News Section: പെരുമണ്ണ
ഒപ്പം പരാതി പരിഹാര അദാലത്ത്: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ 108 പരാതികള്‍ പരിഗണിച്ചു
പെരുമണ്ണ: ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പഞ്ചായത്ത്തല പരാതി പരിഹാര അദാലത്തായ ഒപ്പം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ കലക്ടര്‍ എസ് .സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച 108 പരാതികളിൽ തുടർനടപടികൾക്ക് ജില്ലാ കളക്ടർ നിർദേശിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങി ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുന്നതിനായുളള നിയമാനുസൃത രക്ഷാകര്‍തൃ സര്‍ട്ടിഫിക്കറ്റ് നല്കുന്ന ചടങ്ങും (ല...
Read More »പെരുമണ്ണ വിസ്ഡം ഹബിൽ പ്രവർത്തിക്കുന്ന കോച്ചിങ്ങ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിന് കീഴിൽ സൗജന്യ പി,എസ്,സി കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു
പെരുമണ്ണ : സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കോഴിക്കോട് പുതിയറയിൽ കഴിഞ്ഞ 9 വർഷമായി പ്രവർത്തിച്ചു വരുന്ന കോച്ചിങ്ങ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിന് കീഴിൽ പെരുമണ്ണ വിസ്ഡം ഹബിൽ പ്രവർത്തിക്കുന്ന സബ് സെന്ററിൽ പി.എസ.സി/എസ.എസ.സി/യു.പി,എസ,സി/ബാങ്കിംഗ് മുതലായ മത്സരപ്പരീക്ഷകളെഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പി,എസ്,സി കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു. ഈ വർഷം 2019 ജൂലൈ മുതൽ ഡിസമ്പർ വരെ നടക്കുന്ന പി.എസ.സി/ എസ്.എസ്.സി ഫൌണ്ടേഷൻ (ഞായറാഴ്ച ക്ലാസുകൾ ) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ജൂൺ 20 വരെ പെരുമണ്ണ സെന്ററിൽ നേ...
Read More »തെരുവുപാനീയ കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന നടത്തി
പെരുമണ്ണ: പെരുമണ്ണയിലെ രാത്രികാല തെരുവുപാനീയ കച്ചവടസ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പെരുമണ്ണ, പുത്തൂര്‍മഠം, വെള്ളായിക്കോട് അങ്ങാടികളിലെ കച്ചവടസ്ഥാപനങ്ങളിലാണ് ബുധനാഴ്ചരാത്രി പരിശോധന നടത്തിയത്. ഇവിടങ്ങളില്‍നിന്നെല്ലാം പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. പെരുമണ്ണ പെട്രോള്‍ പമ്പിനുസമീപം പ്രവര്‍ത്തിക്കുന്ന ചപ്പാത്തി നിര്‍മാണയൂണിറ്റ് അടച്ചിടാന്‍ നിര്‍ദേശം നല്കി. പെരുമണ്ണ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ്, ജൂനീയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജി. പ്രിയേഷ്, ചെറൂപ്പ എം.സി.എച്ച്. യൂണിറ്റിലെ ഹെല്‍ത്ത് സ...
Read More »Also Read
കഞ്ചാവുമായി യുവാവ് പിടിയിൽ
പെരുമണ്ണ: പെരുമണ്ണ - പന്തീരങ്കാവ് റോഡിൽ പുത്തൂർമഠത്തിന് സമീപം യുവാവിനെ കഞ്ചാവുമായി പിടികൂടി. പെരുവയൽ സ്വദേശി കാർത്തിക്കി (26) നെയാണ് ഫറോക്ക് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. പ്രജിത്തും സംഘവും പിടികൂടിയത്. 100 ഗ്രാം കഞ്ചാവ് ഇയാളുടെ കയ്യില്‍നിന്നും കണ്ടെടുത്തു. ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇയാൾകഞ്ചാവ് വിറ്റിരുന്നത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബി. യുഗേഷ്, സിവിൽ ഓഫീസർമാരായ എൻ, ജലാലുദ്ദീൻ, എൻ.എസ്. സന്ദീപ്, പി....
Read More »ആരോഗ്യ ജാഗ്രത; യോഗം നാളെ
കുന്ദമംഗലം: ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മെയ് 11,12 തീയ്യതികളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ടവരുടെ ഒരു യോഗം നാളെ (2019 മെയ് 10) വെള്ളിയാഴ്ച രാവിലെ 10-30 മണിക്ക് പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുന്നു. പ്രസ്തുത യോഗത്തില്‍ മണ്ഡലം പരിധിയിലുള്ള ബ്ലോക്ക്/ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്/സെക്രട്ടറിമാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് മെ...
Read More »പൊറ്റമ്മൽ -പുത്തൂർമഠം റോഡ് നവീകരണം മനുഷ്യാവകാശ കമ്മീഷന് കളക്ടർ റിപ്പോർട്ട് നൽകി.
പെരുമണ്ണ:പൊറ്റമ്മൽ -പുത്തൂർമഠം റോഡ് നവീകരണം പതിനഞ്ചുമീറ്റർ വീതിയിൽ തന്നെ വേണമെന്ന് കളക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി.റോഡ് വീതികൂട്ടി നവീകരിക്കുന്നതിനെതിരെ ചില സ്ഥലമുടമകൾ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കളക്ടർ കമ്മീഷന് റിപ്പോർട്ട് നൽകിയത്.മേജർ ഡിസ്ട്രിക്ട് റോഡ് കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ പാത മാവൂർ റോഡിനു പകരം മലപ്പുറം -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഒന്നായ് മാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബൈപാസ് ജംഗ്ഷൻ മുതൽ പുത്തൂർമഠം വരെയുള്ള കിലോമീറ്റർ റോഡ് മീറ്റർ വീത...
Read More »യുഡിഫ് പെരുമണ്ണയിൽ തിരഞ്ഞെടുപ്പ് റാലി നടത്തി.
പെരുമണ്ണ: എം.കെ. രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പെരുമണ്ണയിൽ റാലിയും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം മുൻ മന്ത്രി അനൂബ് ജേക്കബ് എം.എൽ.എ ഉദഘാടനം ചെയ്തു.ഐ.സി.സി.വക്താവ് ഷമ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.പി കബീർ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ,യു.സി രാമൻ,നജീബ് കാന്തപുരം, എം.എ പ്രഭാകരൻ, എം.പി പീതാംബരൻ,കുമുങ്ങൽ അഹമ്മദ്,പി മൊയ്തീൻ,പി.സി അബ്ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു.
Read More »പെരുമണ്ണ ഹോമിയോ ഡിസ്പെന്സറിയിൽ എത്തുന്നവർക്ക് ദുരിതം.
പെരുമണ്ണ: പെരുമണ്ണ ഹോമിയോ ഡിസ്പെന്സറിയിൽ ഇടയ്ക്കിടെ ഡോക്ടർ ഇല്ലാത്തത് രോഗികളെ ദുരിതത്തിലാകുന്നു. വെള്ളായിക്കോട് പ്രവർത്തിപ്പിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെന്സറിയിൽ ഒരു ഡോക്ടർ മാത്രമാണ് നിലവിലുള്ളത്.പകരം സംവിധാനം ഏർപ്പെടുത്താതെ ഡോക്ടർ തുടർച്ചയായി അവധി എടുക്കുന്നതാണ് പ്രശ്നത്തിന് കാരണം. പയ്യടിമീത്തൽ,പയ്യടിത്താഴം,വള്ളിക്കുന്ന്,പുത്തൂർമഠം, പെരുമൺപുറ, പാറമ്മൽ,കോട്ടയിത്താഴം തുടങ്ങിയ പ്രദേശത്തുള്ളവരാണ് ഡിസ്പെന്‍സറിയെ പ്രധാനമായും ആശ്രയിക്കുന്നത്.കിലോമീറ്ററുകൾ സഞ്ചരിച്ചാണ് പലരും ചികിത്സ തേടിയെത്തുന്നത്. ഡിസ്പെന്‍സറിയിലെ ...
Read More »കോഴിക്കോട് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ.പി പ്രകാശ്ബാബു പെരുമണ്ണ അങ്ങാടിയിൽ
പെരുമണ്ണ: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർഥി കെ.പി. പ്രകാശ് ബാബു പെരുമണ്ണ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. പയ്യടിമീത്തൽ,മുണ്ടുപാലം,പുത്തൂർമഠം, പെരുമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽ ജനങ്ങളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. സ്വീകരണയോഗങ്ങളിൽ ബിജെപി കുന്നമംഗലം നിയോജക പ്രസിഡന്റ് കെ.സി വത്സരാജ് ,എം.കെ പ്രദീപ്കുമാർ,അനിൽകുമാർ,സി. മമ്മിളി രാജൻ കാര്യാട് തുടങ്ങിയവർ സംസാരിച്ചു.
Read More »കെ.എം മാണിയുടെ നിര്യാണത്തിൽ അനുശോചിച്ചു
പെരുമണ്ണ: മുൻ മന്ത്രി കെ.എം മാണിയുടെ നിര്യാണത്തിൽ പെരുമണ്ണയിൽ ചേർന്ന സർവ്വകക്ഷിയോഗം അനുശോചിച്ചു.പെരുമണ്ണ ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയര്മാന് കുമ്മങ്ങൾ അഹമ്മദ് അധ്യക്ഷനായി. എ.പി. പീതാംബരൻ അനുശോജനപ്രമേയം അവതരിപ്പിച്ചു. പി.മൊയ്തീൻ, ഷാജി പുത്തലത്ത് , കരിയാട് ശ്രീനിവാസൻ, എം.എ പ്രഭാകരൻ ,വി പി കബീർ,ടി സെയ്തുട്ടി,ഇ കെ സുബ്രമണ്യൻ,കെ ഇ ഫസൽ എന്നിവർ സംസാരിച്ചു.
Read More »