പാചകഗ്യാസ് ബുക്ക് ചെയ്‌തു; ലഭിച്ചത് കാലിസിലിൻഡർ

പാചകഗ്യാസ് ബുക്ക് ചെയ്‌തു; ലഭിച്ചത് കാലിസിലിൻഡർ
Oct 23, 2021 11:28 AM | By Truevision Admin

പെരുമണ്ണ: പണമടച്ച് പാചകഗ്യാസ് ബുക്ക് ചെയ്തപ്പോൾ ലഭിച്ചത് കാലി സിലിൻഡർ. പെരുമണ്ണ തയ്യിൽത്താഴം പള്ളത്ത് ഉണ്ണിക്കൃഷ്ണനാണ് കാലി സിലിൻഡർ ലഭിച്ചത്.ഓഗസ്റ്റ് 16-നാണ് കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലെ ഏജൻസിയിൽനിന്നെടുത്ത ഗ്യാസ്‌ സിലിൻഡർ വിതരണംചെയ്തത്. വീടിന്റെ അടുക്കളയോട് ചേർന്ന് സുരക്ഷിതസ്ഥാനത്ത് ഏജൻസിയിലുള്ളവർതന്നെ സിലിൻഡർ കൊണ്ടുവെക്കുകയും ചെയ്തു. മറ്റൊരു സിലിൻഡർകൂടി ഉപയോഗത്തിനുള്ളതിനാൽ അത് തീർന്നിട്ടെടുക്കാമെന്നു കരുതി സീൽചെയ്ത സിലിൻഡർ മാറ്റിവെച്ചു.

ഒക്ടോബർ 19-ന് ഇത് ഉപയോഗിക്കാനായി എടുത്തപ്പോഴാണ് സിലിൻഡർ കാലിയാണെന്ന വിവരമറിയുന്നത്. അപ്പോൾതന്നെ ആനക്കുഴിക്കരയിലെ ഏജൻസിയിൽ ബന്ധപ്പെട്ടെങ്കിലും അവർ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ഈ കുടുംബം പരാതി പറയുന്നു. സിലിൻഡർ മാറ്റിനൽകാനോ അടച്ച പണം തിരികെനൽകാനോ ഏജൻസിക്കാർ തയ്യാറായിട്ടില്ലെന്നും ഇവർ പറഞ്ഞു. വീട്ടാവശ്യത്തിനായി വീണ്ടും പണമടച്ച് മറ്റൊരു സിലിൻഡർ വരുത്തിയിരിക്കുകയാണ് ഈ കുടുംബമിപ്പോൾ. അതേസമയം, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ഗ്യാസ് ഏജൻസി അധികൃതർ അറിയിച്ചു.

Cooking gas booked; Received emptycilander

Next TV

Related Stories
വേൾഡ് സ്റ്റാർ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിതാ വിങ്  ആദരിച്ചു

Nov 15, 2021 07:03 PM

വേൾഡ് സ്റ്റാർ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിതാ വിങ് ആദരിച്ചു

വേൾഡ് സ്റ്റാർ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിതാ വിങ് ആദരിച്ചു...

Read More >>
 നിപ; വവ്വാലുകളെപ്പറ്റി വിവരശേഖരണം തുടങ്ങി

Oct 23, 2021 11:21 AM

നിപ; വവ്വാലുകളെപ്പറ്റി വിവരശേഖരണം തുടങ്ങി

നിപ ആവർത്തിക്കുന്ന സാഹചര്യത്തിൽ വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തി വിവരശേഖരണം...

Read More >>
സ്വർണം തട്ടിയെടുത്തകേസ്: പ്രതികള്‍ കസ്റ്റഡിയിൽ

Oct 23, 2021 11:17 AM

സ്വർണം തട്ടിയെടുത്തകേസ്: പ്രതികള്‍ കസ്റ്റഡിയിൽ

കരിപ്പൂർ വിമാനത്താവളം വഴിയെത്തിയ കൊടുവള്ളി സംഘത്തിന്റെ 1.65 കിലോസ്വർണം കാരിയറെ ആക്രമിച്ച് കവർന്നയാളെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ പ്രതികളെ...

Read More >>
യു​വാ​വും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യും പൊ​ലീ​സ് പി​ടി​യില്‍

Oct 20, 2021 12:21 PM

യു​വാ​വും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യും പൊ​ലീ​സ് പി​ടി​യില്‍

ഓ​ൺ​ലൈ​ൻ ഗെ​യി​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് സ്ഥ​ലം വി​ട്ട യു​വാ​വും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യും പൊ​ലീ​സ്...

Read More >>