world

2032 ഒളിമ്പിക്സ് ബ്രിസ്ബേനിൽ നടക്കും

2032 ഒളിമ്പിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കും. ഒളിമ്പിക്സും പാരാലിമ്പിക്സും ബ്രിസ്ബേനിൽ തന്നെയാണ് നടക്കുക. ടോക്കിയോയിൽ വച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി ഓസ്ട്രേലിയൻ പട്ടണത്തെ തെരഞ്ഞെടുത്തത്. 2000ൽ നടന്ന സിഡ്നി ഒളിമ്പിക്സിന് 32 വർഷങ്ങൾക്കു ശേഷമാണ് ഒളിമ്പിക്സ് വീണ്ടും ഓസ്ട്രേലിയയിൽ എത്തുന്നത്. ( Brisbane host 2032 Olympics ) ഒളിമ്പിക്‌സിൽ ആതിഥേയരായ ജപ്പാനാണ് ആദ്യ ജയം കുറിച്ചത്. സോഫ്റ്റ് ബോളിൽ ഒസ്‌ട്രേലിയയെ 8-1 ന് തോൽപ്പിച്ചുകൊണ്ടാണ് ജപ്പാൻ ആദ്യ വിജയം സ്വന്തമാക്കിയത്. ജ...

Read More »

ഇറാഖിലെ കൊവിഡ് ആശുപത്രിയില്‍ വന്‍ സ്‌ഫോടനം; 44 രോഗികള്‍ വെന്തുമരിച്ചു

ഇറാഖിലെ കൊവിഡ് ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ച് 44 രോഗികള്‍ വെന്തുമരിച്ചു. നസ്രിയ നഗരത്തിലെ ഇമാം അല്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടമുണ്ടായത്. ആശുപത്രിയിലെ ഐസൊലേഷന്‍ സെന്ററിലാണ് തീപിടുത്തമുണ്ടായത്. മറ്റ് രോഗികളെ ഇവിടെ നിന്നും മാറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. സ്‌ഫോടനത്തില്‍ 67 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരെല്ലാം കൊവിഡ് ബാധിതരായി ചികിത്സയ്‌ക്കെത്തിയതെന്നാണ് സ്ഥിരീകരണം

Read More »

ബംഗ്ലാദേശിലെ ഫാക്ടറിയിൽ വൻ തീപിടുത്തം ; 52 പേർ കൊല്ലപ്പെട്ടു.

ബംഗ്ലാദേശിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 52 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ നരിയൻഗഞ്ചിലെ ആറ് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. വ്യാഴഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാശ നഷ്ട്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

Read More »

ഫിലിപ്പൈൻസിൽ സൈനിക വിമാനം തകർന്നു

ഫിലിപ്പൈൻസിൽ സൈനിക വിമാന തകർന്നു വീണു. സൈനികരുമായി സുലുവിൽ നിന്ന് പറന്നുയർന്ന എ സി-130 വ്യോമസേന വിമാനമാണ് തകർന്നത്. വിമാനത്തിൽ 85 പട്ടാളക്കാരായിരുന്നു ഉണ്ടായിരുന്നത്. 40 സൈനികരെ രക്ഷപ്പെടുത്തിയതായി രാജ്യാന്തര വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതായി ഫിലിപ്പൈൻസ് സൈനിക മേധാവി പറഞ്ഞു.

Read More »

മലയാളി വിദ്യാര്‍ത്ഥിനി ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

ബര്‍ലിന്‍ : മലയാളി വിദ്യാര്‍ത്ഥിനിയെ ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കടുത്തുരുത്തി അപ്പാഞ്ചിറ സ്വദേശി നിതിക ബെന്നി മുടക്കമ്പുറത്തെ(22)യാണ് സ്റ്റുഡന്റ്‌സ് ഹോസ്റ്റലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കീല്‍ ക്രിസ്റ്റ്യന്‍ ആല്‍ബ്‌റെഷ്ട് യൂണിവേഴ്‌സിറ്റിയില്‍ ബയോമെഡിക്കല്‍ വിഭാഗത്തില്‍ മെഡിക്കല്‍ ലൈഫ് സയന്‍സസില്‍ പഠിക്കുകയായിരുന്നു. നിതികയെ കാണാതിരുന്നതിനെ തുടര്‍ന്ന് മലയാളി സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റലിലെ ഏഴാമത്തെ നിലയിലുള്ള മുറിയില്‍ കിടക്ക...

Read More »

നൂറു രാജ്യങ്ങളിൽ കൊവിഡ് ഡെൽറ്റ വേരിയന്റ് കണ്ടെത്തിയതായി ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ.

ജനീവ : ലോകം മഹാമാരിയുടെ വളരെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ. 100 രാജ്യങ്ങളിൽ കൊവിഡിന്റെ വകഭേദമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയതിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഡെൽറ്റ വേരിയന്റിന് ഇപ്പോഴും പുതിയ വകഭേദങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പല രാജ്യങ്ങളിലും കൊവിഡിന്റെ ഏറ്റവും ബലവത്തായ വകഭേദമായി മാറിയിരിക്കുകയാണെന്നും പത്രസമ്മേളനത്തിൽ ഡോ. ടെഡ്രോസ് അഥനോം ​ഗബ്രിയേസിസ് വ്യക്തമാക്കി. പ്രതിരോധ കുത്തിവെയ്പിലൂടെ മഹാമാരിയുടെ രൂക്ഷകാലഘട്ടം അവസാനിപ്...

Read More »

ഗിന്നസ്​ റെക്കോർഡ് കീഴടക്കാൻ ശ്രമം ; അപകടത്തില്‍പ്പെട്ട് ബൈക്ക്​ സ്റ്റണ്ട്​മാൻ മരിച്ചു

പുതിയ റെക്കോർഡുമായി ഉയരങ്ങൾ കീഴടക്കാൻ ശ്രമിക്കവേ ബൈക്ക് സ്റ്റണ്ട്മാൻ അലക്സ് ഹാർവിൽ അപകടത്തിൽ മരിച്ചു. പരിശീലനത്തിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തിലാണ് ഹാർവില്ലിന്റെ വിയോഗം. ഗിന്നസ് റെക്കോർഡ് നേടുക എന്ന ലക്ഷ്യത്തോടെ നിരന്തരം പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ഹാർവിലിനെ വ്യാഴാഴ്ചയാണ് മരണം തേടിയെത്തിയത്. ഏറ്റവും ദൈർഘ്യമേറിയ മോട്ടോർ സൈക്കിൾ റാംപ് ജമ്പുമായി ഹാർവിൽ ഗിന്നസ് റെക്കോർഡ് തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഷിംഗ്ടണിലെ മോസസ് ലേക്ക് എയർഷോയിൽ ദാരുണമായ സംഭവം നടന്നത്. നിലവിലെ റെക്കോർഡായി 351 അടി മടികട...

Read More »

ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങളില്‍ ആശങ്ക അറിയിച്ച് ഐക്യരാഷ്ട്രസഭ

ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങളില്‍ ഗുരുതര ആശങ്ക അറിയിച്ചു ഐക്യരാഷ്ട്രസഭ. ഐ.ടി നിയമങ്ങള്‍ മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന് കാണിച്ച് യു.എന്‍, കേന്ദ്രസര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. പുതിയ ഐ.ടി നിയമങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണ് എന്ന് കാണിച്ചാണ് ഐറിന്‍ ഖാന്‍, ക്ലെമന്റ് നയാലെറ്റ്സോസി വോള്‍, ജോസഫ് കന്നാറ്റസി എന്നീ ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രത്യേക റാപ്പോട്ടിയേഴ്‌സാണ് കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്. സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ...

Read More »

ഉറുമ്പുകളിൽ സോംബി ഫംഗസ് ബാധ

ബ്ലാക്, യെല്ലോ, വൈറ്റ് ഫംഗസുകൾ വാർത്തയിൽ നിറയുമ്പോൾ ഉറുമ്പുകളെ ബാധിക്കുന്ന സോംബി ഫംഗസും കൂടുന്നു . ഉറുമ്പുകളുടെ തലച്ചോറിൽ കയറിപ്പറ്റി മനസിന്റെ കടിഞ്ഞാൺ പിടിച്ചെടുത്ത് അവയെ മരണത്തിലേക്ക് തള്ളിവിടുകയാണ് ഈ ഫംഗസ്. പ്രകൃതി ഒളിപ്പിച്ചുവച്ചിരിക്കുന്ന വൈചിത്ര്യങ്ങളിലൊന്നാണ് സോംബി ഫംഗസ് എന്നറിയപ്പെടുന്ന കോർഡിസെപ്‌സ്. കോർഡിസെപ്‌സിന്റെ ബീജകോശം ഒരിടത്ത് ഒരു കോളനി സൃഷ്ടിക്കുന്നതോടെ ഉറുമ്പുകളുടെ കഷ്ടകാലം തുടങ്ങുകയായി. ഇരയായ ഉറുമ്പിന്റെ ശരീരത്തിൽ ഫംഗസ് വളർന്ന് ന്യൂട്രിയന്റുകൾ വലിച്ചെടുത്ത് അതിന്റെ മനസിന്റെ ...

Read More »

ഡോണൾഡ് ട്രംപിൻ്റെ അക്കൗണ്ട് രണ്ട് വർഷത്തേക്ക് സസ്പൻഡ് ചെയ്ത് ഫേസ്ബുക്ക്

അമേരിക്കയുടെ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് രണ്ട് വർഷത്തേക്ക് സസ്പൻഡ് ചെയ്തു. 2023 ജനുവരി വരെയാണ് അക്കൗണ്ട് സസ്പൻഡ് ചെയ്തത്. യുഎസ് കാപിറ്റോളിൽ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ട്രംപിൻ്റെ പോസ്റ്റുകളാണ് സസ്പൻഷനു കാരണം. തൻ്റെ അക്കൗണ്ട് വിലക്കിയതോടെ മരുമകൾ ലാറ ട്രംപിന്റെ അക്കൗണ്ടിൽ നിന്ന് വീണ്ടും ട്രംപ് പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഫേസ്ബുക് ഉപയോഗം കണ്ടുപിടിച്ചതോടെ അതും വിലക്കി. ട്രംപിന്റെ വിഡിയോകൾ നീക്കം ചെയ്ത ഫേസ്ബുക് ഇനിമേലിൽ ഇത് മുൻ പ്രസിഡന്റ് ഉപയോഗിക്കരുതെന്ന് നി...

Read More »

More News in world