽ തന്നെ പൈപ്പ് ലൈൻ, കുറ്റിക്കടവ്, കൽപ്പള്ളി, തെങ്ങിലക്കടവ് പ്രദേശങ്ങളിലും എം എൽ എ മിനി ലോ മാസ്റ്റ് ലൈറ്റ് നൽകിയിരുന്നു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും ഇനിയും മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ. പറഞ്ഞു. മാവൂർ ഗ്രാമപഞ്ചായത്തിൽ ...

Read More »

കവണക്കല്ല് റഗുലേറ്റർ: രണ്ടാമത്തെ ലോക്ക് ഷട്ടർ മാറ്റൽ വൈകുന്നു

November 23rd, 2018

മാവൂർ: ഉൗർക്കടവിൽ കവണക്കല്ല് റഗുലേറ്ററിെൻറ തുരുെമ്പടുത്ത് ദ്രവിച്ച രണ്ടാമത്തെ ലോക്ക് ഷട്ടർ മാറ്റൽ വൈകുന്നു. ഇൗ ഒാഫ് സീസണിൽ പ്രവൃത്തി നടത്തേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും നടപടി വൈകുകയാണ്. അറ്റകുറ്റപ്പണി നടത്തി താൽക്കാലികമായി പ്രശ്നപരിഹാരത്തിനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. കനാലിെൻറ മുകൾഭാഗത്തുള്ള ഇൗ ഷട്ടറിെൻറ നല്ലൊരുഭാഗം തുരുെമ്പടുത്ത് ദ്രവിച്ച സാഹചര്യത്തിൽ ഇത് പ്രാവർത്തികമാകില്ലെന്ന നിർദേശത്തെതുടർന്നാണ് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിെൻറ എസ്റ്റിമേറ്റ് തയാറാക്കി നൽകിയതാണ...

Read More »

ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ്

November 22nd, 2018

മാവൂർ: ട്രാഫിക്ബോധവൽകരണത്തിന്റെ ഭാഗമായി സിറ്റി ട്രാഫിക് പൊലീസും മാവൂർ മഹ്‌ളറ പബ്ലിക് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ട്രാഫിക് ബോധവൽകരണ ക്ലാസ്സ് സിറ്റി പോലീസ് സബ് ഇൻസ്‌പെക്ടർ സി. ബഷീർ ഉദ്ഘാടനം ചെയ്തു. സിവിൽ പൊലീസ് ഓഫീസർ സന്തോഷ്‌കുമാർ റോഡ് സുരക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. മഹ്‌ളറ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ എസ്​. സുഗത അധ്യക്ഷത വഹിച്ചു. വൈസ് പ്രിസിപ്പൽ നഹാൻ, അമീറുദ്ദീൻ, കൃഷ്ണൻ കോഴിക്കോട്, സ്‌കൂൾ ലീഡർ സഹദ് മുഹമ്മദ്, നാഫിയ മറിയം, അബ്​ദുൽഅസീസ്, കെ.പി. മുസ്തഫ സഖാഫി എന്നിവർ സംസാരിച്ചു.

Read More »

മാവൂർ പോലീസ് സ്‌റ്റേഷൻ ആഭിമുഖ്യത്തിൽ വയോജന സംഗമം

November 21st, 2018

മാവൂർ: മാവൂർ പോലീസ് സ്‌റ്റേഷൻ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കുള്ള കൂട്ടായ്മ സംഘടിപ്പിച്ചു. 60 വയസ്സ് കഴിഞ്ഞവർക്കും, കുടുംബങ്ങൾ ഒന്നും ഇല്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്നവർക്കും, ജീവിത പ്രയാസങ്ങൾ നേരിട്ട് അറിയുന്നതിനും അതിന് പരിഹാരം കാണുന്നതിനും വേണ്ടിയാണ് സീനിയർ സിറ്റിസൺ ക്യാമ്പ് സംഘടിപ്പിച്ചത്. മാവൂർ അസ്സിസ്റ്റൻറ് പോലിസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. മാവൂർ പഞ്ചായത്ത് മെമ്പർ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. മാവൂർ പോലീസ് ശരത്, എം.ധർമജൻ, സീനിയർ സിറ്റിസൺ പഞ്ചായത്ത് സെക്രട്ടറി എം. രാഘവൻ മാസ്റ്റർ ,ഗിര...

Read More »

മാഞ്ഞു തീർന്ന് സീബ്രാലൈൻ; റോഡ് മുറിച്ച് കടക്കാൻ കഷ്ടപ്പെട്ട് കാൽനടയാത്രക്കാർ

November 16th, 2018

മാവൂർ: റോഡ് മുറിച്ചുകടക്കാൻ തിരക്കേറിയ സ്ഥലങ്ങളിൽ വരച്ച സീബ്രാ ലൈനുകൾ മാഞ്ഞുതീർന്നത് കാൽനടയാത്രക്കാരെ വലക്കുന്നു. മാവുർ മെഡിക്കൽ കോളജ് റോഡിലാണ് പലയിടത്തും സീബ്രാ ക്രോസിങ് ലൈനുകൾ ഭാഗികമായോ പൂർണമായോ മാഞ്ഞത്. മാവൂർ പാറമ്മൽ അങ്ങാടിയിൽ പൂർണമായി മാഞ്ഞ നിലയിലാണ്. കൽപ്പള്ളി, തെങ്ങിലക്കടവ് അങ്ങാടിയിലും മാഞ്ഞനിലയിലാണ്. സീബ്ര ക്രോസിങ് ലൈൻ കണ്ടാൽതന്നെ വാഹനം നിർത്തികൊടുക്കാൻ ഡ്രൈവർമാർക്ക് പൊതുവേ മടിയാണ്. സീബ്രാ ക്രോസിങ് ലൈൻ മാഞ്ഞതോടെ റോഡ് മുറിച്ചുകടക്കാൻ സ്ത്രീകളും കുട്ടികളുമടക്കം ഭയക്കുകയാണ്. സീബ്ര ലൈനി...

Read More »

റോഡ് ഉദ്ഘാടനം ചെയ്ത് മുൻ  മഹാരാഷ്ട്ര  ഗവർണ്ണർ 

November 12th, 2018

മാവൂർ: മേൽ  പഴനി  ശ്രീ ജ്ഞാനദണ്ഡായുധ പാണി  ക്ഷേത്രത്തിലെ  പുതിയ റോഡ്   മുൻ  മഹാരാഷ്ട്ര  ഗവർണ്ണർ  ശങ്കര നാരായണൻ  ഉദ്ഘാടനം ചെയ്തു.  സദ് ഗരു  ശവവണ ബാബാജിയുടെ മുഖ്യകാർമികത്വം വഹിച്ചു. വെള്ളിപറമ്പിൽ 6 മൈയിൽ നിന്നു  നേരിട്ട് ക്ഷേത്രത്തിലേക്ക്  എത്തുന്ന റോഡാണ് ഇത്.  ശരവണ ഭാവ  സോവ  ട്രസ്സ്  യു.കെ ചെയർമാൻ ദൈവ ശെൽവേന്ദ്രൻ,  ക്ഷേത്ര തന്ത്രി  ഐസ് ,കെ. എം. പി. മണി ശിവാചാര്യൻ, ശ്രീ ലക്ഷ്മിയമ്മ , സായ് ശിതാമ്മ  രാംനാഥ്  നാരായണൻ ,ശ്രീ  ജയ് രൂപൻ എന്നിവർ നേതൃത്വം നൽകി.

Read More »

സി.പി.എമ്മും ബി.ജെ.പിയും കള്ളനും പോലീസും കളിക്കുന്നു -സി. മോയിൻകുട്ടി

November 9th, 2018

മാവൂർ: ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും കള്ളനും പോലീസും കളിക്കുകയാണെന്നും സംഘപരിവാർ ശക്തികൾക്ക് വളം വെച്ച് കൊടുക്കുന്ന പിണറായി സർക്കാർ ആഭ്യന്തര വകുപ്പ് കൂടി വത്സൻ തില്ലങ്കേരിമാർക്ക് കൊടുക്കുന്നതാവും ഉചിതമെന്നും മുസ്​ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി. മോയിൻ കുട്ടി പറഞ്ഞു. ‘വർഗീയ മുക്ത ഭാരതം അക്രമ രഹിത’ കേരളം എന്ന പ്രമേയത്തിൽ യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച യുവജന യാത്രയുടെ സമാപന സമ്മേളനം വെള്ളിപറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. ...

Read More »

മാവൂരിൽ കാട്ടുപന്നിശല്യം രൂക്ഷം: കർഷകർ ആശങ്കയിൽ

November 8th, 2018

മാവൂർ: കാട്ടുപന്നികൂട്ടം മാവൂരിലും പരിസരങ്ങളിലും വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ആക്രമണം കാരണം വീട്ടുപറമ്പിലടക്കം കൃഷി ചെയ്യാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മീൻമുള്ളംപാറ തെക്കെവളപ്പിൽ വെളുത്തേടത്ത് അബ്ദുല്ലയുടെ വീട്ടുപറമ്പിലെ വിവിധയിനം കൃഷിയാണ് വ്യാപകമായി നശിപ്പിച്ചത്. മികച്ച കർഷകനുള്ള പുരസ്കാരം നേടിയ ഇദ്ദേഹത്തിെൻറ പറമ്പിലെ പ്രത്യേകയിനം മരച്ചീനി, കൈതച്ചക്ക, കാച്ചിൽ, കൂവ, വാഴ തുടങ്ങിയവ നശിപ്പിക്കപ്പെട്ടു. 50ലധികം മുരട് സിലോൺ മരച്ചീനി കാട്ടുപന്നികൾ തിന്നുതീർത്തു. മരച്ചീനി പാകമാകാൻ രണ്ടുമാസംകൂടി ശേഷി...

Read More »

മാവൂർ സിപിഎം പ്രവർത്തകർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനം മാതൃകയാകുന്നു

November 3rd, 2018

മാവൂർ: പ്രവാസി സിപിഎം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ മാർച്ച് മാസത്തിൽ മാവൂരിൽ വെച്ച് നടന്ന ബസ്സപകടത്തിൽ അരക്കു താഴെ കാൽ മുറിച്ച് മാറ്റിയ കുതിരാടം പട്ടേരി പറമ്പിൽ ബാബുവിനും, വിദേശത്ത് വെച്ച് നടന്ന അപകടത്തിൽ കാൽ മുറിച്ച് മാറ്റിയ മാവൂർ ആശാരിപുൽപറമ്പിൽ താമസിക്കും ഷമീംമിനും ധനസഹായം നൽകി. അത്കൂടാതെ ചെറുകുളത്തൂർ എകെജി ചാരിറ്റബിൾ ട്രസ്റ്റിന് വീൽ ചെയറുകളും വിതരണം നടത്തി. ജീവകാരുണ്യ പ്രവർത്തന വേണ്ടി മാവൂർ ഇ.എം.എസ്. ചാരിറ്റബിൾ സൊസൈറ്റിക്ക് ആംബുലൻസ്സും മാവൂർ പ്രവാസി പാർട്ടി പ്രവർത്തകർ നൽകിയിരുന...

Read More »

ദുരന്ത ലഘുകരണ ബോധവത്കരണ ക്ലാസ്സ് നടത്തി

November 3rd, 2018

മാവൂര്‍:  ഗ്രാമപഞ്ചായത്ത് പബ്ലിക്ക് ലൈബ്രറി മുക്കം അഗ്നിരക്ഷാ നിലയത്തിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച ദുരന്ത ലഘുകരം ബോധവത്കരണ ക്ലാസ്സ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുനീറത്ത് ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഉസ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ഫയര്‍മാന്‍മാരായ വി. നിതിന്‍, സി.ബി.ടി. എസ് നിഖില്‍ എം, അനീഷ്കുമാര്‍ എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കവിതാ ഭായ്, മെമ്പര്‍ മൈമൂന കുടക്കാഞ്ചേരി, ലൈബ്രേറിയന്‍ ഐ.പി. വിശ്വന്‍ ...

Read More »