News Section: ഒളവണ്ണ

അറപ്പുഴ പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു

June 27th, 2019

ഒളവണ്ണ: പന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു. പന്തീരാങ്കാവ് മീത്തല്‍ ചെറുകാട് പറമ്പ് കെ. മനീഷ (18) ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നത്. പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥിനി പുഴയിലേക്ക് ചാടുന്നത് ലോറി ഡ്രൈവറാണ് കണ്ടത്. ഇയാള്‍ പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. പുഴയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താ...

Read More »

നൂറോളം കുട്ടികള്‍ക്ക് സുന്നത്ത് കര്‍മ്മം നടത്തി ദാറുല്‍ അസ്‌നാത്ത് ഇസ്ലാമിക അക്കാദമി

April 3rd, 2019

ചെറുവാടി: മുസ്ലിം സമുദായത്തിലെ സുന്നത്ത് കര്‍മം നൂറോളം കുട്ടികള്‍ക്ക് ഒരുമിച്ച് നടത്തുകയാണ് ചെറുവാടിയിലെ ദാറുൽ അസ്‌നാത്ത് ഇസ്ലാമിക അക്കാദമി. 20 വര്‍ഷം മുന്‍പ് തുടങ്ങിയ ഈ സ്ഥാപനം ഇപ്പോള്‍ 18 വര്‍ഷമായി സുന്നത്ത് കര്‍മത്തിന് വേദിയാവുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റും ദാറുള്‍ അസ്‌നാത്ത് ഇസ്ലാമിക അക്കാദമി ചെയര്‍മാനുമായ കെ.വി അബ്ദുറഹ്മാന്‍, മാനേജര്‍ സി.എ മുഹമ്മദ്, സെക്രട്ടറി മോയിന്‍ കുട്ടി മാസ്റ്റര്‍, വൈത്തല അബൂബക്കര്‍ അക്കാദമിക്കിന്റെ മറ്റ് ഭാരവാഹികള്‍ എല്ലാം ചേര്‍ന്നാണ് കര്‍മത്തിന് നേതൃത്വം നല്‍കുന്നത്. യാഥൊര...

Read More »

നികുതി പിരിവില്‍ ശ്രദ്ധേയമായ നേട്ടവുമായി ഒളവണ്ണ ഗ്രാമപഞ്ചായത്ത്

April 2nd, 2019

കുന്ദമംഗലം: നികുതി പിരിവില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ പി.ടി.എ റഹീം എം.എല്‍.എ നേരിട്ടെത്തി അഭിനന്ദിച്ചു. 2018-19 വര്‍ഷത്തില്‍ 100 ശതമാനം നികുതി പിരിവ് ലക്ഷ്യം കൈവരിച്ച ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ 5.47 കോടി രൂപയാണ് കെട്ടിട നികുതിയായി പിരിച്ചെടുത്തത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും ഏറ്റവും കൂടുതല്‍ കെട്ടിട നികുതി പിരിക്കാനുള്ളതുമായ പഞ്ചായത്താണ് ഒളവണ്ണ. ഇതര ഗ്രാമപഞ്ചായത്തുകളില്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ പ്രകാരം മാത്രം ഉദ്യോഗസ്ഥരുള്ള ഈ പഞ്ചായത്ത് സാമ്പത്തിക വര്‍ഷാവസാ...

Read More »

മാര്‍ച്ച് അവസാനത്തോടെ കുടിവെള്ളവിതരണ സംവിധാനം ഒരുക്കണം- ബാബു പറശ്ശേരി

March 9th, 2019

കോഴിക്കോട്: വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കുടി വെള്ളക്ഷാമം അനുഭവിക്കുകയാണെന്നും ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിന് എല്ലാ ജന പ്രതിനിധികളും മുന്നിട്ടിറങ്ങണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ബോര്‍ഡ് മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമായും നഗര പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ ജയ്ക്ക കുടിവെള്ള പദ്ധതി മന്ദഗതിയിലാണ് നടക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് മാര്‍ച്ച് മാസം അവസാനമാകുമ്പോ...

Read More »

കെയര്‍ ഹോം : താലൂക്ക് തല പൂര്‍ത്തീകരണോദ്ഘാടനം നടത്തി

February 28th, 2019

ഒളവണ്ണ: സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ താലൂക്ക് തല പൂര്‍ത്തീകരണ ഉദ്ഘാടനവും, രാമനാട്ടുകര സര്‍വ്വീസ് ബാങ്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനവും വി.കെ.സി. മമ്മദ് കോയ എം.എല്‍.എ നിര്‍വ്വഹിച്ചു. ഒളവണ്ണ കൈമ്പാലം നെടുവീട്ടില്‍ ഉമ്മയ്യക്കുട്ടിയ്ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. അഞ്ച് ലക്ഷം രൂപ രാമനാട്ടുകര സര്‍വ്വീസ് സഹകരണ ബാങ്കും, പൊതുജന പങ്കാളിത്തത്തോടെ സമാഹരിച്ച 1,15,000 രൂപയും ഉപയോഗിച്ച് 700 സ്‌ക്വയര്‍ ഫീറ്റ് വീടാണ് നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അ...

Read More »

മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ റോഡ് ഉദ്ഘാടനം ചെയ്തു

February 26th, 2019

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.35 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് റീന മുണ്ടങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. മനോജ് കുമാര്‍, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ തങ്കമണി, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സയിന്റിസ്റ്റ് എന്‍.എസ് പ്രദീപ്, വാര്‍ഡ് മെമ്പര്‍ എം.എം.പവിത്രന്‍, വി.സദാനന്ദന്‍, എന്‍ ഉണ്ണികൃഷ്ണന്‍, സക്കിര്‍ ഹുസൈന്‍, കെ...

Read More »

റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് വിതരണം

February 20th, 2019

ഒളവണ്ണ: ഒളവണ്ണ പഞ്ചായത്തില്‍ സ്വീകരിച്ച അപേക്ഷകളില്‍ റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഫെബ്രുവരി 21, 22 തീയ്യതികളില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കും. അപേക്ഷ നമ്പര്‍ 13055 മുതല്‍ 13600 വരെ ഫെബ്രുവരി 21 നും 13601 മുതല്‍ 14164 വരെ 22 നും വിതരണം ചെയ്യും. അപേക്ഷകര്‍ അന്നേ ദിവസം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എന്നിവ സഹിതം ഹാജരാവണം. ഓണ്‍ലൈന്‍ അപേക്ഷകളും മറ്റു പഞ്ചായത്തുകളിലെ അപേക്ഷകളും അന്നേദിവസം പരിഗണിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Read More »

പ്രാദേശിക വികസന പദ്ധതികളുമായി കൂരാച്ചുണ്ട് പഞ്ചായത്ത്

February 16th, 2019

കൂരാച്ചുണ്ട്: കര്‍ഷകരും പിന്നാക്കക്കാരും ഏറെയുള്ള മലയോര പഞ്ചായത്താണ് കൂരാച്ചുണ്ട്. കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടം അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമാണ്. പ്രദേശത്തിന്റെ വികസനാവശ്യങ്ങളിലും ഇത് വ്യക്തമായി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഗതാഗത സൗകര്യങ്ങള്‍, മലയോര പ്രദേശങ്ങള്‍ക്കായുള്ള കുടിവെള്ള പദ്ധതികള്‍, പട്ടയ വിതരണം തുടങ്ങിയവ സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയത്. വിവിധ വാര്‍ഡുകളിലായി 23.2 കിലോമീറ്റര്‍ റോഡുകള്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിക്കാന്‍ ഇതിനോട...

Read More »

കുത്തക മുതലാളിമാര്‍ക്ക് തീറെഴുതി ഒളവണ്ണയെ വില്‍ക്കരുത്

February 13th, 2019

ഒളവണ്ണ: ഒരു കൂര നിര്‍മ്മിക്കാന്‍ പോലും അനുമതിയില്ലാതെ ഒളവണ്ണയെ കുത്തക മുതലാളിമാര്‍ക്കായി തീറെഴുതിയ അധികാരികളുടെ നടപടിക്കെതിരെ ഫെബ്രുവരി 24 ഞായര്‍ രാവിലെ 10 മണിക്ക് പന്തീരാങ്കാവ് യു പി സ്‌കൂളില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. കോഴിക്കോട് കോര്‍പറേഷനില്‍ നടപ്പാക്കുമെന്ന് പറഞ്ഞ് ഒളവണ്ണക്ക് മേല്‍ അശനിപാതം പോലെ കെട്ടിയിറക്കിയ അര്‍ബണ്‍ മാസ്റ്റര്‍ പ്ലാനിനെതിരെയാണ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍. വന്‍കിട മുതലാളിമാരുടെ ബിസിനസ് സാമ്രാജ്യങ്ങളുടെ പുഷ്ടിക്കും വ്യാപനത്തിനും വേണ്ടി ഒളവണ്ണയിലെ ജനങ്ങളിയാതെ ഒളിച്ചു കടത്...

Read More »

മാമ്പുഴയെ വീണ്ടെടുക്കാന്‍ കര്‍മപദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

January 11th, 2019

കോഴിക്കോട്; മാലിന്യം നിറഞ്ഞ് ഒഴുക്ക് നഷ്ട്ടപ്പെട്ട മാമ്പുഴ ഒന്നേമുക്കാല്‍ കോടി രൂപ വിനിയോഗിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നവീകരിക്കുന്നു. പ്ലാസ്റ്റിക്കും അറവുമാലിന്യവും നിറഞ്ഞ മാമ്പുഴയ്ക്ക് പുനര്‍ജന്മം നല്‍കുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതിയാണിപ്പോള്‍ പുരോഗമിക്കുന്നത്. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളുടെയും പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം മുഖേന യു.എല്‍.സി.സി യാണ് പ്രവൃത്തി നടത്തിവരുന്നത്. ...

Read More »