News Section: പെരുമണ്ണ

റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് വിതരണം

February 27th, 2019

പെരുമണ്ണ: പെരുമണ്ണ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരിച്ച അപേക്ഷകളില്‍ റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഫെബ്രുവരി 28 ന് രാവിലെ 10 മുതല്‍ 3 വരെ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കും. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എന്നിവ സഹിതം എത്തണം. ഓണ്‍ലൈന്‍ അപേക്ഷകളും മറ്റു പഞ്ചായത്തുകളിലെ അപേക്ഷകളും അന്നേദിവസം പരിഗണിക്കുന്നതല്ലെന്ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Read More »

വേറിട്ട പദ്ധതികളോടെ പെരുവയല്‍ ബജറ്റ്

February 11th, 2019

പെരുവയല്‍: വേറിട്ട പദ്ധതികളുമായി പെരുവയല്‍ ഗ്രാമ പഞ്ചായത്തിന്റെ 2019- 20 വര്‍ഷത്തെ ബജറ്റ്. 24,10,02,018 രൂപ വരവും 23,43, 26,358 രൂപ ചെലവും 66,75,660 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡണ്ട് ജുമൈല കുന്നുമ്മല്‍ അവതരിപ്പിച്ചത്. പ്രസിഡണ്ട് വൈ.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ തരിശ് ഭൂമിയില്‍ കൃഷിയിറക്കുന്നതിനും വനിത കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. വിദ്യാഭ്യാസം ,കുടിവെള്ളം ,മൃഗസംരക്ഷണം , വനിത- ശിശു - വയോജന ക്ഷേമം, ശുചിത്വം തുടങ്ങി മേഖലകളിലേക്...

Read More »

പട്ടികജാതി ക്ഷേമത്തിന് പുതുവഴി തേടി പ്രത്യേക ഗ്രാമസഭ

January 28th, 2019

പെരുവയല്‍: പട്ടികജാതി ക്ഷേമത്തിനുള്ള പുതിയ വഴി തേടി സംഘടിപ്പിച്ച പ്രത്യേക ഗ്രാമസഭ വേറിട്ട അനുഭവമായി. പെരുവയല്‍ ഗ്രാമ പഞ്ചായത്ത് 21 ാം വാര്‍ഡില്‍ വെള്ളിപറമ്പ് ഗോശാലിക്കുന്നിലാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. വാര്‍ഡിലെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങളെയും പങ്കെടുപ്പിച്ചു നടത്തിയ സഭയില്‍ വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിശദികരണവും നടത്തി. കുടുംബങ്ങളുടെ നിലവിലെ അവസ്ഥ വിശകലനവും പുതിയ വികസന സാധ്യതകളുടെ ചര്‍ച്ചയും നടന്നു. പദ്ധതി ആസൂത്രണം നടന്ന ഗ്രാമസഭയില്‍ വിവിധ ആനുകൂല്യങ്ങള്‍ മുഴുവന്‍ പേര്‍ക്കും ഉറപ്പാക്കുന്നതിനുള്ള ...

Read More »

വൃക്ഷത്തൈ ഉല്‍പാദനത്തിന് തുടക്കമായി

January 18th, 2019

കുന്ദമംഗലം: പെരുമണ്ണ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വൃക്ഷത്തൈ ഉല്‍പാദനത്തിന് തുടക്കമായി. 40,000 തൈകളാണ് പദ്ധതി പ്രകാരം ഉത്പാദിപ്പിക്കുന്നത്. നിലവില്‍ വാര്‍ഡ് 13 ലും ഏഴിലുമാണ് വിത്ത് മുളപ്പിക്കാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ഇതിനായി 850 തൊഴില്‍ ദിനങ്ങള്‍ പ്രകാരം 4,10,000 രൂപയാണ് നീക്കിവെച്ചത്. പേര, സപ്പോട്ട, വുഡ് ആപ്പിള്‍, കുടംപുളി, നെല്ലി, ലക്ഷ്മി തരു, കറിവേപ്പ് തുടങ്ങിയവയാണ് ജൂണില്‍ വിതരണം സാധ്യമാക്കും വിധം ഉല്‍പാദിപ്പിക്കുന്നത്. 13 -ാം വാര്‍ഡില്‍ പുത്തൂര്‍ ...

Read More »

മാമ്പുഴയെ വീണ്ടെടുക്കാന്‍ കര്‍മപദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

January 11th, 2019

കോഴിക്കോട്; മാലിന്യം നിറഞ്ഞ് ഒഴുക്ക് നഷ്ട്ടപ്പെട്ട മാമ്പുഴ ഒന്നേമുക്കാല്‍ കോടി രൂപ വിനിയോഗിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നവീകരിക്കുന്നു. പ്ലാസ്റ്റിക്കും അറവുമാലിന്യവും നിറഞ്ഞ മാമ്പുഴയ്ക്ക് പുനര്‍ജന്മം നല്‍കുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതിയാണിപ്പോള്‍ പുരോഗമിക്കുന്നത്. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളുടെയും പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം മുഖേന യു.എല്‍.സി.സി യാണ് പ്രവൃത്തി നടത്തിവരുന്നത്. ...

Read More »

കുന്ദമംഗലം പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറും : കെ ഡി സി

November 7th, 2018

കോഴിക്കോട് :ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻസിപ്പാലിറ്റി ആയി മാറുമെന്ന് കെ ഡി സി (കുന്ദമംഗലം ഡെവലൊപ്പ്മെന്റ് കമ്മറ്റി). നിരന്തരമായി നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് കുന്ദമംഗലം മുൻസിപ്പാലിറ്റി ആയി മാറാനുള്ള സാധ്യത വർധിച്ചതെന്ന് കെ ഡി സി ഭാരവാഹികൾ പറഞ്ഞു. ജനസംഖ്യാ നിരക്കിലും സാമ്പത്തിക ഭദ്രതയിലും ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്ന പഞ്ചായത്ത് ആയിട്ടു പോലും ഇത് വരെ മുൻസിപ്പാലിറ്റി ആയി പ്രഖ്യാപിക്കാതെ കുന്ദമംഗലം മാറിയത് ഏറെ ചർച്ച വിഷയമായിരുന്നു. യു ഡി എഫ് ഭരണ കാലത്ത് അന്നത്തെ നഗരവികസന മന്ത്രി മഞ്ഞളാംകുഴി അ...

Read More »

അക്ഷരലക്ഷം സാക്ഷരതാ പഠിതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

November 1st, 2018

പെരുമണ്ണ: കേരള സംസ്ഥാന സാക്ഷരത മിഷൻ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അക്ഷരലക്ഷം സാക്ഷരതാ പഠിതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിതരണ ഉൽഘാടനം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ. വി ബാലൻ നായർ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ ഉഷാകുമാരി കരിയാട്ട് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ശോഭനകുമാരി ആമിനാ ബി സാദിഖ് മഹ്ദും, ടി നിസാർ എന്നിവർ സംസാരിച്ചു. പെരുമണ്ണ പ്രേരക് വിലാസിനി കെ സ്വാഗതവും പഠിതാവ് പാത്തൈ പുതിയ പറമ്പത്ത് നന്ദിയും പറഞ്ഞു.

Read More »

സൈക്കിള്‍ റാലി സംഘടിപ്പിച്ചു

October 11th, 2018

പെരുമണ്ണ: പെരുമണ്ണ പഞ്ചായത്തില്‍ ജില്ലാ ശുചിത്വ മിഷന്റെ നേത്യത്വത്തില്‍ തീവ്ര ശുചീകരണത്തിന്റെ ഭാഗമായ് സൈക്കിള്‍ റാലി സംഘടിപ്പിച്ചു. റാലി ഇഎംഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സലോമി അഗസ്റ്റിന്‍. ഫ്‌ലാഗ് ഓഫ് ചെയ്തു പിടിഎ പ്രസിഡന്റ് രാമകൃഷ്ണന്‍, മല്ലിശ്ശേരി സുധീഷ്, ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ രാജേഷ് എന്നിവര്‍ പങ്കെടുത്തു.  

Read More »

പെരുമണ്ണ കേരഗ്രാമം പദ്ധതി ഉദ്ഘാടനം 14 ന്

October 11th, 2018

പെരുമണ്ണ: നാളികേര കര്‍ഷകരുടെ സമഗ്ര വികസനവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുന്നതിനായി പെരുമണ്ണ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി 14 ന് രാവിലെ 9 മണിക്ക് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും. 50 ലക്ഷം രൂപ വകയിരുത്തിയിട്ടുളള പദ്ധതിയില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലെ 250 ഹെക്ടര്‍ സ്ഥലത്തെ അമ്പതിനായിരം തെങ്ങുകളുടെ ഉത്പാദന വര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എന്‍ ജയശ്രീ റിപ്...

Read More »

സബ്‌സെന്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

October 8th, 2018

പെരുമണ്ണ:കേരള ഗവണ്‍മെന്റിന്റെ കീഴില്‍ രൂപീകരിച്ച കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്ന സംരംഭത്തിന്റെ പെരുമണ്ണ സബ്സെന്റര്‍ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി ഡോക്ടര്‍ കെ.ടി ജലീല്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് പെരുമണ്ണയില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം യൂത്ത് ഹബ്ബ് എന്ന സംഘത്തിനാണ് സബ് സെന്റര്‍ അനുവദിച്ചത്. വിദ്യാഭ്യാസ മേഖലയിലും പിഎസ്സ്സി, സിവില്‍ സര്‍വ്വീസ്, തുടങ്ങിയ തൊഴിലിനായി ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ ആവശ്യമായ ഗൈഡന്‍സ് ഇതിനോടകം വിസ്...

Read More »