News Section: മെഡിക്കല്‍കോളേജ്

ഓട്ടോ ഡ്രൈവർക്ക് നേരെ മർദ്ദനവും ഭീഷണിയും

December 1st, 2018

മെഡിക്കൽ കോളേജ്: ഇന്നലെ രാത്രി രണ്ടു പേർ ചേർന്ന് മെഡിക്കൽ കോളേജ് ഓട്ടോ സ്റ്റാൻഡിൽ ജോലി ചെയ്യുന്ന ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവർ ഉമ്മർ( 38) നാണ് മർദ്ദനവും ഭീഷണിയും ഏൽക്കേണ്ടി വന്നത്. സംഭവ സമയത്ത് അക്രമികൾ മദ്യപിച്ചിരുന്നതായി ഉമ്മർ കുന്ദമംഗലം ന്യൂസിനോടായി പറഞ്ഞു. ഓട്ടോ സ്റ്റാൻഡിൽ സഹപ്രവർത്തകൻ ആക്രമത്തിന് ഇരയായതിൽ  പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകൾ സംയുക്തമായി കോളേജ് പരിസരത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സംഭവത്തിൽ ഉമ്മറിനെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മൊഴിയെട...

Read More »

കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജും ഹിമാലയ ഹെർബൽസും സൗജന്യ ആയുർവേദ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു

November 28th, 2018

കോഴിക്കോട്: കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജും ഹിമാലയ ഹെർബൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ പരിശോധന ക്യാമ്പും മരുന്ന് വിതരണവും നവംബർ 30 ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. പൈൽസ്, ഫിസ്റ്റുല, ഫിഷർ, മറ്റു നാളീ സംബന്ധമായ അസുഖങ്ങൾ എന്നീ പ്രശ്നങ്ങൾ ഉള്ളവർക്കായി മാത്രമാണ് കെഎംസിടി ആയുർവേദ മെഡിക്കൽ കോളേജിൽ വെച്ച് (മണാശ്ശേരി, കോഴിക്കോട്) ക്യാമ്പ് നടത്തുന്നത്. ന കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക 9061039993. 9746922292

Read More »

മെഡിക്കല്‍ കോളേജില്‍ ത്രിതല ക്യാന്‍സര്‍ സെന്റര്‍ ഉദ്ഘാടനം 24 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

November 21st, 2018

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ത്രിതല ക്യാന്‍സര്‍ സെന്റര്‍, ലക്ചര്‍ തിയറ്റര്‍ എന്നിവയുടെ ഉദ്ഘാടനം 24 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അറോറ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നിപ ചികിത്സ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വര്‍ണ മെഡല്‍ നേടിയ പി.ജി വിദ്യാര്‍ത്ഥികളെ ആദരിക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. എം.കെ രാഘവന്‍ എം.പി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എ പ്രദീപ് കുമാര്‍ എം.എല്‍.എ തുടങ്ങിയവര്‍ ...

Read More »

പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരയാണ ; മെഡിക്കല്‍ കോളേജില്‍ നിപ വൈറസിനെതിരെ പൊരുതിയ കരാര്‍തൊഴിലാളികളെ പിരിച്ച് വിടാൻ നോട്ടീസ്

November 14th, 2018

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ നിപ വൈറസിനെതിരെ പൊരുതിയ കരാര്‍ത്തൊഴിലാളികളെ പിരിച്ചുവിട്ടു. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്. നിപ വൈറസ് ഭീതി പരത്തിയപ്പോള്‍ നിയമിക്കപ്പെട്ട് അവരോട് അന്ന് ജോലിയുടെ സ്വഭാവത്തെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ജോലിയില്‍ പ്രവേശിച്ചശേഷം നിപ വാര്‍ഡില്‍ നിന്ന് പുറത്തുവരാന്‍ പോലും ഇവരെ അനുവദി്ച്ചിരുന്നില്ല. ഇക്കാലയളവില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയതിന് ...

Read More »

മോഷണം ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത തമിഴ് യുവാവ് മരിച്ചു

November 4th, 2018

ചേവായൂർ(കോഴിക്കോട്): മോഷണമാരോപിച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ച തമിഴ് യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.തമിഴ് നാട് തിരുനെൽവേലി സ്വദേശിയായ സ്വാമിനാഥൻ എന്ന കൊടുങ്കിൽ സ്വാമി(39)ആണ് മരിച്ചത്.കോഴിക്കോട് പൊറ്റമ്മൽ ഭാഗത്ത് ആക്രി കച്ചവടം നടത്തുന്ന കുടുംബത്തിലെ അംഗമായ കൊടുങ്കിൽ സ്വാമി ഇന്നലെ പുലർച്ചെ കുറ്റിക്കാട്ടൂരിലെ ആക്രിക്കടയിൽ മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാർ പിടികൂടി മെഡിക്കൽ കോളേജ് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ എസ്ഐ ഹബീബുള്ളയുടെ നേതൃത്വത്തിലുള്...

Read More »

സംസ്ഥാന സ്റ്റുഡൻറ് ഒളിംപിക് ഫുട്ബോൾ അത്ലറ്റിക് ടീം സെലക്ഷൻ നവംബറിൽ

November 2nd, 2018

കോഴിക്കോട് : 2018 നവംബർ 22 മുതൽ 25 വരെ ഗുജറാത്തിൽ വെച്ച് നടക്കുന്ന ദേശീയ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കേരള ടീമുകളെയും 2019 ജനുവരി 10 മുതൽ 13 വരെ മണിപ്പൂരിൽ വെച്ച് നടക്കുന്ന ഫുട്ബോൾ ടീമുകളുടെയും സെലക്ഷൻ 2018 നവംബർ 4 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. വിവിധ വിഭാഗത്തിലേക്കുള്ള സെലക്ഷൻ ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ള അത്‌ലറ്റുകളും കളിക്കാരും അന്നേ ദിവസം രാവിലെ 9 മണിയോട് കൂടി സ്പോർട്സ് കിറ്റും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തി ചേരണമെന്ന് സ്റ്റുഡൻറ് ഒളിപിക്‌ അ...

Read More »

മിഠായിതെരുവിൽ നിന്നും കളഞ്ഞു കിട്ടിയ 5 പവനോളം തൂക്കമുള്ള സ്വർണമാല ലക്ഷദ്വീപ് സ്വദേശിയുടെത്

October 24th, 2018

നൗഫൽ വി ഐ മുക്കം: കഴിഞ്ഞ ദിവസം മിഠായിതെരുവിൽ നിന്നും കളഞ്ഞു കിട്ടിയ 5 പവനോളം തൂക്കമുള്ള സ്വർണമാല ലക്ഷദ്വീപ് സ്വദേശിയുടെത്. കല്യാണത്തിന് പങ്കെടുക്കാൻ വേണ്ടി നാട്ടി എത്തിയതായിരുന്നു ഇവർ. അവകാശികൾ എത്തിയതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെ സിസിടിവി ക്യാമറ പരിശോധിക്കുകയും വന്നിരിക്കുന്നത് യഥാർത്ഥ അവകാശികളാണെന്ന് തിരിച്ചറിഞ്ഞതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം മിഠായിതെരുവിൽ നിന്നും കളഞ്ഞു കിട്ടിയ 5 പവനോളം തൂക്കമുള്ള സ്വർണമാല പോലീസിനെ ഏൽപ്പിച്ച് യുവാവ് മാതൃകയായത്. മുക്കം തോട്ടത്തിൻ കടവ് സ്വദേശി നൗഫൽ വി ഐ മല്ലശേരിയാണ് ...

Read More »

ശബരിമല കയറാനായി പോയ അധ്യാപികയുടെ വിദ്യാലയത്തിലേക്ക് ഹിന്ദു ഐക്യ വേദി പ്രതിഷേധ മാർച്ച്

October 22nd, 2018

ചേവായൂർ: ശബരിമല കയറാനായി പോയ അധ്യാപിക ബിന്ദു തങ്കം കല്ല്യാണിയുടെ വിദ്യാലയത്തിലേക്ക് ഹിന്ദു ഐക്യ വേദി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന സെക്രട്ടറി കെ ഷൈനു, ജനറൽ സെക്രട്ടറി അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഗവണ്മെന്റ് എച്ച് എസ് എസ് മെഡിക്കൽ കോളേജ് ചേവായൂരിലേക്കാണ് മാർച്ച് നടന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വലിയയൊരു പോലീസ് സംഘം ഗവണ്മെന്റ് എച്ച് എസ് എസിൽ എത്തിയിരുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഈ പ്രതിഷേധ പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു.

Read More »

ഫിനു ഷെറിന് ജീവൻ പകരാൻ വിഷ്ണുവിന്റെ ഹൃദയം; പ്രാർത്ഥനയോടെ ബന്ധുക്കൾ

October 11th, 2018

കുന്ദമംഗലം : ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് കോഴിക്കോട് മെട്രോ ഹൃദയാശുപത്രിയിൽ ചികിത്സയിലായിരുന്ന മടവൂർ ചക്കാലക്കൽ കൊത്തലാം പറമ്പത്ത് വീട്ടിൽ സിദ്ധിഖ്-സെറീന ദമ്പതികളുടെ മകൾ ഷിനു ഷെറിനെ കേരളത്തിൽ അവയവദാനത്തിന് സങ്കീർണത ഏറിയതോടെ ചികിത്സാ കമ്മറ്റി ബാംഗ്ലൂർ നാരായണ ഹൃദയാലയത്തിലേക്ക് മാറ്റുകയായിരുന്നു. അവിടെയും നാല് മാസത്തോളം കാത്തിരുന്നെങ്കിലു 16 കാരിക്ക് അനുയോജ്യമായ ഹൃദയം ലഭിച്ചില്ല. അതിനിടയിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രി മസ്തിഷ്ക മരണം സംഭവിച്ച വിഷ്ണു രോഗിയുടെ ഹൃദയം ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചത്. ...

Read More »

കോഴിക്കോട് പത്ത് കിലോ കഞ്ചാവുമായി നരിക്കുനി പാറന്നൂർ സ്വദേശി പിടിയിൽ

October 10th, 2018

കോഴിക്കോട്: കോഴിക്കോട് പത്ത് കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. ജില്ലയിലെ വിവിധ പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നരിക്കുനി പാറന്നൂർ സ്വദേശി ഉണ്ണി (22) യാണ് പോലീസ് പിടിയിലായത്. നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളയിൽ റെയിൽവേ സ്റ്റേഷനിലെ കിഴക്കേ ഫ്‌ലാറ്റ് ഫോമിൽ വെച്ച് നടക്കാവ് എസ് ഐ എസ് സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കോഴിക്കോട് നോർത്ത് അസി കമീഷണർ പൃഥ്വി രാജിന്റെ നേതൃത്വത്തിലുള്ള ജില്ല ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും ചേർന്നാണ് പ്രതിയെ ...

Read More »