News Section: ഒളവണ്ണ

ലോക പ്രമേഹ ദിനാചരണം

November 16th, 2018

കോഴിക്കോട്: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഒളവണ്ണ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രമേഹ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.മനോജ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പ്രമേഹം അതിജീവനം സാധ്യമാണ്, ജീവിതചര്യാ വ്യായാമം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. പ്രമേഹവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നോത്തരി മത്സരവും ആരോഗ്യത്തിനായി നടത്തവും സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ അജയ് കുമാര്‍ സ്വാഗതം പറഞ്ഞു.

Read More »

2019 വർഷത്തിലെ ഹജ്ജിന് അപേക്ഷ സമപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഇതാ…

October 19th, 2018

കുന്ദമംഗലം: കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേന 2019 വർഷത്തിലെ ഹജ്ജിന്ന് അപേക്ഷ സമപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഒരു ഹെൽപ് ഡെസ്ക് സംഘടിപ്പിക്കുന്നു. കുന്ദമംഗലം ആനപ്പാറയിലുള്ള ക്വസർടവർ എന്ന ഹാളിൽ (ഇന്റയിൻ ഗ്യാസിന് സമീപം)അടുത്ത തിങ്കളാഴ്ച (22.10.18 ) മുതൽ ഞായറാഴ്ച ( 28.10.18) വരെ നടക്കുന്നു. രാവിലെ 10 മണി മുതൽ 2 മണി വരെയാണ് ക്യാമ്പ്. അപേക്ഷ സമപ്പിക്കാൻ ഉദ്ദേശിക്കുന്നവർ ഒറിജിനൽ പാസ്പോർട്ട്, 3.5 X 3 .5 സൈസ് വെളള ബാക്ക് ഗ്രൗണ്ടിലുള്ള ഫോട്ടോ ,ബാങ്ക് പാസ് ബുക്ക്/ചെക് ലീഫ് എന്നിവ സഹിതം പ്രസതുത ദിവസങ്ങളിൽ ...

Read More »

അപകട ഭീതിയുണര്‍ത്തി മാങ്കാവ്-കണ്ണിപറമ്പ് റോഡ്‌

October 3rd, 2018

ഒളവണ്ണ: ദിവസവും വലിയതും ചെറിയതുമായ ആയിരക്കണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡാണ് മാങ്കാവ്-കണ്ണിപറമ്പ് റോഡ്. എന്നാല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡ് കുഴിച്ചിട്ടിപ്പോള്‍ മാസങ്ങളായി. ഒളവണ്ണ ജംഗ്ഷന്‍ മുതല്‍ കൈമ്പാലം വരെയുള്ള റോഡാണ് ഒരു വശം വെട്ടിപ്പൊളിച്ചിട്ട രീതിയില്‍ കിടക്കുന്നത്. റോഡിന്റെ പുനര്‍ നിര്‍മാണം നടക്കാത്തത് മൂലം ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമെല്ലാം വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. അതിനാല്‍ തന്നെ ഇവിടെ അപകടം പതിയിരിക്കുന്നു എന്നത് വാസ്തവമാണ്. ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ...

Read More »

ദുരിതാശ്വാസ സഹായം പാര്‍ട്ടി ലേബലില്‍ വിതരണം ചെയ്‌തെന്നാരോപിച്ച് കോണ്‍ഗ്രസ്(ഐ) കമ്മറ്റിയുടെ ഉപവാസം ആരംഭിച്ചു

September 26th, 2018

ഒളവണ്ണ: ഒളവണ്ണ വില്ലേജ്, ഒളവണ്ണ ഗ്രാമപഞ്ചായത്ത് അധികാരികള്‍, വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ദുരിതാശ്വാസഫണ്ട് അനുവദിക്കാതിരിക്കുകയും അര്‍ഹതയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കുകയും അനര്‍ഹരായവര്‍ക്ക് ഫണ്ട് അനുവദിക്കുയും ചെയ്ത പക്ഷപാതപരമായ നടപടിക്കെതിരെ ഒളവണ്ണ മണ്ഡലം കോണ്‍ഗ്രസ്സ് (ഐ) കമ്മറ്റിയുടെയും പന്തീരാങ്കാവ് മണ്ഡലം കോണ്‍ഗ്രസ്സ് (ഐ) കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഉപവാസ സമരം നടത്തുന്നു. ഒളവണ്ണ, പന്തീരാങ്കാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ടുമാരായ ശ്ര...

Read More »

കാലവർഷത്തിൽ മലിനമായ കിണറുകൾ ശുചീകരിച്ചു നൽകി 4 യുവാക്കളുടെ മാതൃക

August 31st, 2018

കാലവർഷക്കെടുതികൾ മൂലം  ഏറെ ദുരിതം അനുഭവിക്കുന്ന പഞ്ചായത്തിൽ ഒന്നാണ്  ജില്ലയിലെ കാരശ്ശേരി പഞ്ചായത്ത് .25 സ്ഥലങ്ങളിൽ ഉരുൾപൊട്ടിയതോടെ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി നിരവധി കിണറുകളാണ് മലിനമായത് .ഇതോടെ ക്യാമ്പുകളിൽ നിന്ന് വീടുകളിൽ തിരിച്ചെത്തിയവർക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യുവാ നും പ്രാഥമികാവശ്യങ്ങൾക്കു പോലും  വെള്ളം  ലഭിക്കാത്ത അവസ്ഥയായി. ദുരിത ബാധിതരുടെ  വീടുകളും പരിസരങ്ങളും വിവിധ സംഘടനകളും സന്നദ്ധ പ്രവർത്തകരും  ശുചീകരിച്ചു എങ്കിലും കിണറുകൾ  ശുചീകരിക്കാതെ വന്നതോടെ ഏറെ ദുരിതം അനുഭവിച്ചുകൊണ...

Read More »

എൻആർഇജി വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റ് മാർച്ച് നടത്തി

August 8th, 2018

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻആർഇജി വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റ് മാർച്ച് നടത്തി. ഉത്സവബത്ത 2000 രൂപയാക്കുക, നൂറ് തൊഴിൽ ദിനങ്ങൾ എല്ലാവർക്കും നൽകുക, ജോലി സമയം രാവിലെ 9 മുതൽ 4 വരെ ആക്കുക, മേറ്റു മാർക്ക് യാത്രബത്ത അനുവധിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങർ. സംഘടന ജില്ലാ സെക്രട്ടറി കെ. ചന്ദ്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി.കെ.സുജാത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. ലക്ഷ്മി, ജില്ലാ ട്രഷറർ ടി.വിശ്വനാഥൻ, വി.ബാബു, കെ.ഇ.രാജഗോപാൽ, കെ.പി.ചന്ദ്രി തുട...

Read More »

കോടിനാട്ടിമുക്ക് റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികവും ഉന്നത വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു

June 17th, 2018

ഒളവണ്ണ:  ഒളവണ്ണ കോടിനാട്ടിമുക്ക് റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികവും ഉന്നത വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു. വാര്‍ഷികവും എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കെ.തങ്കമണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി. വിജയന്‍, മണാല്‍ ബാബു, എ.കെ ശശിധരന്‍, ടി.എം പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു.

Read More »

നിപ്പ വൈറസ്; കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

June 5th, 2018

ഒളവണ്ണ: കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നിപ പകർച്ചവ്യാധിക്കെതിരെ സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്യാമ്പയിൻ പാലാഴിയിൽ സിനി ആർട്ടിസ്റ്റ നിർമ്മൽ പാലാഴി ഉദ്‌ഘാടനം ചെയ്‌തു .നിപ ബാധിച്ച വ്യക്തികളെയും കുടുംബങ്ങളെയും നാടിനെപ്പോലും അപരാധികളെ പോലെ കാണുന്ന സാമൂഹികാവസ്ഥ നിരാശാജനകമാണെന്നും നിപ റിപ്പോർട്ട് ചെയ്യപ്പെട്ട പാലാഴിയിലേക്ക് ബോധവൽക്കരണ പ്രവർത്തനവുമായികടന്ന് വന്ന കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .സോഷ്യൽ മീഡിയ വഴി പരക്കുന്ന വ്യാജ...

Read More »

പരിസ്ഥിതി ദിനത്തില്‍ അമ്പതിനായിരം തൈകളുമായി ഒളവണ്ണ ഗ്രാമപഞ്ചായത്ത്, ഉദ്ഘാടനം പ്രസിഡണ്ട് തങ്കമണി നിര്‍വ്വഹിച്ചു

June 5th, 2018

ഒളവണ്ണ: ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ 50000 വൃക്ഷത്തൈകൾ നടുന്നതിന്‍റെ  ഉദ്ഘാടനം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പാലകുറുമ്പിൽ വാസുവിന്‍റെ വീട്ടിൽ തൈ നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. തങ്കമണി നിർവ്വഹിച്ചു. വാർഡ് മെമ്പർ വി. വിജയൻ, നീലേരി രാജൻ, കെ. ബൈജു, പി. ഷിജിത്ത്, പി. ഹരിദാസ് എന്നിവർ സംസാരിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മലബാർ ബോട്ടാണിക്കൽ ഗാർഡനിലാണ് തൈകൾ ഉൽപ്പാദിപ്പിച്ചത്.ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ റസിഡൻസ് അസോസ്സിയേഷനുകൾ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ...

Read More »

പരിസ്ഥിതി ദിനത്തില്‍ ഭൂമിക്കൊരു പച്ചക്കുടയുമായി മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി

June 4th, 2018

ഒളവണ്ണ: മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന  ഭൂമിക്കൊരു പച്ചക്കുട പരിസ്ഥിതി വാരാചാരണത്തിന് പാലാഴിയിൽ തുടക്കമായി. ക്യാമ്പയിനോടനുബന്ധിച്ച് ഓരോ വീട്ടിലും അങ്ങാടികളിലും വൃക്ഷ തൈ നടും പൊതുജന സമ്പർക്കത്തിലൂടെ പരിസ്ഥിതി സംരക്ഷണ പ്രചരണവുമാണ് സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്‍റെ ഉദ്ഘാടനം ദലിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു .സി രാമൻ നിർവ്വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി പ്രസിഡണ്ട് എം ബാബുമോൻ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത സിനി ആർട...

Read More »