News Section: പൂവാട്ടുപറമ്പ്

പെരുവയലില്‍ ഗ്രാമ പഞ്ചായത്തിന് ഗെയിംസ് ടീം വരുന്നു

January 10th, 2019

  പെരുവയല്‍: പെരുവയല്‍ ഗ്രാമ പഞ്ചായത്തില്‍ വിവിധ ഗെയിംസ് ഇനങ്ങളില്‍ മികവ് പുലര്‍ത്തുന്ന താരങ്ങളെ കണ്ടെത്തി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക ഗെയിംസ് ടീം രൂപീകരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ടീം അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പഞ്ചായത്ത് ജെഴ്‌സിയില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി വിവിധ ഇനങ്ങളിള്‍ ക്ലബുകള്‍ തമ്മില്‍ മാറ്റുരക്കുന്ന ഗെയിംസ് ഫെസ്റ്റ് സംഘടിപ്പിക്കും. പഞ്ചായത്ത് യൂത്ത് ക്ലബ്ബ് ഏകോപന സമിതിയുടെ നേത...

Read More »

ലാപ്‌ടോപ്പ് വിതരണത്തിനെത്തിയത് വിദ്യാലയം നിഷേധിക്കപ്പെട്ടവര്‍

January 7th, 2019

പെരുവയല്‍; പെരുവയല്‍ ഗ്രാമ പഞ്ചായത്തിന്റെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടകയായത് സാമൂഹ്യ പിന്നോക്കാവസ്ഥ മൂലം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സ്ത്രീ. കായലം ചിറ്റാരിക്കല്‍ മീത്തല്‍ കല്യാണിയാണ് പട്ടിക ജാതി വിദ്യാര്‍ത്ഥികളുടെ സംഗമ വേദി കൂടിയായ ചടങ്ങിന്റെ ഉദ്ഘാടകയായത്. പഠിക്കാന്‍ കൊതിച്ചെങ്കിലും സാഹചര്യം അനുവദിച്ചില്ലെന്ന് പറഞ്ഞ എണ്‍പത് കാരിയായ കല്യാണി തന്റെ പിന്‍മുറക്കാര്‍ നേടിയ പുരോഗതി നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് മടങ്ങിയത്. ഗ്രാമ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉ...

Read More »

റോഡ് ഉദ്ഘാടനം നടന്നു

January 7th, 2019

പെരുവയല്‍:കുളങ്ങരപൊയില്‍ വിളക്കാട്ടുപറമ്പ് കോണ്‍ക്രീറ്റ് റോഡിന്റെ ഉല്‍ഘാടനം വാര്‍ഡ് മെമ്പര്‍ പി കെ ഷറഫുദ്ധീന്റെ അദ്ധ്യക്ഷതയില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈവി ശാന്ത നിര്‍വ്വഹിച്ചു. എ അഹമ്മദ് കുട്ടി, ഇ അബ്ദുല്‍ സലാം, പി എം രാമന്‍കുട്ടി, നസീബ റായ്, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.. കെ.പി ഹരിദാസന്‍ സ്വാഗതവും ടി പി മുഹമ്മദ് ബഷീര്‍ പരിപാടിക്ക് നന്ദിയും പറഞ്ഞു.

Read More »

”അക്രമികളെ ഒറ്റപ്പെടുത്തുക ഭരണഘടനയെ സംരക്ഷിക്കുക” ഡിവൈഎഫ്‌ഐ പൊതുയോഗം സംഘടിപ്പിച്ചു

January 5th, 2019

കുന്ദമംഗലം; ഡിവൈഎഫ്‌ഐ കുന്ദമംഗലം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂവാട്ട് പറമ്പില്‍ അക്രമികളെ ഒറ്റപ്പെടുത്തുക ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രവാക്യമുയര്‍ത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഹര്‍ത്താലില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതുയോഗം സംഘടിപ്പിച്ചത്. പൊതുയോഗം ബ്ലോക്ക് സെക്രട്ടറി അബിജേഷ് ഉദ്ഘാടനം ചെയ്തു, ജില്ലാ കമ്മറ്റി അംഗം ടി.പി നിധീഷ് സംസാരിച്ചു, രംജിത്ത്, അഡ്വ.ലിജീഷ്, മിഥ്‌ലജ്, ഷിനില്‍ എന്നിവർ നേതൃത്വം കൊടുത്തു  

Read More »

വനിതാ മതിലിനെതിരെ ‘മഹിളാ പഥം ‘ ഒരുക്കി പെരുവയല്‍ ഭരണസമിതി

December 29th, 2018

പെരുവയല്‍: സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്ന ദിനത്തില്‍ മഹിളാപഥം എന്ന പേരില്‍ വനിതാ കൂട്ടായ്മ സംഘടിപ്പിക്കാന്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. 'കരുത്തുറ്റ സ്ത്രീത്വം, മികവുറ്റ സമൂഹം 'എന്ന പ്രമേയത്തില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ രാവിലെ 11 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീകളക്കെതിരായ അക്രമങ്ങള്‍ക്കും ചൂഷണത്തിനുമെതിരായ കാമ്പയിന്‍ എന്ന നിലയാലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വനിതാ മതിലിന് ഗ്രാമപഞ്ചായത്ത് തുക ചെലവഴിക്കേണ്ടതില്ലെന്നും പ്രമേയത്തിലൂടെ തീരുമാനിച്ചു. വനിത മതില്‍ സംബന്ധ...

Read More »

ശാന്തകുമാരി അന്തരിച്ചു

November 24th, 2018

കാരപറമ്പ്: പരേതനായ പാറാമ്പലത്ത് അച്ചുതന്റെ മകൾ ശാന്തകുമാരി (7 2 ) അന്തരിച്ചു. സഹോദരങ്ങൾ: രുഗ്മിണി, ഗംഗാധരൻ, പരേതയായ വിശാലാക്ഷി, ശ്രീസതി. സഞ്ചയനം ബുധനാഴ്ച .

Read More »

ബാലവേല പരിശോധന, കുറ്റിക്കാട്ടൂരില്‍ കുട്ടിയെ മോചിപ്പിച്ചു

October 5th, 2018

കുറ്റിക്കാട്ടൂര്‍: ഹര്‍ഷബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലയെ ബാലവേല വിമുക്ത നഗരമായി മാറ്റുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ജുവനൈല്‍ വിംഗ്, ആരോഗ്യവകുപ്പ്, തൊഴിലും നൈപുണ്യവും വകുപ്പ്, ചൈല്‍ഡ്ലൈന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നഗരപരിസര പ്രദേശങ്ങളിലെ വ്യവസായസ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കുറ്റിക്കാട്ടൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ട് ആന്റ് കൂള്‍ബാറില്‍ നിന്ന് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന കുട്ടിയെ കണ്ടെത്തി മോചിപ്പിച്ചു. പരിശോധനയില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ (എന്‍ഐസി) സുബീഷ് തെയ...

Read More »

ക്ഷേമപെന്‍ഷന്‍ ലിസ്റ്റില്‍ നിന്നും വെട്ടിനിരത്തപ്പെട്ടവരെ കാണാന്‍ ഉമ്മന്‍ ചാണ്ടി എത്തി

September 13th, 2018

 പെരുവയല്‍: മരണപ്പെട്ടു എന്ന കാരണം പറഞ്ഞ് ക്ഷേമ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്നും സര്‍ക്കാര്‍ വെട്ടിനിരത്തിയ ജീവിച്ചിരിക്കുന്നവരെ കാണാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെത്തി. പുവ്വാട്ടുപറമ്പില്‍ UDF ജനപ്രതിനിധികള്‍ സംഘടിപ്പിച്ച സത്യഗ്രഹ പന്തലിലാണ് ഉമ്മന്‍ ചാണ്ടി എത്തി. UDF സര്‍ക്കാര്‍ കൂടുതല്‍ പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭിക്കാനാണ് അവസരമൊരുക്കിയതെങ്കില്‍ ഇടതു സര്‍ക്കാര്‍ ലിസ്റ്റ് വെട്ടിച്ചുരുക്കാനുള്ള ഉത്തരവുകള്‍ മാത്രമാണ് പുറത്തിറക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. വീടിന്റെ വിസ്തൃതിയും വീട്ടിലെ മറ്...

Read More »

ചെറുകുളത്തൂർ സർവീസ് സഹകരണ ബാങ്കും കർഷക സംഘം പുവ്വാട്ടുപറമ്പ് മേഖലാ കമ്മിറ്റിയും സംയുക്തമായി കർഷക സംഗമം സംഘടിപ്പിച്ചു

June 23rd, 2018

  പുവാട്ടുപറമ്പ്: ചെറുകുളത്തൂർ സർവീസ് സഹകരണ ബാങ്കും കർഷക സംഘം പുവ്വാട്ടുപറമ്പ് മേഖലാ കമ്മിറ്റിയും സംയുക്തമായി കർഷക സംഗമം സംഘടിപ്പിച്ചു. പരിപാടി ബാങ്ക് ഓഡിറ്റോറിയത്തിൽ  ജോർജ് എം തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ടി.പി ശ്രീധരൻ അധ്യക്ഷനായി. കർഷക സംഘം ജില്ലാ പ്രസിഡൻ്റ് കെ പി കുഞ്ഞഹമ്മദ് ആമുഖ പ്രഭാഷണം നടത്തി.  എം പി കെ മാവിലായി, അൻസാർ, അബ്ദുൾ സലാം എന്നിവർ ക്ലാസെടുത്തു . ചടങ്ങിൽ ഉന്നത വിജയികൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു. ബാങ്ക് വൈസ് പ്രസിഡൻ്റ് എം എം പ്രസാദ് സ്വാഗതവും സെക്രട്ടറി ഇ വിശ്വനാ...

Read More »

പ്രളയക്കെടുതി , കണ്ണീര് വറ്റാതെ വാഴ കർഷകർ, വാങ്ങാനാളും വിലയുമില്ലാതെ വാഴക്കുലകൾ ചീഞ്ഞ് നശിക്കുന്നു

June 22nd, 2018

കുന്ദമംഗലം: പ്രളയക്കെടുതി മൂലം ചാത്തമംഗലം, മാവൂർ, പെരുവയൽ, കുന്നമംഗലം, പെരുമണ്ണ പഞ്ചായത്തുകളിലായി നശിച്ചത് 15 ലക്ഷത്തിലധികം നേന്ത്രവാഴകൾ. നഷ്ടം 35 കോടിയിലധികം രൂപ. നട്ടെല്ലൊടിഞ്ഞ് വാഴകർഷകർ. വാങ്ങാനാളും വിലയുമില്ലാതെ ചീഞ്ഞു നശിച്ച് വാഴക്കുലകൾ. ബാങ്കുകളിൽ നിന്ന്  ലക്ഷങ്ങൾ ലോണെടുത്ത് കൃഷി ചെയ്ത കൃഷിക്കാരുടെ കണ്ണീരുണങ്ങുന്നില്ല . പ്രളയക്കെടുതിക്ക് ശേഷം ഒരു കിലോ പച്ച നേന്ത്ര വാഴക്കുലക്ക് കൃഷിക്കാരന് ലഭിക്കുന്നത് 15 രൂപയാണ്. ചില്ലറ വിൽപ്പനക്കാരൻ വിപണിയിൽ ഈടാക്കുന്നത് 45 മുതൽ 50 രൂപ വരെയും. മെയ്  മാസം മുതൽ കേരളത...

Read More »