News Section: മെഡിക്കല്‍കോളേജ്
മെഡിക്കല്‍ കോളേജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മെയില്‍ പ്രവര്‍ത്തനം തുടങ്ങും
കോഴിക്കോട് : മെഡിക്കൽ കോളേജിലെ സീവേജ് ട്രീറ്റ് മെന്റ് പ്ലാന്റ് മെയ് മാസത്തിൽ പ്രവർത്തനമാരംഭിക്കും. കലക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. ശുചീകരണ കേന്ദ്രത്തിന്റെ റീ വാപ്പിങ്ങും അറ്റകുറ്റപ്പണികളും റാംബയോളജിക്കൽസിന്റ മേൽനോട്ടത്തിൽ മൂന്നാഴ്ചക്കകം പൂർത്തിയാക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനം പൂർത്തിയായ സംഭരണകിണറിന്റെ പമ്പിങ്സ്റ്റേഷന്റെ വൈദ്യുതീകരണ പ്രവൃത്തികളും ഉടൻ പൂർത്തിയാകും. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് ഒമ്പത് കോടി ചെലവിട്ട് രണ്ട് എംഎൽഡി പ്രവർത്തനശേഷ...
Read More »കാത്തുനില്പ്പിന് അറുതി,ഒ.പി ചിട്ട് ഇനി ഓണ്‍ലൈന്‍; ഹൈടെക്കായി മെഡിക്കല്‍ കോളേജ്
കോഴിക്കോട്: ഇനി വീട്ടില്‍ ഇരുന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി ഒപി ചീട്ട് എടുത്ത് ഉദ്ദേശിച്ച ഡോക്ടറുടൈ തീയതിയും സമയവും നേരത്തെ ഉറപ്പാക്കി മികച്ച ചികിത്സ തേടാം. ദൂരസ്ഥലങ്ങളില്‍നിന്ന് അതിരാവിലെ വന്ന് ഒപി ചീട്ടിനായി മണിക്കൂറുകള്‍ വരിനില്‍ക്കേണ്ട ദുരനുഭവമാണ് പഴങ്കഥയാകുന്നത്. മൊബൈല്‍ ഫോണോ കംപ്യൂട്ടറോ ഉപയോഗിച്ച് ഓണ്‍ലൈനായി ഒപി ചിട്ടെടുക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഒപിക്കു മുന്നില്‍ ജനത്തിരക്കില്‍ ഭക്ഷണംപോലും കഴിക്കാതെ തങ്ങളുടെ ഊഴം കാത്തുനിന്ന് വിഷമിക്കേണ്ട അവസ്ഥക്കാണ് ഇ ഹെല്‍ത്ത് പദ്ധതി നടപ്പാ...
Read More »കരൾ രോഗിക്ക് മെഡിക്കൽ കോളേജിൽ അപൂർവ ചികിത്സ

കോഴിക്കോട് :കരളിലെ രക്തസമ്മര്‍ദം കുറയ്ക്കനായി കരളിലെ രക്തക്കുഴൽ വയറ്റിലെ പ്രധാന സിരയുമായി കൂട്ടിയോജിപ്പിക്കുന്ന ടിപ്സ് ചികിത്സ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തി. ലിവർ സിറോസിസ് ബാധിച്ചു പ്രവേശിപ്പിച്ച അറുപത്തഞ്ചുകാരനാണ് വിദഗ്ദ്ധ ചികിത്സ നൽകിയത്. സംസ്ഥാനത്തെ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ ചികിത്സ നടത്തിയത്. തൃശ്ശൂർ സ്വദേശിയായ രോഗി സിറോസിസ് രോഗത്തെ തുടർന്ന് വയറ്റിൽ നീരുകെട്ടുന്ന അസുഖവുമായാണ് മെഡിക്കൽ കോളേജിൽ എത്തിയത്.ഇന്റെർവെൻഷൻ റേഡിയോളജി വിഭാഗത്തിലെ ഡോക്ടർമാർ ശാസ്ത്രക്രിയയില്ലാതെ പിൻഹോൾ വലുപ്പത്തിൽ ...
Read More »നവജാത ശിശുവിന്റെ വയറ്റിൽ 12 ആഴ്ച പ്രായമുള്ള ശിശു
കോഴിക്കോട്: 45 ദിവസം പ്രായമായ ആൺകുട്ടിയുടെ വയറ്റിൽനിന്ന് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ അപൂർവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ശസ്ത്രക്രിയ നടന്നത്. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ ആൺകുട്ടിയുടെ വയറ്റിലാണ് 12 ആഴ്ച പ്രായമുള്ള ഭ്രൂണാവസ്ഥയിലുള്ള ശിശു ഉണ്ടായിരുന്നത്. അഞ്ചു ലക്ഷത്തിൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന ഈ അവസ്ഥ വൈദ്യശാസ്ത്രത്തിൽ സ്വീറ്റസ് ഇൻസീറ്റെ എന്നാണ് അറിയപ്പെടുന്നത്. ഇരട്ടകളായി വളരേണ്ടിയിരുന്ന കുട്ടികളിലൊന്ന് മറ്റേ കുഞ്ഞിന്റെ വയറ്റിൽ കുടുങ്ങുന്ന ...
Read More »ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥി മരിച്ചു
കോഴിക്കോട്: വെള്ളിപറമ്പില്‍ ബസില്‍ നിന്ന് തെറിച്ച് വീണ് യുവാവിന് ദാരുണാന്ത്യം. അമിത വേഗതയില്‍ പോകുകയായിരുന്ന ബസിന്റെ ഡോര്‍ തുറന്ന് പോയതിനെ തുടര്‍ന്ന് യാത്രക്കാരന് റോഡിലേക്ക് തെറിച്ച് വീഴുകയും പിന്‍ചക്രം ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. പെരുവയല്‍ കോണറമ്പത്ത് ഹസ്സന്‍കോയ യുടെ മകന് ഫഹദ് (17) ആണ് മരിച്ചത് മാവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു അപകടം. റോഡിന്റെ ഇറക്കമുള്ള ഭാഗത്തേക്ക് അമിത വേഗതയില്‍ വരികയായിരുന്ന ബസിന്റെ ഡോര്‍ തുറന...
Read More »പിഞ്ചുകുട്ടികളിലെ വൃക്കരോഗം: മെഡി.കോളേജില്‍ നൂതന ചികിത്സക്ക് ഒ.പി
മെഡിക്കല്‍ കോളേജ്: ചെറിയ കുട്ടികളുടെ ജീവന് അപഹരിക്കുന്നതിന് കാരണമാവുന്നന വൃക്കരോഗത്തിന് മെഡിക്കല്‍ കോളേജില്‍ വികസിപ്പിച്ചെടുത്ത നൂതന ചികിത്സയ്ക്കായുള്ള ഒ പി ക്ലിനിക് മെയ്മാസത്തില്‍ ആരംഭിക്കും. പീഡിയാട്രിക് സര്‍ജറി ഒപിയോട് ചേര്‍ന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ഒ പി പ്രവര്‍ത്തിക്കുക. ക്രമേണ മറ്റ് മെഡിക്കല്‍ കോളേജുകളിലും ചികിത്സ ആരംഭിക്കും. എന്‍ഡോസ്കോപ്പി പരിശോധനയും അതിസങ്കീര്‍ണമായ സര്‍ജറിയും ഉള്‍പ്പെടുന്ന ചികിത്സാരീതി അവലംബിച്ചതിലൂടെ അസുഖബാധിതരായ ആയിരത്തിലേറെ കുട്...
Read More »മെഡിക്കല്‍ കോളേജ് ഫാര്‍മസി ഹൈടെക്കാകുന്നു
മെഡിക്കല്‍ കോളേജ്: ദിവസേന ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന മെഡിക്കല്‍ കോളേജിലെ ഫാര്‍മസി ഹൈടെക്കാകുന്നു. ഫാര്‍മസിയില്‍ സാധാരണ കാണുന്ന നീണ്ട വരി ഇനിയുണ്ടാകില്ല. ശീതീകരിച്ച മുറിയില്‍ തങ്ങളുടെ നമ്പര്‍ സ്ക്രീനില്‍ വരുംവരെ വിശ്രമിക്കാന്‍ സംവിധാനമൊരുക്കും. നമ്പര്‍ വിളിക്കുന്നതനുസരിച്ച് മരുന്ന് വാങ്ങിപ്പോകാം. ആശുപത്രി രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായി 30 ലക്ഷം ചെലവിലാണ് ഫാര്‍മസിയെ ആധുനികവല്‍ക്കരിക്കുന്നത്. ഒപിയില്‍നിന്ന് രോഗിയുടെ കൈവശം മരുന്നിന്റെ ശീട്ട് കൊടുത്തുവിടുന്ന പതിവിനും മാറ്റംവരും. കംപ്യൂട്ടര്‍വല്‍ക്കരിച്ച ...
Read More »സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റു
താനുര്‍:താനുര്‍ അഞ്ചുടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി അഞ്ചുടി സ്വദേശി ഷംസുവിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഷംസുവിന്റെ പിതൃസഹോദരന് മുസ്തഫയ്ക്കും വെട്ടേറ്റിട്ടുണ്ട്. മുസ്തഫയുടെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. ഷംസുവിന് തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ് ഗുരുതരമായ പരിക്കുണ്ട്. ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി കോഴിക്കോട് മെഡിക്കല്‍ കോളേ...
Read More »13 പുതിയ വെന്റിലേറ്ററുകള്‍ കൂടി മെഡിക്കല്‍ കോളേജിലേക്ക് നല്‍കും – മന്ത്രി ടി.പി. രാമകൃഷ്ണന്
മെഡിക്കല്‍ കോളേജ്: ജില്ലയിലെ എല്ലാ എം.എല്‍.എമാരുടെയും ആസ്തി വികസന /പ്രദേശിക ഫണ്ട് ഉപയോഗിച്ച് 13 പുതിയ വെന്റിലേറ്ററുകള്‍ കൂടി മെഡിക്കല്‍ കോളേജിലേക്ക് നല്‍കുമെന്ന് തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്. 2018-19 സാമ്പത്തിക വര്‍ഷത്തെ ഫണ്ടില്‍ നിന്നും പതിനാലര ലക്ഷം രൂപ മന്ത്രി നല്‍കിയതായും എം.എല്‍.എമാര്‍ അടുത്ത സാമ്പത്തിക വര്‍ഷം തുക നീക്കി വെക്കുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഒരു രോഗിയും മടങ്ങി പോകരുത്. ആശുപത്ര...
Read More »പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും കുരുന്നുകളുടെ സംഗമവും നാളെ
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യം, ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ്, ക്യാന്‍സര്‍ സെന്റര്‍, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും ഹൃദ്യം പദ്ധതിയിലൂടെ വിജയകരമായി സര്‍ജറി പൂര്‍ത്തിയാക്കിയ കുരുന്നുകളുടെ സംഗമവും നാളെ (ഫെബ്രുവരി 23) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും. പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതവും സൗജന്യമായി വീട്ടിലേക്ക് യാത്രസൗകര്യമൊരുക്കുന്ന മാതൃയാനം പദ്ധതി, ആധുനിക സൗകര്യങ്ങളോട...
Read More »