News Section: പൂവാട്ടുപറമ്പ്
പുവ്വാട്ടുപറമ്പ് ചെമ്പക്കോട്ട് കുട്ടിഹസ്സൻ (വാപ്പുക്ക) നിര്യാതനായി
പുവ്വാട്ടുപറമ്പ്: പുവ്വാട്ടുപറമ്പ് ചെമ്പക്കോട്ട് കുട്ടി ഹസ്സൻ (വാപ്പുക്ക - 62) നിര്യാതനായി. മയ്യത്ത് നീസ്ക്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് 1 മണിക്ക് മാണിയമ്പലം ജുമുഅത്ത് പള്ളിയിൽ. .ഭാര്യ: നഫീസ. മക്കൾ: ഷൈജൽ (ദുബൈ) ,ഷഹന ,ഷെറിൻ. മരുമക്കൾ: ബറക്കത്തലി രാoപൊയിൽ , അബ്ദുറസാഖ് പതിമംഗലം, ബാസില.
Read More »100 % നികുതി: പെരുവയലിലെ ജീവനക്കാരെ ആദരിച്ചു
പെരുവയല്‍: 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ 100 % നികുതി പിരിച്ചെടുത്ത ജീവനക്കാരെ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. സെക്രട്ടറി സിന്ധു പി.എസ്, സീനിയര്‍ ക്ലാര്‍ക്ക് രബീഷ് , ക്ലാര്‍ക്കുമാരായ നിഷ പി. ഷെയ്ഫു.പി , രഞ്ജിത് .കെ, അനിഷ.കെ, ജസ്റ്റിന് രാജ്, ടെക്നിക്കല്‍ അസിസ്റ്റന്റ് നിതിന്‍ രാജ് എന്നിവരെയാണ് ആദരിച്ചത്. പി. എസ്.സി അംഗം ടി.ടി. ഇസ്മാഈല്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു .പ്രസിഡണ്ട് വൈ.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു
Read More »കുട്ടികളുടെ അഭിരുചിക്കൊത്ത് പഠനസൌകര്യം ഒരുക്കുക: ടി.ടി
പെരുവയല്‍: കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതില്‍ രക്ഷിതാക്കളും അധ്യാപകരും വിജയിക്കുന്നിടത്താണ് മികച്ച പ്രതിഭകള്‍ രൂപപ്പെടുന്നതെന്ന് പി.എസ്.സി അംഗം ടി.ടി. ഇസ്മായില്‍ അഭിപ്രായപ്പെട്ടു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച സാധ്യതകളുള്ള കുട്ടികള്‍ വലിയ പരാജയമായി മാറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അടിച്ചേല്‍പ്പിക്കുന്ന വഴിയേ സഞ്ചരിക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന...
Read More »ശിഹാബ് തങ്ങള്‍ സ്മാരക റമദാന് റിലീഫ് സംഗമം സംഘടിപ്പിച്ചു
കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ ടൗണ്‍ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി ശിഹാബ് തങ്ങള്‍ സ്മാരക റമദാന് റിലീഫ് സംഗമം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ ടി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ പി കോയ സ്വാഗതവും എം സി സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു. ടി പി മുഹമ്മദ്, പൊതാത്ത് മുഹമ്മദ് ഹാജി, കെ എം കോയ, കെ മരക്കാര്‍ഹാജി, എം സി സൈനുദ്ദീന്‍, ജി കെ അബ്ദുറഹിമാന്, എ എം എസ് അലവി, എം വി അബുഹാജി, ടി പി സുബൈര്‍മാസ്റ്റര്‍, എ എം അബ്ദുള്ളകോയ, എന്‍ കെ യൂസഫ്ഹാജി എ ...
Read More »രാത്രിസമയ ‘തെരുവ് പാനീയ’ കച്ചവടത്തിന് പെരുവയലില്‍ പൂട്ട്
പെരുവയല്‍: ആരോഗ്യ ഭീഷണി ഉയര്‍ത്തുന്ന പാനീയങ്ങളുമായി രാത്രി സമയം തെരുവില്‍ പ്രത്യക്ഷപ്പെടുന്ന കച്ചവടക്കാര്‍ക്ക് പെരുവയല്‍ ഗ്രാമ പഞ്ചായത്തിന്റെ പൂട്ട്. റമസാന്‍ കാലമായതോടെ ടൗണുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരം പാനീയങ്ങള്‍ ശരീരത്തിന് ഗുരുതമായ ആരോഗ്യ പ്രശ്നങ്ങള്‍ വരുത്തുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യ സുരക്ഷാ വകുപ്പും പെരുവയല്‍ ഗ്രാമ പഞ്ചായത്തും നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള 6 തെരുവ് കച്ചവടങ്ങള്‍ അടച്ചു പൂട്ടുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കുറ്റിക്കാട്ടൂരില്‍ രണ്ടും പുവ്വാട്ടുപറമ്പ്, ആനക്...
Read More »ബ്രൗണ്‍ ഷുഗറുമായി പെരുവയല്‍ സ്വദേശി പിടിയില്‍
കോഴിക്കോട്: 100 പൊതി ബ്രൗണ്‍ഷുഗറുമായി യുവാവ് എക്സൈസ് പിടിയിൽ. പെരുവയൽ പുതുക്കുടി പറന്പ് അന്പലത്ത് വീട്ടിൽ എ.വി. മുഹമ്മദ് ബഷീർ (19) ആണ് പിടിയിലായത്. പൊതുതെരഞ്ഞെടുപ്പ്, വിഷു എന്നിവയുടെ മുന്നോടിയായി എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ റെയിഡിലാണ് ബ്രൗണ്‍ഷുഗർ പിടിച്ചെടുത്തത്. പന്തീരങ്കാവ്, പെരുമണ്ണ, പാറമ്മൽ ഭാഗങ്ങളിൽ വിൽപ്പനയ്ക്ക് കൊണ്ടുപോവുകയായിരുന്നു. നഗരങ്ങളിൽ നിന്നും മയക്കു മരുന്ന് മാഫിയ ഗ...
Read More »അവാര്‍ഡ് ജേതാക്കള്‍ക്ക് ആദരം
പെരുവയല്‍: മികച്ച അംഗനവാടി പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് മായങ്ങോട്ട് ചാലില്‍ അംഗനവാടിയിലെ ഷീബ ടീച്ചര്‍ ,പി.പി.ലില എന്നിവരെ പന്ത്രണ്ടാം വാര്‍ഡിലെ ഭൂമിടിഞ്ഞ കുഴി മലയോരം അയല്‍ സഭയും അയ്യപ്പംചോല സ്നേഹതീരം അയല്‍ സഭയും ചേര്‍ന്ന് ആദരിച്ചു. അയ്യപ്പം ചോല അയല്‍സഭ പ്രസിഡണ്ട് പി.എം.രാമന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.കെ. ഷറഫുദ്ദീന് ഉപഹാരം സമര്‍പ്പിച്ചു. ഭൂമിടിഞ്ഞ കുഴി അയല്‍ സഭ പ്രസിഡണ്ട് നൂഞ്ഞിക്കര ഉസ്മാന് ,വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കുന്നുമ്മല്‍ സുലൈഖ...
Read More »കെ.എസ്.ഇ.ബിക്കും ബി.എസ്.എന്‍.എല്ലിനും പെരുവയല്‍ പഞ്ചായത്തിന്റെ ജപ്തി നോട്ടീസ്
പെരുവയല്‍: 2018- 19 വര്‍ഷത്തെ കെട്ടിട നികുതി അടക്കാത്തതിന്റെ പേരില്‍ കെ.എസ്.ഇ.ബി ഓഫീസിനും ബി.എസ്.എന്‍.എല്‍ ടവറിനും പെരുവയല്‍ ഗ്രാമ പഞ്ചായത്തിന്റെ ജപ്തി നോട്ടീസ്. അഞ്ചാം വാര്‍ഡില്‍ പരിയങ്ങാട് ജംഗ്ഷന് സമീപമുള്ള മൊബൈല്‍ ടവറിനാണ് 88,000 രൂപ ഈടാക്കുന്നതിനുള്ള ജപ്തി നോട്ടീസ് പതിച്ചത്. പതിനെട്ടാം വാര്‍ഡിലെ വെള്ളിപറമ്പിലെ കെ.എസ്.ഇ.ബി ഓഫീസിലും ജപ്തി നോട്ടീസ് പതിച്ചിട്ടുണ്ട്. 13956 രൂപയാണ് ഇവര്‍ അടക്കാനുള്ളത്. രണ്ടാഴ്ച മുമ്പ് റവന്യു റിക്കവറിക്കുള്ള നോട്ടീസ് നല്‍കിയിട്ടും നികുതി അടക്കാത്തതിനെ തുടര്‍ന്നാണ് ജപ്തി നടപടിയി...
Read More »ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സാംസ്ക്കാരിക വേദിയൊരുക്കി പെരുവയലിന്റെ മാതൃക
പെരുവയല്‍: ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക കൂട്ടായ്മയൊരുക്കി പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ വേറിട്ട മാതൃക. സമന്വയ റിക്രിയേഷന്‍ ക്ലബ്ബ് എന്ന പേരില്‍ സ്ഥിരം സംവിധാനത്തിനാണ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തുടക്കമായത്. സംസ്ഥാനത്ത് തന്നെ ഒരു തദ്ദേശ സ്ഥാപനത്തില്‍ ഇത്തരമൊരു സാസംസ്കാരിക വേദി ആദ്യമായാണ് ഒരുങ്ങുന്നത്. ജിവനക്കാരും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും സാംസ്കാരിക പ്രവര്‍ത്തനം സജീവമാക്കുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്ന് ക്ലബ്ബ് പ്രസിഡണ്ട് ടി.എം. ...
Read More »വേറിട്ട പദ്ധതികളോടെ പെരുവയല്‍ ബജറ്റ്
പെരുവയല്‍: വേറിട്ട പദ്ധതികളുമായി പെരുവയല്‍ ഗ്രാമ പഞ്ചായത്തിന്റെ 2019- 20 വര്‍ഷത്തെ ബജറ്റ്. 24,10,02,018 രൂപ വരവും 23,43, 26,358 രൂപ ചെലവും 66,75,660 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് പ്രസിഡണ്ട് ജുമൈല കുന്നുമ്മല്‍ അവതരിപ്പിച്ചത്. പ്രസിഡണ്ട് വൈ.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്കുന്ന ബജറ്റില്‍ തരിശ് ഭൂമിയില്‍ കൃഷിയിറക്കുന്നതിനും വനിത കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. വിദ്യാഭ്യാസം ,കുടിവെള്ളം ,മൃഗസംരക്ഷണം , വനിത- ശിശു - വയോജന ക്ഷേമം, ശുചിത്വം തുടങ്ങി മേഖലകളിലേക്...
Read More »