News Section: ഒളവണ്ണ

ഇന്ധന വില വര്‍ദ്ധനവ്‌ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിച്ചു നിരവധിപേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു

March 5th, 2018

കുന്ദമംഗലം: ഇന്ധന വില വർധനവിനെതിരെ സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന വേറിട്ട സമരമുഖമായ റോഡ് നിശ്ചലമാക്കൽ സമരത്തിന്‍റെ  ഭാഗമായി കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ പന്തീരാങ്കാവ്, കുറ്റിക്കാട്ടൂര്‍, കുന്ദമംഗലം എന്നിവിടങ്ങളില്‍ റോഡ്‌ ഉപരോധിച്ചു. വാഹനങ്ങളെല്ലാം റോഡിൽ നിശ്ചലമാക്കിയിട്ടുള്ള പ്രതിഷേധത്തിനാണ് പാർട്ടി ആഹ്വാനം ചെയ്തിരുന്നത്. പെട്രോൾ, ഡീസൽ വില നിർണ്ണയാധികാരം ഓയിൽ കമ്പനികളിൽ നിന്ന് തിരിച്ച് പിടിക്കുക, കേന്ദ്രസംസ്ഥാന സർക്കാരുകൾ ഈടാക്കി വരുന്ന ഭീമമായ ഇന്ധന നികുതി കുറക്കുക എന്നീ പ്രധാന ആവശ്യ...

Read More »

പാലാഴി അരുണിമ സ്വാശ്രയ സംഘം ജൈവ മഞ്ഞള്‍ കൃഷി വിളവെടുത്തു

March 4th, 2018

ഒളവണ്ണ:   പാലാഴി അരുണിമ സ്വാശ്രയ സംഘം ജൈവ മഞ്ഞള്‍ കൃഷി വിളവെടുടുപ്പും വിപണനവും അഡ്വ. പിടിഎ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്വാശ്രയ സംഘം പ്രസിഡണ്ട് കെ.ടി ദിനേശന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി ധര്‍മ്മന്‍ റിപ്പോര്‍ട്ട് അവതരിപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ആദ്യ വില്‍പ്പന നടത്തി. കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് എന്‍. മനോജ്‌ കുമാര്‍ മുഖ്യാതിഥിയായി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമണി സ്ഥല ഉടമകളെ ആദരിച്ചു. വാര്‍ഡ്‌ മെമ്പര്‍ കെ.പി ജയലക്ഷ്മി, കൃഷി ഓഫീസര്‍ അജയ് അലക്സ...

Read More »

ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്തുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന മാമ്പുഴ നവീകരണം മാര്‍ച്ച്‌ 4 ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

February 28th, 2018

കുന്ദമംഗലം: ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്തുകള്‍ സംയുക്തമായി മാമ്പുഴനവീകരിക്കുന്നു. 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ത്രിതല പഞ്ചായത്തുകള്‍ 1.75 കോടിരുപ അനുവദിച്ചു. മാമ്പുഴയെ കരയിടിച്ചിലില്‍ നിന്ന് രക്ഷിക്കാന്‍ കയര്‍ ഭുവസ്ത്രം വിരിക്കും. നവീകരണ പ്രവര്‍ത്തി മാര്‍ച്ച് 4ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാലത്ത് 8.30 ന് കുറ്റിക്കാട്ടൂരില്‍ നടക്കുന്ന പരിപാടിയില്‍ എം.കെ.രാഘവന്‍ എം.പി, പി.ടി.എ റഹീം എം.എല്‍.എ, ജില്ലാ പഞ്...

Read More »

മരണപ്പെട്ടവരെ മറക്കാതിരിക്കാന്‍ ചിത്രങ്ങളുമായി ട്രാഫിക് പോലീസ്

January 22nd, 2018

കുന്ദമംഗലം: റോഡാപകടങ്ങളില്‍പെട്ട് മരണപ്പെട്ടവരെ മറക്കാതിരിക്കാനും റോഡിലെ അപകടങ്ങള്‍ കുറയ്ക്കാനുമായി റോഡില്‍ ചിത്രങ്ങളുമായി ട്രാഫിക് പോലീസ്.  റോഡാപകടങ്ങള്‍ നടന്ന സ്ഥലങ്ങളിലാണ് ചിത്രം വരക്കുന്നത്. റോഡില്‍ രക്തം പരന്നുകിടക്കുന്ന ചിത്രങ്ങളാണ് വരക്കുന്നത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് ട്രാഫിക് പോലീസിന്‍റെ പരിധിയില്‍ 184 പേരാണ് മരണപ്പെട്ടത്. ഈ സ്ഥലങ്ങളിലാണ് പോലീസ് ചിത്രങ്ങള്‍ വരക്കുന്നത്.  ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ റോഡപകടത്തെ കുറിച്ച് ആളുകളുടെ മനസ്സില്‍ ചെറിയ രീതിയിലെങ്കിലും അവബോധം വളര്‍ത്താന്‍ സാധിക്കുമെന്ന ...

Read More »

ജനവാസ മേഖലകളെ വ്യവസായ മേഖലയാക്കിയെതിരെ മുസ്‌ലിം ലീഗ് ധര്‍ണ്ണ

January 10th, 2018

  ഒളവണ്ണ: ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ കോഴിക്കോടൻകുന്ന്, പാറമ്മൽ, മൂർക്കനാട് തുടങ്ങിയ പ്രദേശങ്ങളെ കോഴിക്കോട് അർബൻ ഏരിയ 2035 മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി ഇൻഡസ്ട്രിയൽ പ്രൊമോഷൻ സോൺ ആയി പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരേയും, രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്നായി ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കാത്ത പഞ്ചായത്തിന്‍റെ കൃത്യവിലോപത്തിനെതിരേയും, അശാസ്ത്രീയമായ നികുതി പരിഷ്കാരത്തിനെതിരേയും ഒളവണ്ണ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ധർണ സംസ്ഥാന ദ...

Read More »